- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർത്താവിന്റെ മണവാട്ടിമാരാകാൻ ആളില്ല; വൈദികനുണ്ടെന്നത് കുടുംബങ്ങൾക്ക് ഇന്ന് അഭിമാനവുമല്ല; കേരളത്തിലെ കത്തോലിക്കാ സഭയ്ക്ക് കന്യാസ്ത്രീക്ഷാമം; പ്രതിസന്ധി തുറന്ന് പറഞ്ഞ് സഭാ നേതൃത്വവും
കൊച്ചി: കേരള കത്തോലിക്ക സഭയ്ക്ക് പ്രതിസന്ധിയായി കന്യാസ്ത്രീകളുടെ എണ്ണം ഗണ്യമായി കുറയുന്നു. സന്യാസ വ്രതത്തിനായി എത്തുന്നവരുടെ എണ്ണത്തിൽ പത്തു വർഷത്തിനിടെ വലിയകുറവുണ്ടായെന്നാണു വിലയിരുത്തൽ. പ്രതിസന്ധിയുടെ ആഴം തുറന്ന് സമ്മതിക്കാൻ കത്തോലിക്കാ സഭയും രംഗത്ത് വന്നു എന്നതും ശ്രദ്ധേയമാണ്. കേരളത്തിലെ കത്തോലിക്ക സഭ, ചരിത്രത്തിലെ ഏറ്റ
കൊച്ചി: കേരള കത്തോലിക്ക സഭയ്ക്ക് പ്രതിസന്ധിയായി കന്യാസ്ത്രീകളുടെ എണ്ണം ഗണ്യമായി കുറയുന്നു. സന്യാസ വ്രതത്തിനായി എത്തുന്നവരുടെ എണ്ണത്തിൽ പത്തു വർഷത്തിനിടെ വലിയകുറവുണ്ടായെന്നാണു വിലയിരുത്തൽ. പ്രതിസന്ധിയുടെ ആഴം തുറന്ന് സമ്മതിക്കാൻ കത്തോലിക്കാ സഭയും രംഗത്ത് വന്നു എന്നതും ശ്രദ്ധേയമാണ്.
കേരളത്തിലെ കത്തോലിക്ക സഭ, ചരിത്രത്തിലെ ഏറ്റവും പ്രതിസന്ധിയിലേക്കു നീങ്ങുന്നതെന്നാണു സഭാ വിദഗ്ദ്ധർ തന്നെ പറയുന്നത്. കന്യാസ്ത്രീകളാകാൻ യുവതികളെ കിട്ടാനില്ല. വർഷങ്ങൾക്കുമുമ്പു യൂറോപ്പിൽ കത്തോലിക്കാ സഭ നേരിട്ട തിരിച്ചടി സമീപഭാവിയിൽ കേരളത്തിലുമുണ്ടാകും. പല മഠങ്ങളും കൊവേന്തകളും അടച്ചുപൂട്ടേണ്ടതായി വരും. ഇത് ക്രൈസ്തവ സഭകളുടെ പ്രവർത്തനത്തേയും ബാധിക്കും. മിഷനറീ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും കന്യാസ്ത്രീകൾ നൽകുന്ന സേവനങ്ങൾ വലുതാണ്. സഭകളിലേക്ക് കൂടുതൽ പേരും അടുപ്പിക്കുന്നതും കന്യാസ്ത്രീകളുടെ സമൂഹത്തിലെ പ്രവർത്തനങ്ങളുടെ ഫലം കൂടിയാണെന്ന് സഭയ്ക്ക് അറിയാം. ഈ സാഹചര്യത്തിലാണ് പ്രതിസന്ധിയുടെ ആഴം വലുതാണെന്ന് കത്തോലിക്കാ സഭ തരിച്ചറിയുന്നത്.
സഭാചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെന്ന് സീറോ മലബാർ സഭാ വക്താവ് ഫാദർ പോൾ തേലക്കാട് പറഞ്ഞു. സഭയിൽ കന്യാസ്ത്രീകൾ കുറയുകയാണ്. 20 വർഷത്തിനുള്ളിൽ കേരളത്തിലെ മിക്ക കന്യാസ്ത്രീ മഠങ്ങളും പൂട്ടേണ്ടി വരുമെന്നും വിലയിരുത്തലുണ്ട് . സഭ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണെന്നും ഫാദർ പോൾ തേലക്കാട് വ്യക്തമാക്കുന്നു. സാമൂഹ്യചിന്താഗതിയിലുണ്ടായ മാറ്റമാണ് ഇതിന് പ്രധാനകാരണമെന്നാണ് വിലയിരുത്തൽ.
കാർഷിക കുടിയേറ്റ മേഖലകളിലടക്കം കുടുംബങ്ങളുടെ ധനസ്ഥിതി മെച്ചപ്പെട്ടു. വീട്ടിലെ മക്കളുടെ എണ്ണം കുറഞ്ഞു. ഒപ്പം മഠങ്ങൾക്കും കന്യാസ്ത്രീകൾക്കും സ്വതന്ത്രമായി ചിന്തിക്കുന്നതിനും പ്രവർത്തിക്കുന്നതിനുമുള്ള അവകാശം സഭ തന്നെ നിഷേധിച്ചതും പ്രധാനകാരണമായെന്നാണ് കത്തോലിക്ക സഭയുടെ നിരീക്ഷണം. ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങൾ കേരളത്തിൽ അനിവാര്യമാണെന്നാണ് വിലയിരുത്തൽ. വെദികരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായില്ല. പക്ഷേ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽനിന്നുള്ളവരാണ് അധികവും എത്തുന്നത്. വീട്ടിൽ ഒരു വൈദികനുണ്ടെന്ന് അഭിമാനിച്ചിരുന്ന വലിയ തറവാടുകളിൽനിന്ന് നിന്ന് പൗരോഹിത്യത്തിന് എത്തുന്നില്ല. ഇക്കാര്യങ്ങളിൽ സഭാനതൃത്വം കാര്യമായ ഇടപെടലുകൾ നടത്തണമെന്നാണ് ഉയർന്നിരിക്കുന്ന നിർദ്ദേശം.
വിശ്വാസപരമായ മൂല്യത്തകർച്ച, അർപ്പണ മനോഭാവമുള്ള വൈദികരുടെ എണ്ണത്തിൽ വന്ന ശോഷണം, വിപുലമായ സ്ഥാപനശൃംഖലകൾ കൈകാര്യം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഇവയെല്ലാം ചേർന്ന് യൂറോപ്പിൽ, പ്രത്യേകിച്ച് ജർമനിയിലും ഫ്രാൻസിലും കത്തോലിക്ക സഭ അതിഭീകരമായ പ്രതിസന്ധിയെ അഭിമുഖീകരിച്ചിരുന്നു. കത്തോലിക്ക സഭ നേരിടുന്ന വൈദിക ദാരിദ്ര്യത്തിനു പ്രധാന കാരണം വൈദികവൃത്തിയോട് പുതുതലമുറ പ്രകടിപ്പിക്കുന്ന അനാഭിമുഖ്യമാണ്. യൂറോപ്പിലെ ആ സ്ഥിതിയിലേക്ക് കേരളം എത്തുമോ എന്നതാണ് കത്തോലിക്കാ സഭയുടെ ആശങ്ക.