- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാൻ എയർ സർവ്വീസിന്റെ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; ടിക്കറ്റ് ബുക്ക് ചെയ്യലും വാങ്ങലും ഇനി ഞൊടിയിടയിൽ; പുതിയ ആപ്പുമായി ഒമാൻ എയർ
മസ്‌കറ്റ്: ഒമാൻ എയറിന്റെ സേവനങ്ങൾ ആവശ്യമുള്ളവർക്ക് ഇനി എല്ലാം ഞൊടിയിടയിൽ നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാകും. ഒമാൻ എയർ അവതരിപ്പിച്ച പുതിയ അപ്ലിക്കേഷൻ വഴി ഉപഭോക്താക്കൾക്ക് ടിക്കറ്റ് വാങ്ങാനും ഫ്‌ലൈറ്റ് ബുക്ക് ചെയ്യാനും ചെക്ക് ഇൻ, ഫ്‌ലൈറ്റ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യൽ, പുതിയ ഓഫർ എന്നിവയ്‌ക്കെല്ലാമുള്ള സൗകര്യമാണ് ഒരുക്കിയിരിക
മസ്‌കറ്റ്: ഒമാൻ എയറിന്റെ സേവനങ്ങൾ ആവശ്യമുള്ളവർക്ക് ഇനി എല്ലാം ഞൊടിയിടയിൽ നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാകും. ഒമാൻ എയർ അവതരിപ്പിച്ച പുതിയ അപ്ലിക്കേഷൻ വഴി ഉപഭോക്താക്കൾക്ക് ടിക്കറ്റ് വാങ്ങാനും ഫ്‌ലൈറ്റ് ബുക്ക് ചെയ്യാനും ചെക്ക് ഇൻ, ഫ്‌ലൈറ്റ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യൽ, പുതിയ ഓഫർ എന്നിവയ്‌ക്കെല്ലാമുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. മിനിട്ടുകൾക്കുള്ളിൽ ഒമാൻ എയർ സർവീസിനെക്കുറിച്ച് വിവരം ലഭിക്കും.
ആപ്പിൾ,ആൻഡ്രോയിഡ് വേർഷനുകളിൽ ആപ്പ് സൗകര്യമുണ്ട്. ആപ്പിൾ സ്റ്റോറിൽ നിന്നോ ഗൂഗിൾ പ്ലേ സ്റ്റോർ ആൻഡ്രോയിഡിൽ നിന്നോ ഒമാൻ എയർ ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. അറബിക്,ഇംഗ്ലീഷ് ഭാഷയിൽ സേവനം ലഭ്യമാണ്. മൊബൈൽ വെബിനേക്കാൾ വേഗത്തിൽ ഒമാൻ എയർ വെബ്‌സൈറ്റിൽ കണക്ട് ചെയ്യാൻ ഈ ആപ്പ് സഹായിക്കും. ക്രെഡിറ്റ്,ഡെബിറ്റ് കാർഡ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനും ആപ്പ് വഴി എളുപ്പമാണ്.
സുരക്ഷാഫീച്ചറുകൾ എല്ലാമുള്ളതിനാൽ നിങ്ങളുടെ വിവരങ്ങൾ പുറത്താകില്ല. ഒമാൻ എയറിന്റെ വികസപദ്ധതികളുടെ ചുവടുവയ്‌പ്പിൽ പ്രമുഖമാണ് ഈ ആപ്പ്.