- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിസർവ് ബാങ്ക് ഗവർണർ പോലും മൗനം പാലിച്ചപ്പോഴും നോട്ടുനിരോധനത്തെ പിന്താങ്ങാൻ അരയും തലയും മുറുക്കി ഇറങ്ങി; അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിച്ചത് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമെന്ന് ഉറച്ച് വിശ്വസിച്ചു; അരുൺ ജെയ്റ്റ്ലിക്ക് പ്രിയങ്കരൻ; ഉർജിത് പട്ടേലിന് പകരം ആർബിഐ ഗവർണറായി വരുന്നത് കേന്ദ്രസർക്കാരിന്റെ ഗുഡ് ബുക്ക്സിലുള്ള ശക്തികാന്ത് ദാസ്; സർക്കാരുമായി ബാങ്ക് ഇടഞ്ഞുനിൽക്കുന്ന സമയത്ത് ഗവർണറെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികൾ
ന്യൂഡൽഹി: രാജ്യത്തെമ്പാടും നോട്ടുനിരോധനം നടപ്പാക്കിയപ്പോൾ, അതിന്റെ കാര്യകാരണങ്ങൾ വിശദീകരിക്കാൻ പതിവായി വാർത്താസമ്മേളനം നടത്തിയതിലൂടെ നാട്ടുകാർക്ക് പരിചിതനായ ഉദ്യോഗസ്ഥനാണ് ശക്തികാന്ത ദാസ്. മുൻ സാമ്പത്തികകാര്യസെക്രട്ടറി. പുതിയ റിസർവ് ബാങ്ക് ഗവർണർ. ഉർജിത് പട്ടേൽ രാജി വച്ച ഒഴിവിൽ മൂന്നുവർഷത്തേക്കാണ് നിയമനം. 61കാരനായ ശക്തികാന്ത ദാസ് 15ാം ധനകാര്യ കമ്മീഷൻ അംഗവും, ജി 20യിൽ ഇന്ത്യയുടെ പ്രതിനിധിയുമാണ്. ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ അടുപ്പക്കാരൻ. നോട്ടുനിരോധനത്തെ ശക്തമായി പിന്തുണച്ച ധനകാര്യ ഉദ്യോഗസ്ഥരിൽ ഒരാളാണ് ശക്തികാന്തദാസ്. ഒഡീഷയിൽ നിന്നുള്ള ഈ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ തമിഴ്‌നാട് കേഡറിലെ 1980 ബാച്ച്കാരനാണ്. നോട്ടുനിരോധനം പ്രഖ്യാപിച്ച വേളയിൽ സാമ്പത്തികകാര്യ സെക്രട്ടറിയായിരുന്ന അദ്ദേഹം 2015 ഓഗസ്റ്റ് മുതൽ 2017 മെയ് വരെ ആ പദവിയിൽ തുടർന്നു. നോട്ടുനിരോധനത്തിന്റെ ഒന്നാം വാർഷികത്തിൽ, ശക്തികാന്ത് ദാസിന്റെ ച്വീറ്റ് ഇങ്ങനെയായിരുന്നു: 'ഒരുവർഷത്തെ നോട്ടുനിരോധനം സമ്പദ് മേഖലയ്ക്ക് ഗണ്യമായ നേട്ടങ്ങൾ കൊണ്ടുവ
ന്യൂഡൽഹി: രാജ്യത്തെമ്പാടും നോട്ടുനിരോധനം നടപ്പാക്കിയപ്പോൾ, അതിന്റെ കാര്യകാരണങ്ങൾ വിശദീകരിക്കാൻ പതിവായി വാർത്താസമ്മേളനം നടത്തിയതിലൂടെ നാട്ടുകാർക്ക് പരിചിതനായ ഉദ്യോഗസ്ഥനാണ് ശക്തികാന്ത ദാസ്. മുൻ സാമ്പത്തികകാര്യസെക്രട്ടറി. പുതിയ റിസർവ് ബാങ്ക് ഗവർണർ. ഉർജിത് പട്ടേൽ രാജി വച്ച ഒഴിവിൽ മൂന്നുവർഷത്തേക്കാണ് നിയമനം. 61കാരനായ ശക്തികാന്ത ദാസ് 15ാം ധനകാര്യ കമ്മീഷൻ അംഗവും, ജി 20യിൽ ഇന്ത്യയുടെ പ്രതിനിധിയുമാണ്. ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ അടുപ്പക്കാരൻ.
