കോഴിക്കോട്: നവജാതശിശുവിന് അഞ്ചു ബാങ്കുവിളി സമയം കഴിയുന്നതുവരെ മുലപ്പാൽ നിഷേധിച്ച സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്കെതിരെ മുക്കം പൊലീസ് കേസെടുത്തു. ജില്ലാ കലക്ടർ എൻ.പ്രശാന്തിന്റെ ശക്തമായ നിലപാടുകളെ തുടർന്നാണ് നടപടി. കുട്ടിയുടെ പിതാവ് ഓമശ്ശേരി സ്വദേശി ചക്കാനകണ്ടി അബൂബക്കർ (32), മാതാവ് ഹഫ്‌സത്ത് (23) എന്നിവർക്കെതിരെയാണ് കേസെടുത്തത്. പ്രസവം നടന്ന മുക്കം ഇ.എം.എസ് സഹകരണ ആശുപത്രി നഴ്‌സ് ഷാമിലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജുവനൈൽ ജസ്റ്റിസ് 75, 87 വകുപ്പു പ്രകാരമാണ് കേസടുത്തത്.

അതിനിടെ, കുട്ടിയുടെ പിതാവിനെതിരെ കേസെടുക്കണമെന്ന് ബാലാവകാശ കമ്മിഷൻ അധ്യക്ഷ ജില്ലാ പൊലീസ് മേധാവിക്കും മുക്കം പൊലീസിനും നിർദ്ദേശം നൽകിയിരുന്നു. കുട്ടിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പിനും നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. അഞ്ചു ബാങ്കുവിളി കഴിഞ്ഞേ മുലപ്പാൽ നൽകാവൂ എന്ന് നിർദ്ദേശിച്ച വ്യാജസിദ്ധൻ കളൻതോട് ഹൈദ്രോസ് തങ്ങൾക്കെതിരെയും അന്വേഷണം നടക്കും. കുറ്റക്കാരനാണന്ന് കണ്ടത്തെിയാൽ ഇയാൾക്കെതിരെയും നടപടിയുണ്ടാവും. കഴിഞ്ഞ ദിവസം മുക്കം ഇ.എം.എസ് സഹകരണ ഹോസ്പിറ്റലിലാണ് അന്ധവിശ്വാസത്തിന്റെ പേരിൽ പിതാവ് കുഞ്ഞിന് മുലപ്പാൽ നിഷേധിച്ച സംഭവം നടന്നത്.

അതേസമയം, കുട്ടിയുടെ ശരീരത്തിന് മുലപ്പാൽ കുടിക്കാതെ തന്നെ അഞ്ച് ബാങ്ക് വിളിക്കുന്ന സമയം അതിജീവിക്കാനുള്ള ശേഷിയുണ്ടെന്നാണ് കുട്ടിയുടെ പിതാവ് അബൂബക്കർ പറയുന്നത്. മൂത്ത കുട്ടിക്കും സമാനമായ രീതിയിൽ പ്രസവശേഷം മുലപ്പാൽ കൊടുത്തിരുന്നില്ലന്നെ് ഇയാൾ പറയുന്നു. 2014ൽ തങ്ങളുപ്പയെ താമസസ്ഥലത്ത് സന്ദർശിച്ചപ്പോഴാണ് കുട്ടിക്ക് പ്രസവശേഷം അഞ്ച് ബാങ്ക് വിളിച്ച ശേഷം മാത്രമേ മുലപ്പാൽ കൊടുക്കാവൂ എന്ന് നിർദ്ദേശിച്ചത്. ഈ ഉപദേശം സ്വീകരിച്ചതുകൊണ്ട് മൂത്ത കുട്ടിക്ക് സമപ്രായക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ കാര്യമായ അസുഖങ്ങളൊന്നുമില്‌ളെന്ന് ഇയാൾ അവകാശപ്പെട്ടു. രണ്ടുകുട്ടികൾക്കും തേനും സംസം വെള്ളവും കൊടുത്തതായും അബൂബക്കർ പറഞ്ഞു.മാദ്ധ്യമങ്ങൾ അനാവശ്യവിവാദമുണ്ടാക്കുകയാണെന്നാണ് ഇന്നലെ തന്നെവന്നുകണ്ട നാട്ടുകാരോടും ആരോഗ്യപ്രവർത്തകരോടും ഇയാൾ പറഞ്ഞത്.

അതിനിടെ സംഭവത്തിൽ തനിക്ക് പങ്കില്‌ളെന്നെ തരത്തിലുള്ള വാദവുമായി ആരോപണ വിധേയനായ ഹൈദ്രോസ് തങ്ങൾ രംഗത്തത്തെി. തനിക്ക് ഓരോ സമയങ്ങളായി കിട്ടുന്ന വെളിപാടുകളാണ് ഇങ്ങനെ പറയുന്നതെന്നും ഇതിന് ശാസ്ത്രവുമായി ബന്ധമില്‌ളെന്നും വിശ്വസിക്കുന്നവർ മാത്രം വിശ്വസിച്ചാൽ മതിയെന്നുമാണ് തങ്ങളുടെ നിലപാട്. ഈ വിഷയത്തിൽ സംശയം പ്രകടിപ്പിച്ച ഒരാളുമായി ഹൈദ്രാസ് തങ്ങൾ നടത്തുന്ന ഫോൺ സംഭാഷണം ഇപ്പോൾ വാട്‌സാപ്പിലൊക്കെ പ്രചരിക്കുന്നുണ്ട്.മുലകുടിയുമായി ബന്ധപ്പെട്ട് ഇസ്ലാമിക വിധിയെന്താണ് ചോദിക്കുമ്പോൾ, നാല് ബാങ്ക് കഴിഞ്ഞ ശേഷമാണ് മുലപ്പാൽ കൊടുക്കാൻ പാടുള്ളുവെന്ന് ഹൈദ്രാസ് തങ്ങൾ പറയുന്നത് ഫോൺ സംഭാഷണത്തിൽ വ്യക്തമാണ്. കുട്ടി മരിച്ചുപോകുന്ന അവസ്ഥ വരെ ഉണ്ടായിരുന്നെന്ന് പറഞ്ഞപ്പോൾ അഞ്ച് ബാങ്ക് എന്ന് താൻ തീർത്ത് പറഞ്ഞില്ലന്നെും കുട്ടി ജനിച്ചയുടനെ പാൽ ഉണ്ടാകില്‌ളെന്നും പ്രസവിച്ച പെണ്ണിന്റെ ക്ഷീണം മാറാനാണ് ബാങ്ക് വിളികൾക്ക് ശേഷംമാത്രം മുലപ്പാൽ കൊടുക്കാൻ നിർദ്ദേശിച്ചതെന്നും തങ്ങൾ പറയുന്നു.

