- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്ബുക്കിന് പിന്നാലെ വാട്‌സ് ആപ്പിലും വ്യാജ അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ്; പണം തട്ടുന്നത് ഒരു വ്യക്തിയുടെ യഥാർത്ഥ നമ്പറിൽ നിന്ന് തന്നെ ഫേയ്ക്ക് ഐഡി ഉണ്ടാക്കി; തട്ടിപ്പ് തുറന്ന് കാട്ടി യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; അറിയാം ടെക്കി ലോകത്തെ പുതിയ തട്ടിപ്പിനെക്കുറിച്ച്
തിരുവനന്തപുരം: ഫേസ്‌ബുക്കിൽ ഒരാളുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കി മെസഞ്ചർ വഴി പണം തട്ടുന്ന രീതി തുടങ്ങിയിട്ട് നാളുകൾ കുറച്ചായി.പലരും തങ്ങളുടെ ഫേയ്ക്ക് ഐഡിയെപ്പറ്റി മുന്നറിയിപ്പുമായി ഫേസ്‌ബുക്കിൽ മുന്നറിയിപ്പ് നൽകുമ്പോഴാണ് തട്ടിപ്പിനെ പറ്റി പലരും അരിയുന്നത് തന്നെ.വിഷയം സജീവ ചർച്ചയായിട്ടും തട്ടിപ്പിന് വലിയ കുറവൊന്നും വന്നിട്ടില്ലെന്നാണ് യാഥാർത്ഥ്യം.കാലത്തിന് അനുസരിച്ച് പരിഷ്‌കരിക്കുന്നതാണ് സാങ്കേതിക വിദ്യ.എന്നാലിപ്പോൾ സങ്കേതി വിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പും കാലത്തിനനുസരിച്ച് പരിഷ്‌കരിക്കരിക്കുകയാണ്.അതിനാൽ തന്നെ ഫസേബുക്ക് ഐഡിയ പഴകിയതിനാലാവണം തട്ടിപ്പിന്റെ പുത്തൻ രീതി പരീക്ഷിക്കുകയാണ് വിരുതന്മാർ.
ഫേസ്‌ബുക്കിനപ്പുറം വാട്‌സ് ആപ്പ് വഴിയാണ് ഇപ്പോൾ തട്ടിപ്പ്.രീതി സമാനം തന്നെ..പക്ഷെ വാട്‌സ് ആപ്പ് ആയതുകൊണ്ട് തന്നെ ഫേസ്‌ബുക്കിനെക്കാളും കൂടുതൽ വിശ്വാസ്യത ഉണ്ടാക്കാൻ കഴിയുമെന്നതും തട്ടിപ്പിന്റെ വ്യാപ്തിയും സാധ്യതയും വർധിപ്പിക്കുന്നുണ്ട്.ഒരു വ്യക്തിയുടെ യഥാർത്ത ഫോൺ നമ്പറിൽ നിന്ന് തന്നെ വ്യാജവാടസ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കിയാണ് പണം ആവശ്യപ്പെടുകയും തുടർന്ന് കബളിപ്പിക്കുകയും ചെയ്യുന്നത്.
സംഭവം ചൂണ്ടിക്കാട്ടി ഒരു യുവാവ് ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പാണ്് ടെക്‌ലോകത്തെ തട്ടിപ്പിനെക്കുറിച്ച് പറയുന്നത്.
യഥാർത്ഥ അക്കൗണ്ടിന്റെ ഡി പി സഹിതം ഒരേപോലെ ആക്കി വച്ചാണ് തട്ടിപ്പ്.അതുകൊണ്ട് തന്നെ അത്ര പെട്ടെന്ന് തിരിച്ചറിയാനും കഴിയുന്നില്ല. അഞ്ചായിരം മുതൽ തൊണ്ണൂറായിരം വരെയുള്ള തുകയാണ് ഗൂഗിൾ പേ വഴി കൈമാറാൻ ആവശ്യപ്പെടുന്നത്.സാധാരണ ചാറ്റിങ്ങ് ആരംഭിച്ച് വൈകാതെ തന്നെ പണം ആവശ്യപ്പെടുകയും പണം കിട്ടിക്കഴിഞ്ഞാൽ പിന്നെ ബ്ലോക്ക് ചെയ്യുന്നതോ ഒക്കെയാണ് തട്ടിപ്പിന്റെ രീതി.
