- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
വ്യവസായ നഗരങ്ങളെ ബന്ധിപ്പിക്കാൻ ഗ്രീൻഫീൽഡ് എക്സ്പ്രസ് ഹൈവേകകളുമായി കേന്ദ്ര സർക്കാർ; അഞ്ച് പ്രധാന റോഡുകൾ വഴി ലാഭിക്കുന്നത് ആയിരക്കണക്കിന് കിലോമീറ്റർ ദൂരം; പുത്തൻ ഹൈവേകളിൽ ഉപയോഗിക്കുന്നത് ഏറ്റവും പുതിയ സാങ്കേതിക വിദ്യ
ന്യൂഡൽഹി: രാജ്യത്തെ പ്രധാന വ്യാവസായിക-നിർമ്മാണ കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിന് ഗ്രീൻഫീൽഡ് ഹൈവേ എന്ന ആശയവുമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് രംഹത്ത്. പ്രധാന കേന്ദ്രങ്ങൾ തമ്മിലുള്ള റോഡ് ദൂരം 200 കിലോമീറ്ററോളം കുറയ്ക്കുന്ന തരത്തിലാണ് പുതിയ ഹൈവേകൾ വിഭാവനം ചെയ്തിട്ടുള്ളത്. കഴിഞ്ഞമാസം ഗുരുഗ്രാമിനും മു്‌ബൈക്കും മധ്യേ ഇത്തരമൊരു ഗ്രീൻഫീൽഡ് ഹൈവേ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഇരുനഗരങ്ങളും തമ്മിലുള്ള ്കലം 200 കിലോമീറ്ററെങ്കിലും കുറയ്ക്കാൻ ഈ ഹൈവേ യാഥാർഥ്യമാകുന്നതോടെ സാധിക്കും. ഭട്ടീൻഡ-കാൻഡ്‌ല, ഭട്ടീൻഡ-അജ്‌മേർ, റായ്പുർ-വിശാഖപട്ടണം, ചെന്നൈ-സേലം, അംബാല-കാട്പുഡി എന്നിവയാണ് പുതിയതായി സർക്കാർ കണ്ടെത്തിയിട്ടുള്ള ഗ്രീൻഫീൽഡ് ഹൈവേകൾ. വ്യാവസായിക പ്രാധാന്യമുള്ള നഗരങ്ങൾതമ്മിലുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നതിന് രണ്ട് റൂട്ടുകൾകൂടി കണ്ടെത്തിയിട്ടുണ്ട്. ഛത്തീസ്‌ഗഢിൽ ദുർഗ്-ഔറംഗ്, കർണാടകയിൽ മംഗളൂരു-ചിത്രദുർഗ എന്നിവയാണത്. നിലവിലുള്ള റോഡുകൾ വികസിപ്പിക്കുന്നതിനുപകരം ഇത്തരം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ദൂരംകുറയുന്
ന്യൂഡൽഹി: രാജ്യത്തെ പ്രധാന വ്യാവസായിക-നിർമ്മാണ കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിന് ഗ്രീൻഫീൽഡ് ഹൈവേ എന്ന ആശയവുമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് രംഹത്ത്. പ്രധാന കേന്ദ്രങ്ങൾ തമ്മിലുള്ള റോഡ് ദൂരം 200 കിലോമീറ്ററോളം കുറയ്ക്കുന്ന തരത്തിലാണ് പുതിയ ഹൈവേകൾ വിഭാവനം ചെയ്തിട്ടുള്ളത്. കഴിഞ്ഞമാസം ഗുരുഗ്രാമിനും മു്‌ബൈക്കും മധ്യേ ഇത്തരമൊരു ഗ്രീൻഫീൽഡ് ഹൈവേ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഇരുനഗരങ്ങളും തമ്മിലുള്ള ്കലം 200 കിലോമീറ്ററെങ്കിലും കുറയ്ക്കാൻ ഈ ഹൈവേ യാഥാർഥ്യമാകുന്നതോടെ സാധിക്കും.