അതേസമയം സർവമത ഐക്യം എന്നൊക്കെ പറഞ്ഞ് തട്ടിപ്പുനടത്തുന്ന വിരുതനാണ് ഹൈദ്രോസ് തങ്ങളെന്നാണ് നാട്ടുകാരിൽ ചിലരുടെ ആക്ഷേപം. ഇസ്ലാമിലെ റെബൽ എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന് യാഥാസ്ഥിതിക ഇസ്ലാമിൽ നിന്ന് വ്യതിചലിച്ചതിന്റെ പേരിൽ സമസ്തയുടെ മുന്നറിയിപ്പ് നേരിട്ടിരുന്നു. ഇരു വിഭാഗം സുന്നികളും ഈ തങ്ങളുടെ നിലപാടുകളെ തള്ളിപ്പറഞ്ഞ് രംഗത്തുവന്നിരുന്നു. വെള്ളിയാഴ്ചകളിൽ ഇയാളുടെ മന്ത്രിച്ചൂതിയ വെള്ളം കിട്ടാനായി ദൂരദിക്കുകളിൽനിന്നുപോലും ആയിരക്കണക്കിനാളുകളാണ് ഇവിടെ എത്തുന്നത്.അന്ന് കളൻതോട്ടിലും പരിസരങ്ങളിലെയും കടകളിൽ, വെള്ളം കൊണ്ടുപോവാനായി നൂറുകണക്കിന് കന്നാസുകളാണ് വിറ്റുപോവുന്നത്.

എല്ലാ മതഗ്രന്ഥങ്ങള്ൾ ഉദ്ധരിച്ച് സംസാരിക്കാനും ഇദ്ദേഹം മിടുക്കനാണ്. എല്ലാമതങ്ങും സത്യമാണെന്നും പരസ്യമായി പ്രസംഗിക്കും. റംസാൻ റിലീഫ് പോലെ ക്രിസ്മസ് റിലീഫ്, ഓണം റിലീഫ് എന്നിവ ഇദ്ദേഹം സംഘടിപ്പിച്ചതായും ആർ.എസ്.എസുകാർവരെ ഇദ്ദേഹത്തോട് അടുപ്പം പുലർത്തിയിരുന്നതായും പറയുന്നു.ഇവിടുത്തെ നേർച്ചക്ക് ജാതിമതഭേദമന്യേ കോഴി ബിരിയാണി വിതരണം ചെയ്യാറുണ്ട്. പല പ്രാദേശിക നേതാക്കളം തങ്ങളുടെ ആലയം സന്ദർശിച്ചിട്ടുമുണ്ട്.അതുകൊണ്ടുതന്നെ ചിലരുടെ കണ്ണിലെ കരടാന് ഇദ്ദേഹം. ഇദ്ദേഹം ഗാനമേളകൾ സംഘടിപ്പിക്കുകയും ഇസ്ലാമിക വിരുദ്ധമായി അന്യസ്ത്രീകളെ കെട്ടിപ്പിടക്കയും ചെയ്യറുള്ളതായി പരാതി വന്നതിനാൽ ഒരു വിഭാഗം നേരത്തെ ഇദ്ദേഹത്തിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു.

നേരത്തെ സന്തോഷ്മാധവൻ അറസ്റ്റ് ചെയ്ത സമയത്തുണ്ടായ ആൾദൈവ വേട്ടയിൽ ഇയാളുടെ ആശ്രമത്തിലേക്കും മാർച്ച് നടത്തിയിരുന്നു. ഇതേതുടർന്ന് ഇവിടം താൽക്കാലികമായി അടച്ചിരുന്നു. പൊലീസ് അന്വേഷം നടത്തിയെങ്കിലും തങ്ങൾക്കെതിരെ കേസെടുക്കാൻ തക്കകാര്യങ്ങളൊന്നും കണ്ടത്താനായിട്ടില്ല.അതേസമയം ഏതൊരു ആൾദൈവത്തെയുംപോലെ കൃത്യമായ ക്രിമനൽ പശ്ചാത്തലം ഇയാൾക്കുമുണ്ടെന്ന് നാട്ടുകാരിൽ ചിലർ പറയുന്നത്.

(ഇത് സംബന്ധിച്ച നേരത്തെ പ്രസിദ്ധീകരിച്ച വാർത്തയിൽ മറ്റൊരു വ്യക്തിയുടെ ചിത്രം അബന്ധത്തിൽ പ്രസിദ്ധീകരിക്കേണ്ടി വന്നതിൽ നിർവ്യാജം ഖേദിക്കുന്നു- എഡിറ്റർ)