- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തേൻകെണിയിൽ കുടുക്കി മന്ത്രിയെ രാജിവയ്പ്പിച്ച മംഗളം ചാനൽ നിയമക്കുരുക്കിലേക്ക്; വനിതാ അഭിഭാഷകയുടെ പരാതിയിൽ പൊലീസ് പുതിയ കേസെടുത്തു; ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്
കോട്ടയം: മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജിയേലിക്കു നയിച്ച അശ്ലീല ഓഡിയോ ക്ലിപ് സംപ്രേഷണം ചെയ്ത മംഗളം ചാനൽ ഗുരുതര നിമയക്കുരുക്കിലേക്ക്. മംഗളം ചാനലിനെതിരെ വനിത അഭിഭാഷകയുടെ പരാതിയിൽ പൊലീസ് പുതിയ കേസെടുത്തു കേസെടുത്തു. നേരത്തേ ചാനൽ മേധാവി ആർ. അജിത് കുമാർ അടക്കം ഒമ്പതു മാധ്യമപ്രവർത്തകർക്കെതിരേ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ചാനൽ മേധാവി അടക്കം ഏഴു പേർക്കെതിരേ വനിതാ അഭിഭാഷകയുടെ പരാതിയിൽ പൊലീസ് നടപടി ഉണ്ടായിരിക്കുന്നത്. ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് നൽകിയിരിക്കുന്നത്. എകെ ശശീന്ദ്രനെ ഫോൺ കെണിയിൽ കുടുക്കിയ മംഗളം വാർത്തയിൽ ചാനൽ മേധാവി ആർ അജിത് കുമാർ അടക്കം ഒമ്പത് മാധ്യമപ്രവർത്തകർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പ്രത്യേക അന്വേഷണസംഘമാണ് കേസെടുത്തത്. ഐടി ആക്ടും ഗുഢാലോചനയും ഇലക്ട്രോണിക് മാധ്യമത്തെ ദുരുപയോഗം ചെയ്തെന്ന കുറ്റവും ചുമത്തി. ഇതിന് പിന്നാലെയാണ് അടുത്ത പരാതിയിലും നടപടി. മംഗളം ചാനൽ ലോഞ്ചിനോട് അനുബന്ധിച്ച്
കോട്ടയം: മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജിയേലിക്കു നയിച്ച അശ്ലീല ഓഡിയോ ക്ലിപ് സംപ്രേഷണം ചെയ്ത മംഗളം ചാനൽ ഗുരുതര നിമയക്കുരുക്കിലേക്ക്. മംഗളം ചാനലിനെതിരെ വനിത അഭിഭാഷകയുടെ പരാതിയിൽ പൊലീസ് പുതിയ കേസെടുത്തു കേസെടുത്തു. നേരത്തേ ചാനൽ മേധാവി ആർ. അജിത് കുമാർ അടക്കം ഒമ്പതു മാധ്യമപ്രവർത്തകർക്കെതിരേ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് ചാനൽ മേധാവി അടക്കം ഏഴു പേർക്കെതിരേ വനിതാ അഭിഭാഷകയുടെ പരാതിയിൽ പൊലീസ് നടപടി ഉണ്ടായിരിക്കുന്നത്. ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് നൽകിയിരിക്കുന്നത്.
എകെ ശശീന്ദ്രനെ ഫോൺ കെണിയിൽ കുടുക്കിയ മംഗളം വാർത്തയിൽ ചാനൽ മേധാവി ആർ അജിത് കുമാർ അടക്കം ഒമ്പത് മാധ്യമപ്രവർത്തകർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പ്രത്യേക അന്വേഷണസംഘമാണ് കേസെടുത്തത്. ഐടി ആക്ടും ഗുഢാലോചനയും ഇലക്ട്രോണിക് മാധ്യമത്തെ ദുരുപയോഗം ചെയ്തെന്ന കുറ്റവും ചുമത്തി. ഇതിന് പിന്നാലെയാണ് അടുത്ത പരാതിയിലും നടപടി.
മംഗളം ചാനൽ ലോഞ്ചിനോട് അനുബന്ധിച്ച് പുറത്തുവിട്ട വാർത്തയെത്തുടർന്ന് ഗതാഗതമന്ത്രിയായിരുന്ന എകെ ശശീന്ദ്രൻ രാജി വെയ്‌ക്കേണ്ടി വന്നിരുന്നു. മന്ത്രിയുടെ അടുക്കൽ സഹായം അഭ്യർത്ഥിച്ചെത്തിയ വീട്ടമ്മയോട് ലൈംഗികച്ചുവയോടെ സംസാരിക്കുന്നതിന്റെ റെക്കോഡിങ്ങ് എന്ന് അവകാശപ്പെട്ടായിരുന്നു ചാനൽ വാർത്ത പുറത്തുവിട്ടത്.
വാർത്ത ഹണി ട്രാപ്പിലൂടെ സൃഷ്ടിച്ചെടുത്തതാണെന്ന് ആരോപണമുയർന്നിരുന്നു. ഇതിനെത്തുടർന്ന് ചനലിനെതിരെ രൂക്ഷമായ വിമർശനങ്ങളുയർന്നിരുന്നു. ഫോൺ സംഭാഷണം ഹണി ട്രാപ്പിലൂടെ സൃഷ്ടിച്ചതല്ലെന്നാണ് ചാനൽ സിഇഒ അജിത്ത് കുമാർ ആവർത്തിച്ചു കൊണ്ടിരുന്നത്. പരാതിക്കാരി സമയമാകുമ്പോൾ പുറത്തുവരും. ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും സിഇഒ പറഞ്ഞിരുന്നു.
എന്നാൽ ഇന്നലെ രാത്രി മാധ്യമപ്രവർത്തകയെ ഉപയോഗിച്ചാണ് ഫോൺ സംഭാഷണം ശേഖരിച്ചതെന്ന് അജിത്ത് കുമാർ കുറ്റസമ്മതം നടത്തി. മുതിർന്ന എട്ടു മാധ്യമപ്രവർത്തരടങ്ങിയ ടീമാണ് കൃത്യം നടത്തിയതെന്നും അജിത് കുമാർ അറിയിച്ചു. ഒരു വനിതാ മാധ്യമപ്രവർത്തക സ്വയം തയ്യാറായി മുന്നോട്ട് വരികയായിരുന്നു. ഈ നടപടി തെറ്റായിപ്പോയി. അതിൽ മംഗളം ടെലിവിഷൻ നിർവ്യാജം ഖേദിക്കുന്നുവെന്നാണ് അജിത് കുമാർ പറഞ്ഞത്.