- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ തിരിച്ചറിയൽ കാർഡ് അനുകരിക്കാൻ സാധിക്കാത്തത്; വ്യാജന്മാർക്ക് തടയിട്ടുകൊണ്ട് അടുത്ത വർഷം ആദ്യം മുതൽ പുതിയ ഇഖാമ
റിയാദ്: വിദേശികൾക്ക് പുതുതായി നൽകുന്ന തിരിച്ചറിയൽ കാർഡ് ഒരു കാരണവശാലും അനുകരിക്കാൻ സാധിക്കാത്തതാണെന്ന് പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ്. നിലവിലുള്ള ഇഖാമയ്ക്കു പകരം അടുത്ത വർഷം ആദ്യം മുതൽ പുതിയ ഐഡന്റിറ്റി കാർഡുകളാണ് പ്രവാസികൾക്ക് നൽകുക. ഒരു കാരണവശാലും വ്യാജമായി നിർമ്മിക്കാൻ സാധിക്കാത്ത തരത്തിലാണ് പുതിയ കാർഡ് ഡിസൈൻ ചെയ്തിരിക്
റിയാദ്: വിദേശികൾക്ക് പുതുതായി നൽകുന്ന തിരിച്ചറിയൽ കാർഡ് ഒരു കാരണവശാലും അനുകരിക്കാൻ സാധിക്കാത്തതാണെന്ന് പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ്. നിലവിലുള്ള ഇഖാമയ്ക്കു പകരം അടുത്ത വർഷം ആദ്യം മുതൽ പുതിയ ഐഡന്റിറ്റി കാർഡുകളാണ് പ്രവാസികൾക്ക് നൽകുക. ഒരു കാരണവശാലും വ്യാജമായി നിർമ്മിക്കാൻ സാധിക്കാത്ത തരത്തിലാണ് പുതിയ കാർഡ് ഡിസൈൻ ചെയ്തിരിക്കുന്നതെന്ന് പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ വ്യക്തമാക്കി.
ഇലക്ട്രോണിക്ക കാർഡാണ് പുതിയ ഐഡന്റിറ്റി കാർഡ്. അഞ്ചുവർഷത്തിൽ ഒരിക്കൽ പുതുക്കിയാൽ മതിയെന്ന പ്രത്യകതയും ഇതിനുണ്ട്. പുതുക്കലും മുഖിം ഇ-സർവീസിലൂടെ നടത്താം. അടുത്ത വർഷം മുതൽ ഇഖാമ കാര്ഡുകൾ പിൻവലിക്കുമെന്നും ഇഖാമ കാർഡുള്ളവർ പുതുക്കുന്നതിനായി അവ പാസ്‌പോർട്ട് ഓഫീസിൽ ഹാജരാക്കണമെന്നും അറിയിച്ചിട്ടുണ്ട്.
ഐഡന്റിറ്റി കാർഡുകൾ പുതുക്കുന്നതിനുള്ള ഫീസിനും മാറ്റമില്ല, എന്നാൽ പുതിയ കാർഡിന് അഞ്ചു വർഷത്തെ കാലാവധി ഉള്ളതിനാൽ അപേക്ഷകർ അഞ്ചു വർഷത്തെ ഫീസ് ഒരുമിച്ച് അടയ്ക്കണമെന്നു മാത്രം. കമ്പനികൾക്കും എസ്റ്റ്ബ്ലിഷ്‌മെന്റുകൾക്കും 650 റിയാലാണ് ഒരു വർഷത്തെ ഫീസ്. 18 വയസിൽ കൂടുതലുള്ളവർക്ക് 500 റിയാലും. അഞ്ചു വർഷത്തിനു ശേഷം എംപ്ലോയറുടെ താത്പര്യപ്രകാരം കാർഡ് ഓട്ടോമാറ്റിക്കായി പുതുക്കാം.