- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാർഹിക ജോലിക്കാരുടെ ദൗർലഭ്യം തുടരുന്നു; ചെലവുകൾ കുറച്ച് വീട്ടുജോലിക്കാരെ എത്തിക്കാനുള്ള പരിഹാരത്തിനായി കമ്മിറ്റി രൂപീകരിക്കുന്നു
ജിദ്ദ: ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിന് നേരിടേണ്ടി വരുന്ന വൻ ചെലവുകൾ സംബന്ധിച്ച് പ്രശ്‌നപരിഹാരത്തിന് കമ്മിറ്റി രൂപീകരിക്കാൻ മിനിസ്ട്രി ഓഫ് ലേബറും കൗൺസിൽ ഓഫ് സൗദി ചേംബറും ഒത്തു ചേരുന്നു. മറ്റു ജിസിസി രാജ്യങ്ങളിലേതിനേക്കാൾ സൗദിയിൽ ഗാർഹിക തൊഴിലാളികളെ ലഭിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവിക്കുന്നത് റിക്രൂട്ട്‌മെന്റി നിയമങ്ങളി
ജിദ്ദ: ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിന് നേരിടേണ്ടി വരുന്ന വൻ ചെലവുകൾ സംബന്ധിച്ച് പ്രശ്‌നപരിഹാരത്തിന് കമ്മിറ്റി രൂപീകരിക്കാൻ മിനിസ്ട്രി ഓഫ് ലേബറും കൗൺസിൽ ഓഫ് സൗദി ചേംബറും ഒത്തു ചേരുന്നു.
മറ്റു ജിസിസി രാജ്യങ്ങളിലേതിനേക്കാൾ സൗദിയിൽ ഗാർഹിക തൊഴിലാളികളെ ലഭിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവിക്കുന്നത് റിക്രൂട്ട്‌മെന്റി നിയമങ്ങളിൽ വന്നിട്ടുള്ള പരിഷ്‌ക്കാരങ്ങളാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. വിദേശങ്ങളിൽ നിന്ന് വീട്ടുജോലിക്ക് ആളെകൊണ്ടുവരുന്നതിന് അടുത്തിടെ ഏർപ്പാടാക്കിയ നിയമപരിഷ്‌ക്കാരങ്ങൾ രാജ്യത്ത് ഗാർഹിക തൊഴിലാളികളുടെ കാര്യത്തിൽ ഏറെ ദൗർലഭ്യത വരുത്തുകയാണ്. കൂടാതെ റിക്രൂട്ട്‌മെന്റ് ചെലവുകളും ഇക്കൂട്ടത്തിൽ വർധിച്ചത് ഏജൻസികളെ ഇതിൽ നിന്നു പിന്തിരിപ്പിക്കുന്നു.
മറ്റു ജിസിസി രാജ്യങ്ങളിൽ ഡൊമസ്റ്റിക് വർക്കർമാർക്ക് തങ്ങളുടെ സ്‌പോൺസറുടെ അടുത്ത് ജോലികാലാവധി തീർന്നു കഴിഞ്ഞാൽ മറ്റെവിടേയും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും ആഴ്ചയിൽ ഒരു ദിവസം ജോലി ചെയ്യുന്ന വീട്ടിൽ നിന്ന് പുറത്ത് പോകാൻ അനുവദിക്കുമെന്നും പറയപ്പെടുന്നു. എന്നാൽ ഇത്തരം സ്വാതന്ത്ര്യങ്ങളൊന്നും സൗദിയിൽ അനുവദിക്കാത്തത് ഗാർഹിക തൊഴിലാളികളെ ഇവിടെ നിന്ന് അകറ്റുകയാണെന്നും വിലയിരുത്തപ്പെടുന്നു.
വീട്ടുജോലിക്ക് ആളെ കിട്ടാത്തതും ഏജൻസികളെ ബുദ്ധിമുട്ടിലാക്കുന്ന കാര്യമാണ്. മുമ്പ് 1260 റിയാലായിരുന്നു വീട്ടുജോലിക്കാർക്ക് നൽകേണ്ടിയിരുന്നത്. എന്നാൽ 2014 മുതൽ അത് 1580 റിയാലായി വർധിച്ചിട്ടുമുണ്ട്. കൂടാതെ രണ്ടു വർഷത്തെ കോൺട്രാക്ടിനായി മുൻകൂർ ശമ്പളം, നിയമനത്തിന് ചെലവാകുന്ന തുക എല്ലാം കൂടി 46,000 റിയാലാണ് ഏജൻസികൾ ഇപ്പോൾ എംപ്ലോയറിൽ നിന്ന് ഈടാക്കുന്നതെന്നും റിപ്പോർട്ടുണ്ട്. നിലവിലുള്ള നാഷണൽ കമ്മിറ്റി ഓഫ് റിക്രൂട്ട്‌മെന്റ് പിരിച്ചുവിട്ട് അവയുടെ പ്രവർത്തനം തൊഴിൽ മന്ത്രാലയത്തിന് നൽകാനും വിദഗ്ദ്ധർ ആഹ്വാനം ചെയ്യുന്നുണ്ട്.