മസ്‌കിറ്റ്: ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവക വാർഷീക പൊതുയോഗം പുതിയ വർഷത്തെ ഭാരവാഹികളായി മിസ്സിസ്സ് സാറാമ്മ ടീച്ചർ(വൈസ് പ്രസിഡന്റ്), മാത്തുകുട്ടി ഗീവർഗീസ്(ട്രസ്റ്റി), വിനോദ് ചെറിയാൻ (കൊ-ട്രസ്റ്റി), ബാബു പി. സൈമൺ(മലയാളം ലെ. ലീഡർ), ജോയൽ മാത്യു (ഇംഗ്ലീഷ്)(ലെ.ലീഡർ) തോമസ് ഈശോ(സെക്രട്ടറി) എന്നിവരെ ഐക്യകണ്‌ഠേനെ തിരഞ്ഞെടുത്തു. നവം22 ഞായറാഴ്ച നടന്ന വാർഷീക പൊതുയോഗത്തിൽ ഇടവക വികാരിയും, പ്രസിഡന്റുമായ റവ.ഷൈജു പി. ജോൺ അദ്ധ്യക്ഷത വഹിച്ചു.
 
ഇടവകയുടെ പുതിയ കൈസ്ഥാന സമിതി ജനുവരി ഒന്നിന് ചുമതലയേൽക്കും.