- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണഞ്ചിക്കും സംവിധാനങ്ങളും സൗകര്യങ്ങളും; കണ്ടാൽ രാജ്യാന്തരമെന്ന് തെറ്റിദ്ധരിക്കും; നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ആഭ്യന്തര ടെർമിനൽ മാർച്ചിൽ തുറക്കും; എയ്‌റോ ബ്രിഡ്ജും മണിക്കൂറിൽ 4000 യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുമെന്ന് സിയാൽ
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിപുലമായ സൗകര്യത്തോടെ രൂപകൽപ്പന ചെയ്തിട്ടുള്ള പുതിയ ആഭ്യന്തര ടെർമിനൽ മാർച്ചിൽ പ്രവർത്തന സജ്ജമാവും.ആഭ്യന്തര യാത്രക്കാർക്ക് അന്താരാഷ്ട്ര മികവിൽ സൗകര്യങ്ങൾ, എയ്‌റോബ്രിഡ്ജ്, ആധുനിക അഗ്നിശമന സന്നാഹങ്ങൾ, 20 വർഷത്തെ ആഭ്യന്തര ട്രാഫിക് വർദ്ധന മുൻനിർത്തിയുള്ള വികസനം, മണിക്കൂറിൽ 4000 യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി തുടങ്ങിയവയാണ് സിയാൽ പൂർത്തിയാക്കി വരുന്ന പുതിയ ഒന്നാം ടെർമിനലിന്റെ പ്രധാന സവിശേഷതകൾ. ആറുലക്ഷ ത്തിലധികം ചതുരശ്രയടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ പണികഴിപ്പിക്കുന്ന ഒന്നാം ടെർമിനൽ പൂർണമായും ആഭ്യന്തര യാ്രതക്കാർക്കും സർവീസുകൾക്കും വേണ്ടിയുള്ളതാണ്. രാജ്യാന്തര യാ്രതക്കാർക്ക് ലഭ്യമാക്കിയിട്ടുള്ളതുപോെല ആഭ്യന്തര യാ്രതക്കാർക്കും ഏറ്റവും മികച്ച സൗകര്യങ്ങളൊരുക്കാൻ 160-ഓളം കോടി രൂപ മുടക്കിയാണ് സിയാൽ ഒന്നാം ടെർമിനൽ വികസിപ്പിക്കുന്നത്. സിയാലിന്റെ രാജ്യാന്തര ടെർമിനലായ ടി-3 ഇക്കഴിഞ്ഞ ഏപ്രിലിൽ സമ്പൂർണ പ്രവർത്തനം തുടങ്ങിയിരുന്നുയ തൊട്ടടുത്തമാ
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിപുലമായ സൗകര്യത്തോടെ രൂപകൽപ്പന ചെയ്തിട്ടുള്ള പുതിയ ആഭ്യന്തര ടെർമിനൽ മാർച്ചിൽ പ്രവർത്തന സജ്ജമാവും.ആഭ്യന്തര യാത്രക്കാർക്ക് അന്താരാഷ്ട്ര മികവിൽ സൗകര്യങ്ങൾ, എയ്‌റോബ്രിഡ്ജ്, ആധുനിക അഗ്നിശമന സന്നാഹങ്ങൾ, 20 വർഷത്തെ ആഭ്യന്തര ട്രാഫിക് വർദ്ധന മുൻനിർത്തിയുള്ള വികസനം, മണിക്കൂറിൽ 4000 യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി തുടങ്ങിയവയാണ് സിയാൽ പൂർത്തിയാക്കി വരുന്ന പുതിയ ഒന്നാം ടെർമിനലിന്റെ പ്രധാന സവിശേഷതകൾ.
ആറുലക്ഷ ത്തിലധികം ചതുരശ്രയടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ പണികഴിപ്പിക്കുന്ന ഒന്നാം ടെർമിനൽ പൂർണമായും ആഭ്യന്തര യാ്രതക്കാർക്കും സർവീസുകൾക്കും വേണ്ടിയുള്ളതാണ്. രാജ്യാന്തര യാ്രതക്കാർക്ക് ലഭ്യമാക്കിയിട്ടുള്ളതുപോെല ആഭ്യന്തര യാ്രതക്കാർക്കും ഏറ്റവും മികച്ച സൗകര്യങ്ങളൊരുക്കാൻ 160-ഓളം കോടി രൂപ മുടക്കിയാണ് സിയാൽ ഒന്നാം ടെർമിനൽ വികസിപ്പിക്കുന്നത്.
