- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേരു രജിസ്റ്റർ ചെയ്യാതെയും സൗജന്യമായും എച്ച്‌ഐവി ടെസ്റ്റുകൾ നടത്താനുള്ള സൗകര്യവുമായി ഒമാൻ; എച്ച്‌ഐവി ടെസ്റ്റുകൾക്ക് രഹസ്യകേന്ദ്രം തുടങ്ങി
മസ്‌ക്കറ്റ്: ആരെങ്കിലും അറിയുമോ എന്ന നാണക്കേടു മൂലം എച്ച്‌ഐവി ടെസ്റ്റു നടത്താൻ മടിക്കുന്നവർക്ക് ആശ്വാസവുമായി രഹസ്യ എച്ച്‌ഐവി സെന്ററുകൾ ഒമാനിൽ ആരംഭിച്ചു. പേരു രജിസ്റ്റർ ചെയ്യാതെ നടത്താവുന്ന ടെസ്റ്റ് പൂർണമായും സൗജന്യമായി തന്നെ ചെയ്തു കിട്ടും എന്ന മെച്ചം കൂടിയുണ്ട്. ഇനി ആരുമറിയാതെ എച്ച്‌ഐവി ടെസ്റ്റുകൾ നടത്താനുള്ള രഹസ്യ എച്ച്ഐ
മസ്‌ക്കറ്റ്: ആരെങ്കിലും അറിയുമോ എന്ന നാണക്കേടു മൂലം എച്ച്‌ഐവി ടെസ്റ്റു നടത്താൻ മടിക്കുന്നവർക്ക് ആശ്വാസവുമായി രഹസ്യ എച്ച്‌ഐവി സെന്ററുകൾ ഒമാനിൽ ആരംഭിച്ചു. പേരു രജിസ്റ്റർ ചെയ്യാതെ നടത്താവുന്ന ടെസ്റ്റ് പൂർണമായും സൗജന്യമായി തന്നെ ചെയ്തു കിട്ടും എന്ന മെച്ചം കൂടിയുണ്ട്. ഇനി ആരുമറിയാതെ എച്ച്‌ഐവി ടെസ്റ്റുകൾ നടത്താനുള്ള രഹസ്യ എച്ച്‌ഐവി ടെസ്റ്റിങ് സെന്ററുകൾക്ക് ഒമാനിൽ തുടക്കമിട്ടു കഴിഞ്ഞു.
അൽ ഖൗദിലാണ് വോളന്ററി കൗൺസിലിങ് ആൻഡ് ടെസ്റ്റിങ് (വിസിടി) സെന്ററുകൾ ആരംഭിച്ചിരിക്കുന്നത്. കൂടുതൽ മേഖലകളിലേക്കും താമസിയാതെ ഇതു വ്യാപിപ്പിക്കും. അൽ അമേറത്ത്, സോഹാർ, അൽ ബുറൈമി തുടങ്ങിയ സ്ഥലങ്ങളിൽ ഉടൻ തന്നെ രഹസ്യ എച്ച്‌ഐവി ടെസ്റ്റിങ് സെന്ററുകൾ തുടങ്ങുമെന്ന് മിനിസ്ട്രി ഓഫ് ഹെൽത്ത് വക്താവ് വെളിപ്പെടുത്തി.
ഈ ടെസ്റ്റിങ് സെന്ററുകളിൽ അഞ്ചു മിനിട്ടിനുള്ളിൽ തന്നെ റിസൾട്ട് ലഭ്യമാകും എന്ന സൗകര്യം കൂടിയുണ്. എച്ച്‌ഐവി ടെസ്റ്റ് നടത്താൻ ജനങ്ങളെ പ്രേരിപ്പിക്കുകയെന്നതാണ് ഇത്തരം സെന്ററുകളുടെ പ്രഥമ ലക്ഷ്യമെന്ന് വക്താവ് പറയുന്നു. അതോടൊപ്പം തന്നെ ഇതിന്റെ സ്വകാര്യത കാത്തുസൂക്ഷിക്കുകയെന്നതും പ്രധാനമാണ്. എല്ലാ ഗവർണറേറ്റുകളിലും വിസിടി സെന്ററുകൾ തുടങ്ങാനാണ് പദ്ധതിയെന്നും ഹെൽത്ത് മിനിസ്ട്രി വക്താവ് പറയുന്നു.