ഫെയിസ്ബുക്കിൽ ഫെയിക് ഐഡി ഉണ്ടാക്കി പണം തട്ടുക എന്ന കലാപരിപാടിക്ക് ശേഷം ഡിജിറ്റൽ ഫ്രോഡുകളുടെ ഏറ്റവും പുതിയ നാടകം ഇതാ.. 'വാട്‌സ്ആപ്പിൽ ഫെയിക് ഐഡി ഉണ്ടാക്കി പണം തട്ടുക 'എന്തായാലും ടീംസ് ഈ പരിപാടി ഉത്ഘാടനം ചെയ്യാൻ എന്നെ ആണ് തിരഞ്ഞെടുത്തത് എന്ന് തോന്നുന്നു.ഈ തട്ടിപ്പിന്റെ ശാസ്ത്രീയ വശങ്ങൾ പഠിച്ചു വരുന്നതേ ഉള്ളു : എങ്കിലും എന്റെ പേരും മുഖചിത്രവും അടങ്ങുന്ന വാട്‌സ്ആപ് അകൗണ്ടിൽ നിന്നും എന്റെ അടുപ്പക്കാർക്ക് മെസ്സേജ് ചെന്നിരിക്കുന്നതെന്നും യുവാവ് ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.
കുറിപ്പിന്റെ പൂർണ്ണ രൂപം
ഫെയിസ്ബുക്കിൽ ഫെയിക് ഐഡി ഉണ്ടാക്കി പണം തട്ടുക എന്ന കലാപരിപാടിക്ക് ശേഷം ഡിജിറ്റൽ ഫ്രോഡുകളുടെ ഏറ്റവും പുതിയ നാടകം ഇതാ.. 'വാട്‌സ്ആപ്പിൽ ഫെയിക് ഐഡി ഉണ്ടാക്കി പണം തട്ടുക 'എന്തായാലും ടീംസ് ഈ പരിപാടി ഉത്ഘാടനം ചെയ്യാൻ എന്നെ ആണ് തിരഞ്ഞെടുത്തത് എന്ന് തോന്നുന്നു.
ഈ തട്ടിപ്പിന്റെ ശാസ്ത്രീയ വശങ്ങൾ പഠിച്ചു വരുന്നതേ ഉള്ളു : എങ്കിലും എന്റെ പേരും മുഖചിത്രവും അടങ്ങുന്ന വാട്‌സ്ആപ് അകൗണ്ടിൽ നിന്നും എന്റെ അടുപ്പക്കാർക്ക് മെസ്സേജ് ചെന്നിരിക്കുന്നത്. 'മംഗ്ലീഷിൽ ' സംസാരിക്കുന്ന അദ്ദേഹം ഇത് പുതിയ നമ്പർ ആണന്നു പരിചയപ്പെടുത്തിയ ശേഷം വിശേഷം ചോദിക്കും, എന്നിട്ട് നേരെ ബാങ്കിങ്ങിലേക്ക് കടക്കും. സംശയം തോന്നിയ എന്റെ കസിൻ മിലാൻ ഉടനെ എന്നെ അറിയിക്കുകയായിരുന്നു.തുടർന്ന് ഏതാനും സുഹൃത്തുക്കൾക്കും സമാനമായ അനുഭവം ഉണ്ടായി എന്ന് അറിയാൻ കഴിഞ്ഞു.
കേരള പൊലീസിലെ ഉന്നതനായ ഒരു പൊലീസ് ഓഫീസറോഡ് ഈ വിഷയം ഞാൻ സംസാരിച്ചു. വാട്‌സ്ആപ് ഫെയിക് ഐഡി ഉപയോഗിച്ചുള്ള ഇത്തരം തട്ടിപ്പുകൾ അങ്ങനെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് മനസ്സിലായി
എന്തായാലും പറ്റിക്കാൻ എന്റെ ഐഡി തിരഞ്ഞെടുത്ത ഭൂലോക ഉഡായിപ്പേ നിനക്ക് തെറ്റി... നമ്മുടെ ചങ്ക് ടീംസ് ഇന്നേവരെ ആർക്കും പത്തു പൈസ കൊടുത്ത ചരിത്രമില്ല .അതിപ്പോ ഞാൻ നേരിട്ട് ചോദിച്ചാൽ പോലും ഇവരൊന്നും തരില്ലന്ന് എനിക്കറിയാം.. വെറുതെ ടൈം വെയ്സ്റ്റ് ആക്കണ്ട മോനെ ????
കഴിഞ്ഞ 20 വർഷമായി ഞാൻ ഉപയോഗിക്കുന്ന ഒരേ നമ്പർ ആണ് ലോകത്തിന്റെ ഏതു ഭാഗത്ത് ആയാലും ഞാൻ വാട്‌സ്ആപ് ആയി ഉപയോഗിക്കുന്നത്. ദയവായി ആരും വഞ്ചിതരാവരുത്
ഇത്തരം തട്ടിപ്പുകൾ അധികം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാൽ തന്നെ ജനങ്ങൾ അത്രകണ്ട് വിഷയത്തിൽ ബോധവാന്മാരല്ല.അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പൊലീസും മുന്നറിയിപ്പ് നൽകുന്നു
മറുനാടന് മലയാളി ബ്യൂറോ