സിയാലിന്റെ രാജ്യാന്തര ടെർമിനലായ ടി-3 ഇക്കഴിഞ്ഞ ഏപ്രിലിൽ സമ്പൂർണ പ്രവർത്തനം തുടങ്ങിയിരുന്നുയ തൊട്ടടുത്തമാസം തന്നെ പഴയ രാജ്യാന്തര ടെർമിനലായ ടി 2, ടി-1 എിവ പുനർനിർമ്മിക്കുന്ന പ്രക്രിയയും തുടങ്ങി. ടി-1 നെ എത്രയും വേഗം ആഭ്യന്തര ടെർമിനലായി വികസിപ്പിക്കുകയാണ് ലക്ഷ്യം.
ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ, കസ്റ്റംസ്, ഇമിേഗ്രഷൻ തുടങ്ങിയ സജ്ജീകരണങ്ങളൊന്നും ആഭ്യന്തര ഓപ്പറേഷന് വേണ്ടാത്തതിനാൽ ടെർമിനലിന്റെ ഉൾവശം മുഴുവനും മാറ്റുകയും നിലവിലെ വ്യോമയാന-എൻജിനീയറിങ് രംഗെത്ത നിലവാരമനുസരിച്ച് പുനർനിർമ്മിക്കാനുമാണ് സിയാൽ ലക്ഷ്യമിട്ടിട്ടുള്ളത്.
ആഭ്യന്തര വ്യോമയാനരംഗത്തുണ്ടാകുന്ന വൻ വളർച്ച മുൻനിർത്തി, അടുത്ത 20 വർഷത്തേയ്ക്ക് ഉപയുക്തമാക്കാവുന്ന തരത്തിലാണ് ഒന്നാം ടെർമിനൽ വികസിപ്പിക്കുന്നത്. നിലവിൽ ആഭ്യന്തര ഓപ്പറേഷൻ നടക്കുന്ന രണ്ടാം ടെർമിനലിന്റെ ആറിരട്ടിയിലധികം വിസ്തൃതിയും ആധുനിക സജ്ജീകരണങ്ങളും പുതിയ ടെർമിനലിൽ ഉണ്ടാകും.നിലവിലെ ടെർമിനലിൽ ഒരുമണിക്കൂറിൽ കൈകാര്യം ചെയ്യാവുന്ന യാത്രക്കാരുടെ പരമാവധി എണ്ണം 800 ആണ്. ഒന്നാ ടെർമിനൽ പ്രവർത്തനം തുടങ്ങുേതാടെ ഇത് 4000 ആയി ഉയരും.
രാജ്യാന്തര ടെർമിനലായ ടി-3 യ്ക്കും സമാനേശഷിയാണ്. നിലവിലെ ആഭ്യന്തര ടെർമിനലിൽ ആഗമനവും പുറപ്പെടലും ഒരേ നിരപ്പിൽ നിന്നാണ്. എന്നാൽ, മൂന്ന് നിലകൡലായാണ ് ടി-1 വിന്യസിച്ചിരിക്കുത്. 2.42 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള താഴത്തെ നിലയിൽ ചെക്ക്-ഇൻ ഡിപ്പാർച്ചർ, അറൈവൽ ബാേഗജ് ഏരിയ എന്നിവയ്ക്കായി മാറ്റിവച്ചിട്ടുണ്ട്. 56 ചെക്ക്-ഇൻ കൗണ്ടറുകൾ ഇവിടെയുണ്ടാകും. നിലവിലെ ആഭ്യന്തര ടെർമിനലിൽ ഇത് 29 ആണ്.
ഭക്ഷണശാലകൾ, ഷോപ്പിങ് കേ്രന്ദങ്ങൾ, മെഡിക്കൽ റൂം എിവയും താഴത്തെ നിലയിലുണ്ട്. നിലവിലെ ആഭ്യന്തര ടെർമിനലിൽ എയ്‌റോ ബ്രിഡ്ജ് സംവിധാനമില്ല. എന്നാൽ ടി 1 ൽ ഇത് പരിഹരിക്കപ്പെടുു. ഒന്നാം നിലയിൽ സുരക്ഷാ പരിശോധനാ സൗകര്യവും ഗേറ്റുകളുമുണ്ട്. എയ്‌റോബ്രിഡ്്ജ് സൗകര്യമുള്ള ഏഴ് ഗേറ്റുകൾ ഉൾപ്പെടെ 11 ഗേറ്റുകളിലേയ്ക്കും ഇവിടെ നിന്നാകും പ്രവേശനം.
ആയിരത്തിലധികം പേർക്ക് ഇവിടെ ഇരിപ്പിടമുണ്ടാകും. കടകൾ, പ്രാർത്ഥനാമുറി,റിസർവ് ലോഞ്ച്, ബേബി കെയർ റൂം എിവയും ഒന്നാം നിലയിലുണ്ടാകും. 2.18 ലക്ഷം ചതുരശ്രയടിയാണ് ആകെ വിസ്തൃതി. 90000 ചതുരശ്രയടി വിസ്തീർണമുള്ള രണ്ടാം നിലയിൽ, ടി-3 യിൽ ഉള്ളതുപോലെ ഫൂഡ് കോർട്ട്,എക്‌സിക്യൂട്ടീവ് ലോഞ്ച്, ബാർ എന്നിവ സജ്ജീകരിക്കും.അനുബന്ധ സൗകര്യങ്ങൾക്കായി 62,000 ചതുരശ്രയടി സ്ഥലം കൂടി സിയാൽ വികസിപ്പിക്കുന്നുണ്ട്.