നോട്ടുനിരോധനത്തെ ശക്തമായി പിന്തുണച്ച ധനകാര്യ ഉദ്യോഗസ്ഥരിൽ ഒരാളാണ് ശക്തികാന്തദാസ്. ഒഡീഷയിൽ നിന്നുള്ള ഈ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ തമിഴ്‌നാട് കേഡറിലെ 1980 ബാച്ച്കാരനാണ്. നോട്ടുനിരോധനം പ്രഖ്യാപിച്ച വേളയിൽ സാമ്പത്തികകാര്യ സെക്രട്ടറിയായിരുന്ന അദ്ദേഹം 2015 ഓഗസ്റ്റ് മുതൽ 2017 മെയ് വരെ ആ പദവിയിൽ തുടർന്നു. നോട്ടുനിരോധനത്തിന്റെ ഒന്നാം വാർഷികത്തിൽ, ശക്തികാന്ത് ദാസിന്റെ ച്വീറ്റ് ഇങ്ങനെയായിരുന്നു: 'ഒരുവർഷത്തെ നോട്ടുനിരോധനം സമ്പദ് മേഖലയ്ക്ക് ഗണ്യമായ നേട്ടങ്ങൾ കൊണ്ടുവന്നു. കഴിഞ്ഞ വർഷം ഈ ദിവസത്തെകുറിച്ച് നല്ല ഓർമകൾ മാത്രം'
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ, ഇന്ത്യയുടെ റേറ്റിങ് അപ്‌ഗ്രേഡ് ചെയ്യാതിരുന്നതിന് റേറ്റിങ് ഏജൻസികളായ മൂഡീസ്, ഫിച്ച്, എസ്ആൻപി എന്നിവയെ ശക്തികാന്തദാസ് നിശിതമായി വിമർശിച്ചപ്പോൾ അതുവാർത്തകളിൽ ഇടം പിടിച്ചു. യാഥാർഥ്യത്തിൽ നിന്ന് വളരെ അകലെയാണ് ഈ റേറ്റിങ് ഏജൻസികളെന്ന് അദ്ദേഹം തുറന്നടിച്ചു. എൻഡിഎ സർക്കാരി കീഴിലും മുൻ യുപിഎ സർക്കാരിന് കീഴിലും ബജറ്റ് ഡിവിഷനിൽ വളരെക്കാലം പ്രവർത്തിച്ചിട്ടുണ്ട് ശക്തികാന്ത ദാസ്. തമിഴ്‌നാട് സർക്കാരിന് കീഴിലും ഉന്നതപദവി വഹിച്ചിരുന്നു അദ്ദേഹം.
റിസർവ് ബാങ്കിന്റെ 25 ാമത് ഗവർണറായാണ് ശക്തികാന്ത ദാസ് ചുമതലയേൽക്കുന്നത്. സാമ്പത്തിക കാര്യ സെക്രട്ടറിയായിരിക്കെ നോട്ട് നിരോധനത്തെ ശക്തമായി പിന്താങ്ങിയത് വഴി കേന്ദ്രസർക്കാരിന്റെ ഇഷ്ടക്കാരനായി മാറിയിരുന്നു അദ്ദേഹം. അക്കാലത്ത് ആർബിഐ ഗവർണർടക്കം നിശ്ശബ്ദനായിരിക്കെ, സർക്കാരിനെ ശക്തമായി പിന്തുണയ്ക്കാൻ അദ്ദേഹം അരയും തലയും മുറുക്കി ഇറങ്ങി. സമ്പദ് വ്യവസ്ഥയിൽ നിലനിൽക്കുന്ന കണക്കില്ലാത്ത പണം നിയന്ത്രിക്കാനും, കള്ളനോട്ട് പ്രശ്‌നം പരിഹരിക്കാനും, ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിലേക്ക് രാജ്യത്തെ നയിക്കാനും നോട്ടുനിരോധനം സഹായിക്കുമെന്നുമാണ് ശക്തികാന്ത ദാസ് പറഞ്ഞത്. നോട്ടുനിരോധനം മൂലം സമ്പദ് വ്യവസ്ഥയിൽ ഉണ്ടാകാവുന്ന ഇടിവിനെ കുറിച്ചുള്ള ആശങ്കകളും അദ്ദേഹം തള്ളിത്തളഞ്ഞിരുന്നു.
