- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസ്‌ക്കറ്റിൽ പുതിയ ബസ് സർവീസിന് പദ്ധതിയായി
മസ്‌ക്കറ്റ്: നിലവിലുള്ള ബസ്, ടാക്‌സി സർവീസുകൾക്കു പുറമേ പുതിയ ബസ് സർവീസ് ആരംഭിക്കാൻ പദ്ധതിയായി. മസ്‌ക്കറ്റ് പബ്ലിക് ട്രാൻസ്‌പോർട്ട് മാസ്റ്റർ പ്ലാന്റെ (പിടിഎംപി) ആദ്യഘട്ടത്തിലാണ് പുതിയ അർബൻ ബസ് സർവീസ് നടപ്പാക്കുക.സ്പാനിഷ് കമ്പനിയായ ഇനെക്കോ ആണ് പദ്ധതി നടപ്പാക്കുക. പുതിയ ട്രാൻസ്‌പോർട്ട് സംവിധാനം നിലവിലുള്ള കാറുകൾക്ക് പകരമായി ഉപയ
മസ്‌ക്കറ്റ്: നിലവിലുള്ള ബസ്, ടാക്‌സി സർവീസുകൾക്കു പുറമേ പുതിയ ബസ് സർവീസ് ആരംഭിക്കാൻ പദ്ധതിയായി. മസ്‌ക്കറ്റ് പബ്ലിക് ട്രാൻസ്‌പോർട്ട് മാസ്റ്റർ പ്ലാന്റെ (പിടിഎംപി) ആദ്യഘട്ടത്തിലാണ് പുതിയ അർബൻ ബസ് സർവീസ് നടപ്പാക്കുക.
സ്പാനിഷ് കമ്പനിയായ ഇനെക്കോ ആണ് പദ്ധതി നടപ്പാക്കുക. പുതിയ ട്രാൻസ്‌പോർട്ട് സംവിധാനം നിലവിലുള്ള കാറുകൾക്ക് പകരമായി ഉപയോഗിക്കാമെന്നും, പൊതുജനങ്ങൾക്ക് സമയം, ചെലവ് എന്നിവ കുറയ്ക്കാൻ സാധിക്കുമെന്നും കമ്പനി പ്രൊജക്ട് മാനേജർ എമിലിയോ ക്ലാവർ വ്യക്തമാക്കി. കൂടുതൽ സുരക്ഷിതവും ഗുണമേന്മയും ഇത് ഉറപ്പാക്കുമെന്നും ക്ലാവർ ഉറപ്പുനൽകുന്നുണ്ട്.
ഗതാഗതപ്രശ്‌നങ്ങൾക്ക് പുതിയ സംവിധാനം ഒരു പരിധിവരെ പരിഹാരം കണ്ടെത്തുമെന്നും അതേസമയം ഡോർ ടു ഡോർ സർവീസ് ഇതിൽ നിന്നു പ്രതീക്ഷിക്കരുതെന്നും ക്ലാവർ പറയുന്നുണ്ട്. ട്രാൻസ്‌പോർട്ട് സ്‌റ്റേഷനിൽ എത്തുന്നതിനായി പൊതുജനങ്ങൾക്ക് കുറച്ചു ദൂരം നടക്കേണ്ടി വരുമെന്നതാണ് ഇതിനു കാരണം. അമിതമായി കാറുകളുടെ ഉപയോഗം കുറയ്ക്കാൻ പുതിയ സംവിധാനത്തിലൂടെ സാധ്യമാണ്.
മസ്‌ക്കറ്റിന്റെ എല്ലാ മേഖലകളേയും ഇത് പൂർണമായും കവർ ചെയ്യാൻ സാധിക്കില്ലെന്നും പദ്ധതി വികസിപ്പിച്ചെടുക്കാൻ കുറച്ചുനാൾ വേണ്ടി വരുമെന്നും ക്ലാവർ വ്യക്തമാക്കി. മസ്‌ക്കറ്റിൽ നടന്ന ഒമാൻ പബ്ലിക് ട്രാൻസ്‌പോർട്ട് കോൺഫറൻസിലാണ് ക്ലാവർ മാസ്റ്റർ പ്ലാൻ സംബന്ധിച്ച് കൂടുതൽ വിശദീകരണം നടത്തിയത്.