ടെർമിനലിനായി ഒരുക്കുന്ന ആധുനിക അകച്ചമയ സംവിധാനങ്ങളുടെ ഭാഗമായി മുഴുവൻ ഫാൾസ് സീലിങ്ങും തറയും മാറ്റുന്നുണ്ട്. വിമാനത്തിനുള്ളിൽ നിന്ന് ഏറ്റവും വേഗത്തിൽ യാത്രക്കാരെ ഗ്രൗണ്ട് ഫ്‌േളാറിലുള്ള അറൈവൽ മേഖലയിൽ എത്തിക്കാനായി റാമ്പുകൾ നിർമ്മിക്കുുന്നുണ്ട്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷന്റെ ഏറ്റവും പുതിയ നിർദ്ദേശപ്രകാരമുള്ള ഇൻ ലേൻ ബാേഗജ് ഹാൻഡ്‌ലിങ് സംവിധാനമാണ് സിയാൽ ഒന്നാം ടെർമിനലിൽ ഒരുക്കുന്നത്.
തുടക്കംമുതൽ തന്നെ രണ്ട് സി.ടി മെഷീൻ ഉപയോഗിച്ച് ബാഗേജുകൾ സ്‌കാൻ ചെയ്യും. ഓരോ ബാഗിന്റേയും ദ്വിമാന ചിത്രങ്ങൾ പരിശോധകന് കാണാൻ കഴിയും. 45 സെക്കന്റുകൊണ്ട് ബാഗ് പരിശോധന പൂർത്തിയാക്കും വിധത്തിലാണ് ബാേഗജ് ഹാൻഡ്‌ലിങ് സംവിധാനം ഒരുക്കിയിട്ടുള്ളത്.
അമേരിക്കൻ വ്യോമയാന സുരക്ഷാ ഏജൻസിയായ ടി.എസ്.എ നിഷ്്ക്കർഷിച്ചിട്ടുള്ള മാന ദണ്ഡങ്ങൾക്കൊപ്പമാണ് ഒന്നാം ടെർമിനലിന്റെ ബാേഗജ് സംവിധാനം ഒരുക്കുന്നത്. അറൈവൽ ഭാഗത്ത് നിലവിലുള്ള രണ്ട് കൺവേയർ ബെൽറ്റുകൾക്ക് പകരം ടി-വണ്ണിൽ നാല് ബെൽറ്റുകളുണ്ടാകും. ഇവയ്ക്ക് മൊത്തം 68 മീറ്ററാണ് ഓരോന്നിന്റേയും നീളം.
റിസർവ് ലോഞ്ച്, ഷോപ്പിങ് ഏരിയ, പ്രീ പെയ്ഡ് ടാക്‌സി കൗണ്ടർ എിവ അെറെവൽ മേഖലയിലുണ്ട്. അത്യാധുനിക അഗ്നിരക്ഷാ സംവിധാനമാണ് ഒന്നാം ടെർമിനലിൽ ഒരുക്കുന്നത്.ടെർമിനലിന്റെ മൂഴുവനും മേഖലയും ഫയർ ഹൈഡ്രന്റ് സംവിധാനത്തിന്റെ പരിധിയിലുണ്ടാകും. തീ കണ്ടാൽ സ്വയം ജലം പമ്പുചെയ്യുന്ന രണ്ടായിരത്തോളം സ്പ്രിങ്ക്ഌുകൾ ടെർമിനലുകളിലാകെ ഘടിപ്പിച്ചുവരുന്നു.
ഏറ്റവും സുരക്ഷിതമായ രീതിയിൽ അഗ്നിശമന സന്നാഹങ്ങൾക്ക് മാത്രം 6.67 കോടി രൂപയാണ് സിയാൽ ചെലവിടുന്നത്.എട്ട് ലിഫ്റ്റുകൾ, നാല് എസ്‌കലേറ്ററുകൾ, വിമാനത്തിന്റെ ആഗമന -പുറപ്പെടൽ വിവരങ്ങൾ തത്സമയം കാണിക്കുന്ന 168 ഫ്‌െളെറ്റ് ഡിസ്‌പ്ലേ സിസ്റ്റം, 800 സുരക്ഷാക്യാമറകൾ എിവയും ഒന്നാം ടെർമിനലിൽ സജ്ജീകരിക്കുകയാണ്.