- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
വിസ്കോൺസിൻ സീറോ മലാർ മിഷനിൽ പുതിയ കൗൺസിൽ സ്ഥാനമേറ്റു
മിൽവാക്കി: സെന്റ് ആന്റണീസ് സീറോ മലബാർ മിഷൻ ചർച്ചിൽ 2016, 2017ലേക്കുള്ള പാസ്റ്ററൽ കൗൺസിൽ ചുമതലയേറ്റു. 2008ൽ എം.സി.സി.എസ് വൈദികരാൽ സ്ഥാപിതമായ സീറോ മലബാർ സമൂഹത്തിന്റെ പുതിയ ഡയറക്ടറായി റസീൻ സെന്റ് പാട്രിക് ചർച്ച് പാസ്റ്റർ റവ. ആന്റണി പി. തോമസ് മണിയമ്പ്രായിൽ നിയമിതനായി. പാസ്റ്ററൽ കൗൺസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ: തോമസ് ഡിക്രൂസ് തറപ്പിൽ (ട്രസ
മിൽവാക്കി: സെന്റ് ആന്റണീസ് സീറോ മലബാർ മിഷൻ ചർച്ചിൽ 2016, 2017ലേക്കുള്ള പാസ്റ്ററൽ കൗൺസിൽ ചുമതലയേറ്റു. 2008ൽ എം.സി.സി.എസ് വൈദികരാൽ സ്ഥാപിതമായ സീറോ മലബാർ സമൂഹത്തിന്റെ പുതിയ ഡയറക്ടറായി റസീൻ സെന്റ് പാട്രിക് ചർച്ച് പാസ്റ്റർ റവ. ആന്റണി പി. തോമസ് മണിയമ്പ്രായിൽ നിയമിതനായി.
പാസ്റ്ററൽ കൗൺസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ: തോമസ് ഡിക്രൂസ് തറപ്പിൽ (ട്രസ്റ്റി - അഡ്‌മിനിസ്‌ട്രേഷൻ ആൻഡ് ഫിനാൻസ്), ജോസ് ആന്റണി വെമ്പിള്ളി (ട്രസ്റ്റി - ക്രിസ്റ്റ്യൻ ഫോർമേഷൻ), ജൻസൺ കുര്യാക്കോസ് ഒഴുകയിൽ (കമ്യൂണിക്കേഷൻസ്), നീത ജോസഫ് വലിയമറ്റം (ഇവന്റ് മാനേജ്‌മെന്റ് )
പുതിയ കൗൺസിലിന് രൂപതാധ്യക്ഷൻ അംഗീകാരം നൽകുകയും ഭാരവാഹികൾ ദിവ്യലി മദ്ധ്യെ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേൽക്കുകയും ചെയ്‌തു. റവ. സിസ്റ്റർ ലിസ ആഞ്ഞിലിക്കൽ എസ്.എസ്.എസ്. എഫ് മതബോധനഡയറക്‌ടറായും എലിസത്ത് ബിന്നി, ദീപ ജോവാകിം എന്നിവർ സി.സി.ഡി അദ്ധ്യാപകരായും പ്രവർത്തിക്കും.
മിൽവാക്കി വെസ്റ്റ് അലിസ് സെന്റ് അലോഷ്യസ് ചർച്ച് കേമ്പ്രർമാക്കി മുപ്പതോളം മലയാളി കുടുംബങ്ങൾക്ക് ആത്മീയ ശുശ്രൂഷ നൽകി വരുന്ന ഈ സമൂഹത്തോടൊപ്പം ഇതര കേരള ക്രൈസ്‌തവസഭാംഗങ്ങളും പ്രവർത്തിക്കുന്നു. എല്ലാ ഞായറാഴ്‌ചയും ഉച്ചകഴിഞ്ഞ് 2 മണിക്കുള്ള മലയാളം കുർബ്ബാന പുതുതലമുറക്ക്‌പ്രചോദനമാകത്തക്കവധം 4-ാം ഞായറാഴ്‌ച സീറോ മലാർ റീത്തിൽ ഇംഗ്ലീഷിലാണ് ക്രമീകരിച്ചിരിക്കുന്നത്.
എല്ലാ വർഷവും പെരുന്നാൾ, ക്രിസ്‌മസ് കരോൾ, വിശുദ്ധവാരം, തിരുവോണം, വാർഷികപിക്‌നിക്, പ്രതിമാസ പ്രെയർ മീറ്റിങ്, വാർഷികപൊതുസമ്മേളനം എന്നിവ സമുചിതമായി നടത്തുന്നു. ഈ വർഷത്തെ വാർഷികസമ്മേളത്തിൽ സീറോമലാർ സമൂഹത്തിന്റെ വിസ്‌ക്കോൺസിൽ മേഖലയിലെ സാദ്ധ്യതകളെക്കുറിച്ചുള്ള പഠന റിപ്പോർട്ട് ടിനു പൊന്നൂർ അവതരിപ്പിച്ചു. സഭയുടെ തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിനാവശ്യമായ കർമപദ്ധതികളെക്കുറിച്ചുള്ള ചർച്ചകൾക്ക് വിൻസെന്റ് സഖറിയാസ്, സുജിൽ ജോൺ, തോമസ് മാത്യു, ദീപക് ബാബു, ബിന്നി ചാക്കോ, സുനിൽ ജോസഫ്, ജിജോ പോൾ എന്നിവർ നേതൃത്വം നൽകി.
സീറോ മലബാർ സമൂഹത്തിന്റെ അജപാലനപ്രവർത്തനങ്ങൾക്ക് എം.സി.ി.എസ്, സെന്റ് പോൾ, കാർമലൈറ്റ്, പള്ളോട്ടൈൻ സഭകളിലെ ഊർജ്ജസ്വലരായ മലയാളി വൈദികരാണ് നേതൃത്വം നൽകുന്നത്. മുൻ എയ്‌ഞ്ചൽ വോയ്‌സ് വയലിൻ മാസ്റ്റർ ആന്റണി ജോസഫ് നേതൃത്വം നൽകുന്ന ചർച്ച് ക്വൊയർ തിരുക്കർമ്മങ്ങൾ ഭക്തിനിർഭരമാക്കുന്നു. ഈ വർഷത്തെ ക്രിസ്‌മസ് ആഘോഷങ്ങൾക്ക് ഷിക്കാഗോ സീറോമല ാർ രൂപതയുടെ അഭിവന്ദ്യസഹായമെത്രാൻ മാർ ജോയി ആലപ്പാട്ട് ഡിസംബർ 6-ാം തീയതി ഞായറാഴ്‌ച നടത്തുന്ന അജപാലന സന്ദർശനത്തോടനുബന്ധിച്ചുള്ള വിശുദ്ധ കുർബ്ബാനയോടുകൂടി തുടക്കം കുറിക്കും.
പ്രധാന തിരുനാൾ: ജൂൺ 13 വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ദിവസം കഴിഞ്ഞുവരുന്ന ഞായറാഴ്‌ച.
കൂടുതൽ വിവരങ്ങൾക്ക് 262 4984496 (ഡയറക്‌ടർ) (ട്രസ്റ്റി), www.malayalammass.com E- mail: st.antonymke@gmail.com. തോമസ് തറപ്പിൽ അറിയിച്ചതാണിത്.



