- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
പുതിയ ഡ്രഗ് സബ്‌സിഡി നയം; ഏതാനും വർഷങ്ങൾക്കുള്ളിൽ രാജ്യത്തു നിന്ന് ഹെപ്പറ്റൈറ്റീസ് സി നിർമ്മാർജനം ചെയ്യുമെന്ന് വിഗദ്ധർ
മെൽബൺ: രാജ്യത്ത് നിലവിൽ കൊണ്ടുവന്നിരിക്കുന്ന ഡ്രഗ് സബ്‌സിഡി നയം മൂലം ഏതാനും വർഷങ്ങൾക്കുള്ളിൽ ഓസ്‌ട്രേലിയയിൽ നിന്ന് ഹെപ്പറ്റൈറ്റീസ് സി നിർമ്മാർജനം ചെയ്യുമെന്ന് ഈ രംഗത്തെ വിഗദ്ധർ. ശക്തിയേറിയ ചില മരുന്നുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന പുതിയ പബ്ലിക് സബ്‌സിഡി നയമാണ് ശക്തമായ രോഗബാധ നിർമ്മാർജനം ചെയ്യാൻ സാഹചര്യമൊരുക്കിയിരിക്കുന്നത്. മാർച്ച് ഒന്നു മുതലാണ് ഫാർമസ്യൂട്ടിക്കൽ ബെനിഫിറ്റ്‌സ് സ്‌കീമിനു കീഴിൽ പുതിയ സബ്‌സിഡി നയം നടപ്പാക്കിയിരിക്കുന്നത്. ഇത് പത്തു വർഷത്തിനുള്ളിൽ ഹെപ്പറ്റൈറ്റീസ് സി നിർമ്മാർജനം ചെയ്യുന്നതിലേക്ക് വഴിതെളിക്കും. മുൻ വർഷത്തെക്കാൾ കൂടുതൽ ഫലപ്രദമായും പാർശ്വഫലങ്ങളില്ലാതെയും ഇപ്പോഴുള്ള ആന്റി വൈറൽ ഡ്രഗുകൾ പ്രവർത്തിക്കുന്നുണ്ടെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു. ഇത് രോഗം സുഖപ്പെടുത്താൻ ഏറെ സഹായകമാകുന്നുമുണ്ട്. അതുകൊണ്ടു തന്നെ പൊതുജനങ്ങൾക്ക് ഭീഷണി ഉയർത്തുന്ന ഹെപ്പറ്റൈറ്റിസ് സി പത്തോ പതിനഞ്ചോ വർഷങ്ങൾക്കുള്ളിൽ തന്നെ നിർമ്മാർജനം ചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നത്. ഓസ്‌ട്രേലിയയിൽ രണ്ടു ലക്ഷത്
മെൽബൺ: രാജ്യത്ത് നിലവിൽ കൊണ്ടുവന്നിരിക്കുന്ന ഡ്രഗ് സബ്‌സിഡി നയം മൂലം ഏതാനും വർഷങ്ങൾക്കുള്ളിൽ ഓസ്‌ട്രേലിയയിൽ നിന്ന് ഹെപ്പറ്റൈറ്റീസ് സി നിർമ്മാർജനം ചെയ്യുമെന്ന് ഈ രംഗത്തെ വിഗദ്ധർ. ശക്തിയേറിയ ചില മരുന്നുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന പുതിയ പബ്ലിക് സബ്‌സിഡി നയമാണ് ശക്തമായ രോഗബാധ നിർമ്മാർജനം ചെയ്യാൻ സാഹചര്യമൊരുക്കിയിരിക്കുന്നത്.
മാർച്ച് ഒന്നു മുതലാണ് ഫാർമസ്യൂട്ടിക്കൽ ബെനിഫിറ്റ്‌സ് സ്‌കീമിനു കീഴിൽ പുതിയ സബ്‌സിഡി നയം നടപ്പാക്കിയിരിക്കുന്നത്. ഇത് പത്തു വർഷത്തിനുള്ളിൽ ഹെപ്പറ്റൈറ്റീസ് സി നിർമ്മാർജനം ചെയ്യുന്നതിലേക്ക് വഴിതെളിക്കും. മുൻ വർഷത്തെക്കാൾ കൂടുതൽ ഫലപ്രദമായും പാർശ്വഫലങ്ങളില്ലാതെയും ഇപ്പോഴുള്ള ആന്റി വൈറൽ ഡ്രഗുകൾ പ്രവർത്തിക്കുന്നുണ്ടെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു. ഇത് രോഗം സുഖപ്പെടുത്താൻ ഏറെ സഹായകമാകുന്നുമുണ്ട്. അതുകൊണ്ടു തന്നെ പൊതുജനങ്ങൾക്ക് ഭീഷണി ഉയർത്തുന്ന ഹെപ്പറ്റൈറ്റിസ് സി പത്തോ പതിനഞ്ചോ വർഷങ്ങൾക്കുള്ളിൽ തന്നെ നിർമ്മാർജനം ചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നത്.
ഓസ്‌ട്രേലിയയിൽ രണ്ടു ലക്ഷത്തിലധികം ആൾക്കാർ ഹെപ്പറ്റൈറ്റീസ് രോഗബാധിതരാണ്. പകരുന്നതും വൈറസ് മൂലം പിടിപെടുന്നതുമായ ഈ രോഗം കരളിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. ലിവർ സിറോസിസ്, മറ്റു മാരകമായ കരൾ രോഗങ്ങൾ, ലിവർ കാൻസർ തുടങ്ങിയവയ്ക്ക് ഇതു കാരണമാകുന്നു. അപൂർവം ചില കേസുകളിൽ ഇതു മരണകാരണമാകുന്നുമുണ്ട്.