- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഉദരകാൻസർ നിർണയ പദ്ധതി: അടുത്ത 40 വർഷത്തേക്ക് 90,000 പേരുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമെന്ന് വിലയിരുത്തൽ
മെൽബൺ: നാഷണൽ ബവൽ കാൻസർ സ്‌ക്രീനിങ് പ്രോഗ്രാമിനു കീഴിൽ നടത്തിയ ഉദര കാൻസർ നിർണയ പദ്ധതി വൻ വിജയകരമായിരുന്നുവെന്ന് വിലയിരുത്തൽ. ഈ പദ്ധതിയിലൂടെ അടുത്ത നാല്പതു വർഷത്തേക്ക് 90,000 പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചുവെന്നാണ് പുതിയ റിപ്പോർട്ട്. നാഷണൽ ബവൽ കാൻസർ സ്‌ക്രീനിങ് പ്രോഗ്രാമിനു കീഴിൽ 60 ശതമാനം ഓസ്‌ട്രേലിയക്കാരാണ് കാൻസർ നിർണയം നടത്തിയത
മെൽബൺ: നാഷണൽ ബവൽ കാൻസർ സ്‌ക്രീനിങ് പ്രോഗ്രാമിനു കീഴിൽ നടത്തിയ ഉദര കാൻസർ നിർണയ പദ്ധതി വൻ വിജയകരമായിരുന്നുവെന്ന് വിലയിരുത്തൽ. ഈ പദ്ധതിയിലൂടെ അടുത്ത നാല്പതു വർഷത്തേക്ക് 90,000 പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചുവെന്നാണ് പുതിയ റിപ്പോർട്ട്. നാഷണൽ ബവൽ കാൻസർ സ്‌ക്രീനിങ് പ്രോഗ്രാമിനു കീഴിൽ 60 ശതമാനം ഓസ്‌ട്രേലിയക്കാരാണ് കാൻസർ നിർണയം നടത്തിയത്. തികച്ചും സൗജന്യമായി നടത്തിയ ഈ പദ്ധതി പ്രകാരം കിറ്റുകൾ വീടുകളിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു.
2020-ഓടെ ഓസ്‌ട്രേലിയയിലെ 50നും 74നും മധ്യേ പ്രായമുള്ള എല്ലാവർക്കും സൗജന്യമായി ബവൽ കാൻസർ സ്‌ക്രീനിങ് കിറ്റ് വീടുകളിൽ എത്തിച്ചുനൽകുന്ന വിധത്തിൽ പദ്ധതി ആവിഷ്‌ക്കരിക്കുമെന്നും ഹെൽത്ത് മിനിസ്റ്റർ സൂസൻ ലേ അറിയിച്ചിട്ടുണ്ട്. എല്ലാ രണ്ടു വർഷം കൂടുമ്പോഴായിരിക്കും കിറ്റ് നൽകുക.
ആയിരക്കണക്കിന് ഓസ്‌ട്രേലിയയക്കാർക്ക് പ്രീകാൻസറസ് പോളിപ് ബാധിച്ചിട്ടുണ്ടെന്നും എന്നാൽ പുറമേ രോഗലക്ഷണങ്ങൾ കാണാത്തതിനാൽ ഇതിന് ചികിത്സ നടത്തുന്നില്ലെന്നുമാണ് കാൻസർ കൗൺസിലിലെ പോൾ ഗ്രോഗൻ പറയുന്നത്. ഇത്തരം പോളിപ്പുകൾ പിന്നീട് കാൻസറുകളായി രൂപപ്പെടുകയാണ് ചെയ്യാറുള്ളത്. തുടക്കത്തിൽ തന്നെ ചികിത്സിച്ചു ഭേദമാക്കുകയാണെങ്കിൽ അവ ദോഷകാരികളായി മാറുന്നില്ല. ഇത്തരം സ്‌ക്രീനിങ് പരിപാടികളിൽ പങ്കെടുക്കുന്നതു മൂലം അപകടകാരികളായ പോളിപ്പുകളെ തിരിച്ചറിഞ്ഞ് തുടക്കത്തിൽ തന്നെ ചികിത്സ നടത്താൻ സാധിക്കും. അതുകൊണ്ടു തന്നെ ഉദര കാൻസറിന്റെ പിടിയിൽ നിന്ന് വിമുക്തരാകാനും സാധിക്കും.
ശ്വാസകോശ അർബുദം കഴിഞ്ഞാൽ ഓസ്‌ട്രേലിയക്കാരെ പിടികൂടുന്ന കാൻസറാണ് ഉദര കാൻസർ. ഓരോ ആഴ്ചയിലും 80 ഓസ്‌ട്രേലിയക്കാർ വീതം ബവൽ കാൻസർ മൂലം മരിക്കുന്നുവെന്നാണ് റിപ്പോർട്ട്. സർക്കാർ നടപ്പാക്കുന്ന ഹോം സ്‌ക്രീനിങ് പദ്ധതിയിൽ പങ്കാളികളാകുക വഴി അടുത്ത നാല്പതു വർഷത്തേക്ക് 90,000 പേരുടെ ജീവൻ ഇത്തരത്തിൽ രക്ഷിക്കാൻ സാധിക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. തികച്ചും സങ്കീർണ രഹിതമായ ഈ ടെസ്റ്റിങ് കിറ്റ് ഉപയോഗിക്കാനും ഏറെ എളുപ്പമാണ്. വീട്ടിൽ വച്ചു തന്നെ തങ്ങളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്താതെ കിറ്റ് ഉപയോഗപ്പെടുത്താം. ബവൽ സ്‌ക്രീനിങ് പദ്ധതിക്ക് വൻ പ്രചാരമാണ് രാജ്യത്ത് ഇപ്പോൾ നൽകിവരുന്നത്. കഴിവതും എല്ലാവരും ഈ പദ്ധതി ഉപയോഗപ്പെടുത്തിയാൽ ബവൽ കാൻസറിനെ ഒരു പരിധി വരെ തുടച്ചുനീക്കാം എന്നാണ് ഹെൽത്ത് മിനിസ്റ്റർ പറയുന്നത്.