- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു; മരണം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. പലകയൂർ സ്വദേശികളായ ദമ്പതിമാരുടെ പെൺകുട്ടിയാണ് മരിച്ചത്. ബുധനാഴ്ച്ചയാണ് കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സക്കായി പെരിന്തൽമണ്ണ ഇ എം എസ് സഹകരണ ആശുപത്രിയിലേക്ക് മാറ്റിയത്. ശാസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് കുട്ടിക്ക് ഒന്നര കിലോയിൽ താഴെ മാത്രമായിരുന്നു തൂക്കം. കുട്ടിയെ വിദഗ്ധ പരിശോനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി വെള്ളിയാഴ്ച്ച മരിച്ചു.
മറുനാടന് ഡെസ്ക്
Next Story