- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ ഡിഗ്രിയും, 400 ദിനാർ ശമ്പളവും ഉള്ളവർക്ക് മാത്രം ലൈസൻസ്; ഡ്രൈവിങ് ലൈസൻസ് നേടാൻ കർശന മാനദണ്ഡങ്ങൾ ഇറക്കി ആഭ്യന്തര മന്ത്രാലയം
കുവൈത്തിലെത്തുന്ന പ്രവാസിക്ക് ഇനി ഡ്രൈവിങ് ലൈസൻസ് എന്നത് കിട്ടാക്കനിയാകും. ഇവിടെയെത്തുന്ന വിദേശികൾക്ക് അത്ര എളുപ്പത്തിൽ ലൈസൻസ് സ്വന്തമാക്കാൻ കഴിയാത്ത വിധം കർശന മാനദണ്ഡങ്ങളാണ് ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടിരിക്കുന്നത്. സർവ്വകലാശാല ബിരുദവും, ഒപ്പം, കുറഞ്ഞ ശമ്പളം 400 ദിനാറും, കുവൈറ്റിൽ രണ്ടു വർഷം താമസിക്കുകയും ചെയ്യുന്നവർക്
കുവൈത്തിലെത്തുന്ന പ്രവാസിക്ക് ഇനി ഡ്രൈവിങ് ലൈസൻസ് എന്നത് കിട്ടാക്കനിയാകും. ഇവിടെയെത്തുന്ന വിദേശികൾക്ക് അത്ര എളുപ്പത്തിൽ ലൈസൻസ് സ്വന്തമാക്കാൻ കഴിയാത്ത വിധം കർശന മാനദണ്ഡങ്ങളാണ് ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടിരിക്കുന്നത്.
സർവ്വകലാശാല ബിരുദവും, ഒപ്പം, കുറഞ്ഞ ശമ്പളം 400 ദിനാറും, കുവൈറ്റിൽ രണ്ടു വർഷം താമസിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ ഇനി ലൈസൻസ് ലഭിക്കൂ. എണ്ണമേഖലയിൽ പ്രവർത്തിക്കുന്ന സാങ്കേതികവിദഗ്ദ്ധർ, ആശുപത്രി ജീവനക്കാർ, വിദ്യാർത്ഥികൾ, വിദേശി കുടുംബങ്ങൾ, സ്പോർട്സ് മേഖലയിലുള്ള വിദഗ്ദ്ധർ, ഡിപ്ലോമാറ്റിക് അംഗങ്ങൾ സ്വദേശിയെ വിവാഹം കഴിച്ച വിദേശി, വിദേശി സ്വദേശിയെ വിവാഹം കഴിക്കുകയുംകുട്ടികളുമുള്ളവർ, കൂടാതെ ഗാർഹിക തൊഴിലാളികൾ അഞ്ചുവർഷമായി രാജ്യത്ത് താമസിക്കുന്നവർക്കും ഡ്രൈവിങ് ലൈസൻസിന് നിബന്ധനകൾക്ക് അനുസൃതമായി അപേക്ഷിക്കാവുന്നതാണ്.
അതേസമയം കോടതി അഭിഭാഷകർ, ഉപദേശകർ, ജഡ്ജിമാർ, സർവകലാശാലാ അദ്ധ്യാപകർ, കമ്പനി മാനേജർ, മാദ്ധ്യമ പ്രവർത്തകർ, ഡോക്ടർമാർ, ഫാർമസിസ്റ്റ്, എൻജിനീയർ, അദ്ധ്യാപകർ, സാമൂഹിക പ്രവർത്തകർ, ശാസ്ത്രജ്ഞന്മാർ, ലൈബ്രേറിയന്മാർ, ഇമാമുകൾ, തർജമക്കാർ,സർക്കാർ ഏജൻസികളിൽ ജോലിചെയ്യുന്നവർ, കായികപരിശീലകർ എന്നീതസ്തികകളിലുള്ളവർക്ക് താമസ കാലാവധിയോ കുറഞ്ഞ ശമ്പളനിരക്കോ ബാധകമല്ലാതെ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാവുന്നതാണ്.
കുവൈറ്റിലെ താമസരേഖ കാലാവധി കഴിയുന്നതോടൊപ്പം ഡ്രൈവിങ് ലൈസൻസും റദ്ദാകുന്നതാണ്. കമ്പനി മാറുകയോ, പ്രൊഫഷൻ മാറ്റുകയോ ചെയ്യുന്നവർക്ക് അടുത്ത രണ്ടുവർഷത്തേക്ക് പുതിയ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാൻ കഴിയില്ല.കൂടാതെ അപേക്ഷകന്റെ പ്രായപരിധിയും ആരോഗ്യവും കണക്കിലെടുത്താണ് ഡ്രൈവിങ് ലൈസൻസിനുള്ള അപേക്ഷകൾ പരിഗണിക്കുന്നത്.