കൊല്ലം : കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. പ്രതികളേക്കുറിച്ച് വ്യക്തമായ സൂചന ലഭിക്കാത്ത സാഹചര്യത്തിൽ സംശയിക്കുന്നവരുടെ ഡിഎൻഎ പരിശോധന നടത്തും.

കഴിഞ്ഞ അഞ്ചിനാണ് രണ്ടുദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി പിന്നീട് മരിച്ചു. കുഞ്ഞ് മരിച്ച സംഭവത്തിൽ നരഹത്യക്കാണ് പൊലീസ് കേസ് രജിസറ്റർ ചെയ്തത്.

മൊബൈൽ ഫോൺ ടവർ വിവരങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം മുന്നോട്ട് പോകുന്നത്. ആദ്യ ഘട്ടത്തിൽ എട്ട് പേരുടെ ഡിഎൻഎ പരിശോധിക്കും. ഇതിനുള്ള അനുമതി ഇവരിൽ നിന്ന് അന്വേഷണ സംഘം ഉടൻ തേടും.