റിയാദ്: വിദ്യാഭ്യാസ മന്ത്രാലയം ഫീസ് വർദ്ധിപ്പിക്കുന്നതിന് സ്വകാര്യ സ്‌കുളുകൾക്ക് അനുമതി നിഷേധിച്ചതോടെ സ്‌പോർ്ട്‌സ്, ആർട്‌സ് ഫീസുകളുടെ പേരിൽ അമിത ഫീസ് ഈടാക്കുന്നതായി പരാതി. ടൂഷൻ ഫീസിന് പുറമേ സ്‌പോർട്ട്‌സ്, ആർട്ട്‌സ്, വൊക്കേഷണൽ ട്രെയിനിങ് എന്നിവയുടെ പേരിൽ കുട്ടികളിൽ നിന്ന് അമിത തുക ഈടാക്കുന്നതായിട്ടാണ് രക്ഷിതാക്കളാണ് ആരോപിക്കുന്നത്.

സ്വകാര്യ സ്‌കൂളുകൾ ഉയർന്ന ടൂഷൻ ഫീസ് ഈടാക്കുന്നതായി പരാതി ഉയർന്നതോടെ വിദ്യാഭ്യാസ മന്ത്രാലയം നേരുത്തെ സ്‌കൂൾ ഫീസ് നിജപ്പെടുത്തുന്നതിന് മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം ഫീസ് വർദ്ധനവിന് മന്ത്രാലയത്തിന്റെ മുൻകൂട്ടി അനുമതി ആവശ്യമാണ്.
സ്വകാര്യ സ്‌കൂളുകൾ ഫീസ് വർദ്ധനവ് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിച്ചെങ്കിലും അനുമതി നല്കിയിരുന്നില്ല. മാത്രമല്ല രണ്ട് വർഷത്തേക്ക് ഫീസ് വർദ്ധിപ്പിക്കുന്നത് നിരോധിച്ച് മന്ത്രാലയം ഉത്തരവും പുറപ്പെടുവിച്ചു. ഇത് മിറകടക്കാനാണ് പലവക ചിലവുകളുടെ പേരിൽ അമിത ഫീസ് ഈടാക്കുന്നതെന്നാണ് ആക്ഷേപം.

അതേസമയം, ഇന്ത്യൻ എംബസിയുടെ നിയന്ത്രണത്തിലുള്ള ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളുകൾക്ക് പ്രതിമാസം 50 റിയാൽ ടൂഷൻ ഫീസ് വർദ്ധിപ്പിക്കാൻ ഹയർ ബോർഡ് അനുമതി നല്കിിയിരുന്നു. എന്നാൽ ജിദ്ദ ഇന്റർനാഷണൽ സ്‌കൂൾ 50 റിയാൽ ടൂഷൻ ഫീസിന് പുറമേ 25 റിയാൽ ട്രാൻസ്‌പോർട്ടേഷൻ ഫീസും വർദ്ധിപ്പിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.