- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവർണർക്ക് പുതിയ ബെൻസ് കാർ; 85.18 ലക്ഷം വിലയുള്ള ജിഎൽഇ ക്ലാസ് വാഹനം വാങ്ങാൻ പണം അനുവദിച്ച് സർക്കാർ ഉത്തരവ്; കാർ മാറ്റുന്നത് കാലപ്പഴക്കത്തെ തുടർന്ന്
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പുതിയ കാർ വാങ്ങാൻ പണം അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 85.18 ലക്ഷം രൂപ വിലയുള്ള ബെൻസ് കാർ വാങ്ങാനാണ് അനുമതി. ബെൻസിന്റെ ജിഎൽഇ ക്ലാസിലുള്ള വാഹനമാണ് വാങ്ങുന്നത്. പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ ശുപാർശയിലാണ് സർക്കാർ നടപടി.
ഗവർണറുടെ കാറിന് 10 വർഷം പഴക്കമുണ്ടെന്നും അതിനൊപ്പം ഒരു ലക്ഷം കിലോമീറ്റർ പിന്നിട്ടുവെന്നും ചൂണ്ടിക്കാട്ടി രാജ്ഭവൻ ഉദ്യോഗസ്ഥർ കത്ത് നൽകിയിരുന്നു. വിവിഐപി പ്രോട്ടോകോൾ പ്രകാരം ഒരു ലക്ഷം കിലോ മീറ്റർ കഴിഞ്ഞാൽ വാഹനം മാറ്റണമെന്നതും ശുപാർശയിൽ ചൂണ്ടിക്കാണിച്ചിരുന്നു. രണ്ട് വർഷം മുൻപാണ് പുതിയ കാർ രാജ്ഭവൻ ആവശ്യപ്പെട്ടത്.
എന്നാൽ താൻ പുതിയ ബെൻസ് കാർ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇപ്പോഴത്തെ ഔദ്യോഗിക കാറിൽ താൻ തൃപ്തനാണ്. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരാണ് പുതിയ കാർ നിർദേശിച്ചതെന്നും ഗവർണർ പറഞ്ഞിരുന്നു
മറുനാടന് മലയാളി ബ്യൂറോ