ഭട്ടീൻഡ-കാൻഡ്‌ല, ഭട്ടീൻഡ-അജ്‌മേർ, റായ്പുർ-വിശാഖപട്ടണം, ചെന്നൈ-സേലം, അംബാല-കാട്പുഡി എന്നിവയാണ് പുതിയതായി സർക്കാർ കണ്ടെത്തിയിട്ടുള്ള ഗ്രീൻഫീൽഡ് ഹൈവേകൾ. വ്യാവസായിക പ്രാധാന്യമുള്ള നഗരങ്ങൾതമ്മിലുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നതിന് രണ്ട് റൂട്ടുകൾകൂടി കണ്ടെത്തിയിട്ടുണ്ട്. ഛത്തീസ്‌ഗഢിൽ ദുർഗ്-ഔറംഗ്, കർണാടകയിൽ മംഗളൂരു-ചിത്രദുർഗ എന്നിവയാണത്. നിലവിലുള്ള റോഡുകൾ വികസിപ്പിക്കുന്നതിനുപകരം ഇത്തരം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ദൂരംകുറയുന്ന പുതിയ റോഡുകൾ നിർമ്മിക്കുകയാണ് കേന്ദ്രത്തിന്റെ പദ്ധതി.
ഇത്തരം ഗ്രീൻഫീൽഡ് റോഡുകളുടെ നിർമ്മാണം കരുതലോടെ മാത്രമേ കേന്ദ്രം നടപ്പാക്കൂ. റോഡിന്റെ അലൈന്മെന്റ് നേരെയായിരിക്കണമെന്നതാണ് മന്ത്രാലയം നിഷ്‌കർഷിക്കുന്ന കാര്യങ്ങളിലൊന്ന്. കഴിയുന്നത്ര ഭൂമിയേറ്റെടുക്കൽ പ്രശ്‌നങ്ങളില്ലാത്ത, വലിയ വിലയ്ക്കുള്ള ഭൂമിയേറ്റെടുക്കലില്ലാത്ത മേഖലയാകും ഗ്രീൻഫീൽഡ് റോഡിനായി തിരഞ്ഞെടുക്കുക.
ഭട്ടീൻഡയ്ക്കും കാൻഡ്‌ലയ്ക്കും മധ്യേ നിലവിലുള്ള ദൂരം 1100 കിലോമീറ്ററാണ്. ഹനുമാൻഗഢ്. ബിക്കാനീർ, ജോധ്പുർ, ബാർമർ, സാഞ്ചോർ എന്നിവിടങ്ങളിലൂടെ കടന്നുവരുന്ന പുതിയ ഗ്രീൻഫീൽഡ് ഹൈവേക്ക് 900 കിലോമീറ്ററാണ് ദൂരം. പുതിയ സങ്കേതിക വിദ്യ ഉപയോഗിച്ച് ചെലവുകുറഞ്ഞ റോഡുകളാണ് നിർമ്മിക്കുക. വ്യവസായ വികസന സാധ്യതകളുള്ള പുതിയ മേഖലകളിലൂടെയാകും റോഡ് കടന്നുപോവുക. അതുവഴി ഭാവിയിലേക്കുള്ള വികസനവും ഉറപ്പുവരുത്താനാകും കേന്ദ്രത്തിന്റെ ലക്ഷ്യം.
നഗരങ്ങൾക്കിടയിലെ ദൂരം പരമാവധി കുറയ്ക്കുകയെന്നതിനാണ് പ്രധാനമായും മുൻതൂക്കം കൽപിച്ചിട്ടുള്ളത്. ഭട്ടീൻഡയ്ക്കും അജ്‌മേറിനും മധ്യേയുള്ള ഗ്രീൻഫീൽഡ് റോഡ് യാഥാർഥ്യമാകുമ്പോൾ ദൂരം 120 കിലോമീറ്റോറോളം കുറയും. ചെന്നൈയ്ക്കും സേലത്തിനും മധ്യേയുള്ള ഗ്രീൻഫീൽഡ് ഹൈവേ ദൂരം 70 കിലോമീറ്റോളം കുറയ്ക്കുമെന്നും വിലയിരുത്തപ്പെടുന്നു. നഗരങ്ങൾതമ്മിലുള്ള കണക്ടിവിറ്റി കൂട്ടുന്നതിനൊപ്പം അത് വേഗത്തിലാക്കുകയെന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ടെന്ന് മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.