- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉള്ളതുപറഞ്ഞ് വിൻസ് മാത്യു മറുനാടനിൽ; ഇന്ന് മുതൽ എല്ലാ വ്യാഴാഴ്ചയും പുതിയൊരു കോളം കൂടി
മറുനാടൻ മലയാളിയുടെ ആഴ്ച കോളങ്ങളിൽ മറ്റൊന്നു കൂടി ഇന്നു തുടങ്ങുന്നു. പ്രശസ്ത ബ്ലോഗറും പ്രമുഖ നവമാദ്ധ്യമ പ്രവർത്തകനും മാതൃഭൂമിയുടെ മുൻ ലേഖകനുമായ വിൻസ് മാത്യുവിന്റെ ഉള്ളത് പറഞ്ഞാൽ എന്ന കോളമാണ് ഇന്ന് മുതൽ ആരംഭിക്കുന്നത്. എല്ലാ വ്യാഴാഴ്ചയും ആയിരിക്കും വിൻസിന്റെ കോളം പ്രസിദ്ധീകരിക്കുക. ഒരു പ്രമുഖ ഓൺലൈൻ പത്രത്തിന്റെ ചീഫ് എഡിറ്ററായ
മറുനാടൻ മലയാളിയുടെ ആഴ്ച കോളങ്ങളിൽ മറ്റൊന്നു കൂടി ഇന്നു തുടങ്ങുന്നു. പ്രശസ്ത ബ്ലോഗറും പ്രമുഖ നവമാദ്ധ്യമ പ്രവർത്തകനും മാതൃഭൂമിയുടെ മുൻ ലേഖകനുമായ വിൻസ് മാത്യുവിന്റെ ഉള്ളത് പറഞ്ഞാൽ എന്ന കോളമാണ് ഇന്ന് മുതൽ ആരംഭിക്കുന്നത്. എല്ലാ വ്യാഴാഴ്ചയും ആയിരിക്കും വിൻസിന്റെ കോളം പ്രസിദ്ധീകരിക്കുക. ഒരു പ്രമുഖ ഓൺലൈൻ പത്രത്തിന്റെ ചീഫ് എഡിറ്ററായി പ്രവർത്തിച്ച് വരവേ അമൃതാനന്ദമയി ദേവിയെക്കുറിച്ച് വാവദ പുസ്തകം എഴുതിയ ട്രഡ് വെല്ലിന്റെ അഭിമുഖം ആദ്യം എടുത്ത മലയാളി പത്രപ്രവർത്തകൻ കൂടിയാണ് വിൻസ്. കസ്തൂരി രംഗൻ അടക്കമുള്ള വിഷയങ്ങളിൽ വിൻസ് എഴുതിയ ആഴത്തിലുള്ള ലേഖനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇന്ന് പ്രസിദ്ധീകരിക്കുന്ന ലേഖനം ഈജിപ്തിലെ കോപ്റ്റിക് ക്രിസ്ത്യാനികളെ വധിച്ചതുമായി ബന്ധപ്പെട്ടാണ്. ഇതു വായിക്കാൻ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ സ്വദേശിയും 41 വയസുകാരനുമായ വിൻസ് 1995ൽ മാതൃഭൂമിയിലൂടെ പത്രപ്രവർത്തനം തുടങ്ങി. അതോടൊപ്പം 2000 മുതൽ 2006 വരെ തലശേരി കൂത്തുപറമ്പ് കോടതികളിൽ അഭിഭാഷകനായി പ്രവർത്തിച്ചു. 2002 മുതൽ 2006 വരെയുള്ള കാലയളവിൽ കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ, അയ്യങ്കുന്ന്, പായം എന്നീ പഞ്ചായത്തുകളിൽ ബാങ്ക് നടപടിക്കിരയായ കടക്കെണിമൂലം നരകിച്ച 550ഓളം നിർധനരായ കർഷകരുടെ കേസുകൾ ഫീസ് വാങ്ങാതെ നടത്തി . ഫാർമേഴ്‌സ് റിലീഫ് ഫോറത്തിന്റെയും ഫാംകോയുടെയും (ഫാർമേഴ്‌സ് കോൺഫെഡറേഷൻ) നേതൃത്വത്തിൽ കേരളത്തിൽ ഈ കാലയളവിൽ നടന്ന കർഷക കൂട്ടായ്മകളിൽ സൗജന്യ നിയമ സഹായം നൽകുകയും സമരങ്ങളുടെ നേതൃനിരയിൽ പ്രവർത്തിക്കുകയും ചെയ്തു. കടക്കെണിയിലായ കർഷകരെ വായ്‌പ്പാ തിരിച്ചടവിനു പകരം ബാങ്കുകളെ ബഹിഷ്‌കരണം എന്ന പരിപാടിയുമായി വയനാട്ടിലും കണ്ണൂർ, കാസർകോടും കർഷകർക്കിടയിൽ പ്രവർത്തിച്ചു. ഫാർമേഴ്‌സ് റിലീഫ് ഫോറത്തിന്റെ സംസ്ഥാന ലീഗൽ ഉപദേശകനായി 2003മുതൽ 2006വരെ പ്രവർത്തിച്ചു. ആയിരക്കണക്കിനു കർഷകരെ കാർഷിക കടങ്ങൾ തിരിച്ചടയ്ക്കുന്നതിൽ നിന്നും നിസഹകരിപ്പിക്കുകയും നിയമപരമായി സംരക്ഷിക്കുകയും ചെയ്തു. ഈ കർഷകർക്കെല്ലാം പിന്നീട് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കാർഷിക കടം എഴുതി തള്ളിയതിന്റെ ആനുകൂല്യം ലഭിച്ചു. 2005ൽ കണ്ണൂരിലേ പേരാവൂരിൽനിന്നും പുറത്തിറങ്ങിയ മാമലകൾക്കപ്പുറത്ത് എന്ന പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്ററായിരുന്നു. സാമൂഹ്യപ്രവർത്തകനായ ജോസഫ് പുക്കോടി തയ്യാറാക്കിയ മലബാർ കുടിയേറ്റത്തേ കുറിച്ച് ആധികാരിക ചരിത്രപുസ്തകമായ പുറപ്പെട്ടവരുടെ പുസ്തകം എഡിറ്റ് ചെയ്തു.
2006 മുതൽ ഓൺലൈൻ പത്ര പ്രവർത്തനത്തിൽ സജീവം. നിരവധി ഓണലൈൻ പത്രങ്ങളുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. 2006-2008 കാലങ്ങളിൽ പ്രവാസികളുടെ ശ്രദ്ധപിടിച്ചുപറ്റിയ കേരള ഗ്രാഫ് എന്ന ഓൺലൈൻ പത്രത്തിന്റ് സ്ഥാപകനും ചീഫ് എഡിറ്ററായിരുന്നു. 2008 മുതൽ നിരവധി ഇന്റർനെറ്റ് പത്രങ്ങളിൽ സഹകരിച്ചു പ്രവർത്തിച്ചു. 2013 മുതൽ ഓസ്‌ട്രേലിയയിലെ പെർത്തിൽ താമസിക്കുന്നു.
ഇമെയിൽ - nmvins@gmail.com