- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളപ്പണത്തിന്റെ പ്രധാന ഉറവിടമായ 1000 രൂപ നോട്ടുകൾ ഉടനെങ്ങും തിരിച്ചു കൊണ്ടു വരില്ല; 500 വീണ്ടും ഇറക്കുന്നത് നിറവും രൂപവും പാടെ മാറ്റി; 2000 ത്തിന്റെ നോട്ടിറങ്ങുന്നത് പിങ്ക് കളറിൽ; പുതിയ നോട്ടുകൾ ഇങ്ങനെ...
ന്യൂഡൽഹി: ഇന്ന് അർദ്ധരാത്രിയോടെ 500, 1000 നോട്ടുകൾ പിൻവലിച്ചു കൊണ്ട് പ്രധാന മന്ത്രി പ്രസ്ഥാവന ഇറക്കിയതിനു തൊട്ടു പിന്നാലെ പുതുതായി പുറത്തിറക്കാൻ ഇറക്കാൻ പോകുന്ന നോട്ടുകൾ സംബന്ധിച്ചും ഏകദേശ ധാരണയായി. കള്ളപ്പണത്തിന്റെ പ്രധാന ഉറവിടമായ 1000 രൂപ നോട്ടുകൾ ഉടനെങ്ങും തിരിച്ചു കൊണ്ടു വരില്ല. 1000 രൂപ നോട്ടുകൾ കൈയിലുള്ളവർ അത് ഡിസംബർ 30 ന് മുമ്പ് തന്നെ ബാങ്കിലോ പോസ്റ്റ് ഓഫീസിലോ ചെന്ന് മാറ്റിയെടുക്കണം. തീർത്തും വ്യത്യസ്തമായ 500 ന്റേയും 2000 ത്തിന്റേയും നോട്ടുകളാണ് ഇറക്കാൻ പോകുന്നത്. നിറവും രൂപവും പാടെ മാറ്റിയാണ് നോട്ടുകൾ പുറത്തിറങ്ങുന്നത്. പിങ്ക് കളറിലാണ് 2000 ത്തിന്റെ നോട്ടിറങ്ങുന്നത്. ഇന്ന് അർദ്ധരാത്രി കഴിഞ്ഞാൽ കൈയിലുള്ള നോട്ടുകൾ കടലാസിനു തുല്യമാണെന്് പ്രധാനമന്ത്രി അറിയിച്ചു. സർക്കാൻ അനുവദിച്ച തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചു മാത്രമേ പണം ബാങ്കുകളിൽ നിന്നും പോസ്റ്റ് ഓഫീസിൽ നിന്നും മാറ്റിയെടുക്കാൻ സാധിക്കുകയുള്ളു. ഒരു ദിവസം പരമാമധി 10,000 രൂപ മാത്രമാണ് പിൻവലിക്കാൻ സാധിക്കുന്നത്. കുറച്ച് ദിവസത്തേക്ക് ഈ ന
ന്യൂഡൽഹി: ഇന്ന് അർദ്ധരാത്രിയോടെ 500, 1000 നോട്ടുകൾ പിൻവലിച്ചു കൊണ്ട് പ്രധാന മന്ത്രി പ്രസ്ഥാവന ഇറക്കിയതിനു തൊട്ടു പിന്നാലെ പുതുതായി പുറത്തിറക്കാൻ ഇറക്കാൻ പോകുന്ന നോട്ടുകൾ സംബന്ധിച്ചും ഏകദേശ ധാരണയായി. കള്ളപ്പണത്തിന്റെ പ്രധാന ഉറവിടമായ 1000 രൂപ നോട്ടുകൾ ഉടനെങ്ങും തിരിച്ചു കൊണ്ടു വരില്ല. 1000 രൂപ നോട്ടുകൾ കൈയിലുള്ളവർ അത് ഡിസംബർ 30 ന് മുമ്പ് തന്നെ ബാങ്കിലോ പോസ്റ്റ് ഓഫീസിലോ ചെന്ന് മാറ്റിയെടുക്കണം.
തീർത്തും വ്യത്യസ്തമായ 500 ന്റേയും 2000 ത്തിന്റേയും നോട്ടുകളാണ് ഇറക്കാൻ പോകുന്നത്. നിറവും രൂപവും പാടെ മാറ്റിയാണ് നോട്ടുകൾ പുറത്തിറങ്ങുന്നത്. പിങ്ക് കളറിലാണ് 2000 ത്തിന്റെ നോട്ടിറങ്ങുന്നത്. ഇന്ന് അർദ്ധരാത്രി കഴിഞ്ഞാൽ കൈയിലുള്ള നോട്ടുകൾ കടലാസിനു തുല്യമാണെന്് പ്രധാനമന്ത്രി അറിയിച്ചു.
സർക്കാൻ അനുവദിച്ച തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചു മാത്രമേ പണം ബാങ്കുകളിൽ നിന്നും പോസ്റ്റ് ഓഫീസിൽ നിന്നും മാറ്റിയെടുക്കാൻ സാധിക്കുകയുള്ളു. ഒരു ദിവസം പരമാമധി 10,000 രൂപ മാത്രമാണ് പിൻവലിക്കാൻ സാധിക്കുന്നത്. കുറച്ച് ദിവസത്തേക്ക് ഈ നിയന്ത്രണം തുടരും. ആശുപത്രികളിൽ പഴയ നോട്ടുകൾ സ്വീകരിത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അതോടൊപ്പം തന്നെ നവംബർ 11 വരെ പെട്രോൾ പമ്പിൽ പഴയ നോട്ടുകൾ സ്വീകരിക്കും.