ധനമന്ത്രാലയത്തിൽ നിന്ന് മാറിയ ശേഷം സമകാലിക സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ചുള്ള സംവാദങ്ങളിൽ നിന്ന് ശക്തികാന്തദാസ് വിട്ടുനിൽക്കുകയായിരുന്നു. ആർബിഐയും സർക്കാരും തമ്മിലുള്ള തർക്കങ്ങളെ കുറിച്ചും അദ്ദേഹം അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. ശക്തികാന്ത ദാസ് മികച്ച അനുഭവ പരിചയമുള്ള ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം നല്ലൊരു ഗവർണറായിരിക്കുമെന്നുമാണ് മുൻ ഗവർംണർ സി.രംഗരാജൻ അഭിപ്രായപ്പെട്ടത്. അതേസമയം, ദാസ് ആർബിഐയുടെ വിശ്വാസ്യതയും പരമാധികാരവും കാത്തുസൂക്ഷിക്കണമെന്നും രംഗരാജൻ പറഞ്ഞു. സർക്കാരിന്റെ ഭാഗമായിരുന്നതുകൊണ്ട് തന്നെ നിലവിലുള്ള സംവിധാനം എങ്ങനെ പ്രവർത്തിക്കുവെന്ന് ശക്തികാന്ത് ദാസിന് നല്ല നിശ്ചയമാണ്. ഈ സാഹചര്യത്തിൽ സർക്കാരുമായി ഏറ്റുമുട്ടലുണ്ടാകാതെ മുന്നോട്ട് പോകാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
പുതിയ ഗവർണറെ കാത്തിരിക്കുന്നത് നിരവധി വെല്ലുവിളികാണ്. ആർബിഐയുടെ ഭരണസംവിധാനത്തിലെ പരിഷ്‌കാരമാണ് ഇതിലൊന്ന്. നവംബറിൽ നടന്ന ബോർഡ് മീറ്റിങ്ങിൽ, ഇതുമായി ബന്ധപ്പെട്ട് ഒരു കമ്മിറ്റിയെ നിയോഗിക്കാൻ തീരുമാനിച്ചിരുന്നു. കമ്മിറ്റി അംഗങ്ങളെ ആർബിഐ.ും സർക്കാരും സംയുക്തമായി തിരഞ്ഞെടുക്കാനാണ് പ്രാഥമിക തീരുമാനം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടതുണ്ട്. ബാങ്കിങ് ഇതര ധനകാര്യ ്‌സഥാപനങ്ങളുടെ പ്രശ്‌നങ്ങൾ, ബാങ്കുകൾക്ക് മേലുള്ള കടുത്ത നിയന്ത്രണങ്ങൾ എന്നീ കാര്യങ്ങളിലും തീരുമാനമെടുക്കണം.
തിങ്കളാഴ്ചയായിരുന്നു ഉർജിത് പട്ടേൽ അപ്രതീക്ഷിതമായി ആർബിഐ ഗവർണർ സ്ഥാനം രാജിവെച്ചത്. വെള്ളിയാഴ്ച ആർബിഐ ഡയറക്ടർ ബോർഡ് യോഗം ചേരാനിരിക്കെയാണ് ഉർജിത് രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് തീരുമാനമെന്ന് ഉർജിത് പട്ടേൽ രാജിക്കത്തിൽ പറയുന്നുണ്ടെങ്കിലും സർക്കാരുമായുള്ള ഭിന്നതയാണ് രാജിക്ക് വഴിയൊരുക്കിയത്. ആർബിഐയുടെ കരുതൽധനത്തിൽ ഒരു ഭാഗം പിടിച്ചുവാങ്ങാനുള്ള കേന്ദ്ര സർക്കാർ ശ്രമത്തെ ഉർജിത് ശക്തമായി എതിർത്തിരുന്നു. രാജ്യത്തെ ബാങ്കിങ് സംവിധാനം സുതാര്യമാക്കുന്നതിനായി ഉർജിത് സ്വീകരിച്ച പല നടപടികളെയും സർക്കാരും നിശിതമായി വിമർശിച്ചിരുന്നു.