ക്യൂരിയോസിറ്റിയിലെത്തിയ റോവറും മാവനും ഇപ്പോൾ ഇന്ത്യയുടെ മംഗൾയാൻ(മോം). ചൊവ്വയെ അറിയാൻ ശ്രമിക്കുന്ന കൂട്ടുകാരാണിവർ. ചൊവ്വയെ നിരീക്ഷിക്കുന്ന അയൽക്കാർ. വിശേഷങ്ങൾ പങ്കുയ്ക്കാൻ ക്യൂരിയോസിറ്റിയും മോമും ട്വിറ്ററിലും സജീവമാകുന്നു. അങ്ങനെ സൈബർലോകത്തും സാന്നിധ്യമായി ബഹിരാകാശ പേടകങ്ങൾ പുതിയ വാർത്തകളൊരുക്കുന്നു.

ഇന്ത്യയുടെ മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയതോടെ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലും സന്ദേശങ്ങളുടെ പ്രവാഹത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ത് കയറി നിമിഷങ്ങൾക്കകം @MarsOrbiter എന്ന പേരിലുള്ള പുതിയ അക്കൗണ്ടും പിറന്നു. നാസയുടെ ചൊവ്വ ദൗത്യമായ ക്യൂരിയോസിറ്റിയുടെ പേരിലുള്ള @MarsCuriostiy യിൽ നിന്നുമാണ് പുതിയ അക്കൗണ്ടിലേക്ക് ആദ്യ സന്ദേശം എത്തിയത്. ഐഎസ്ആർഒ വിനെ അഭിനന്ദിച്ച് മംഗൾയാനെ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് സ്വാഗതം ചെയ്തായിരുന്നു ഈ സന്ദേശം.

നിമിഷങ്ങൾക്കം മംഗൾയാന്റെ മറുപടി സന്ദേശവും ക്യൂരിയോസിറ്റിയെ തേടി പിറന്നു. ക്യൂരിയോസിറ്റി, എന്തു പറയുന്നു, ബന്ധം തുടരുക, ഞാൻ ചുറ്റുവട്ടത്ത് തന്നെയുണ്ടെന്നായിരുന്നു മംഗൾയാന്റെ മറുപടി. ആദ്യ രണ്ട് മണിക്കൂറുകൾക്കകം തന്നെ 23,000 പേരാണ് പുതിയ അക്കൗണ്ടിന്റെ ഫോളോവർമാരായി. ട്വിറ്ററിൽ നിലവിൽ ട്രെൻഡ് ചെയ്യുന്ന ആദ്യ പത്ത് വിഷയങ്ങളിൽ ഒമ്പതും മംഗൾയാനെ സംബന്ധിച്ചാണ്.

ക്യുരിയോസിറ്റിയിൽ കയറി ചൊവ്വയിലെത്തിയ മാവൻ ഇപ്പോഴും കുന്നും മലയും കയറി ചൊവ്വയിൽ അരിച്ചു പറക്കുന്നു. ദുഷ്‌കരമായ വഴികളിലൂടെയുള്ള യാത്രയിൽ മാവന്റെ ചുറുചുറുക്ക് കുറഞ്ഞിട്ടുണ്ട്. 2005ൽ നാസ വിക്ഷേപിച്ച മാർസ് റികൺസൈസെൻസ് ഓർബിറ്ററും ചൊവ്വയെ ഇപ്പോഴും വലം വയ്ക്കുന്നു. നാസയുടെ മാവനും ചൊവ്വയെ ചുറ്റി വിവരങ്ങൾ പകർത്തുന്നത് തുടങ്ങിക്കഴിഞ്ഞു. ഇവർക്കൊപ്പം യൂറോപ്യൻ സ്‌പെയ്‌സ് ഏജൻസിയുടെ മാർസ് എക്‌സപ്രസുമുണ്ട്. ഇവരുടെ അയൽക്കാരനായാണ് ഇന്ത്യയുടെ മംഗൾയാൻ എന്ന മോം ചൊവ്വയുടെ നിരീക്ഷകനാകുന്നത്.

1996 ഡിസംബർ 4 ന് നാസ വിക്ഷേപിച്ച പാത്ത് ഫൈൻഡർ അഥവാ വഴികാട്ടി എന്ന ലാൻഡറിൽ ചെറിയ റോവറും ഉണ്ടായിരുന്നു. 2001 ഏപ്രിൽ 7 ന് നാസ മാർസ് ഒഡിസീ എന്നൊരു ഓർബിറ്റർ വിക്ഷേപിച്ചു. 2003 ജൂൺ 10 ന് സ്പിരിറ്റ് എന്നും 2003 ജൂലായ് 8 ന് ഓപ്പർച്ച്യൂണിറ്റി എഫെന്നും പേരുള്ള രണ്ടു റോവറുകൾ ചൊവ്വയിലേക്ക് വിക്ഷേപിച്ചു. ഓപ്പർച്ച്യൂണിറ്റി ഇറങ്ങിയത് ഇരുമ്പിന്റെ ഓക്‌സൈഡ് ആയ ഹെർമിറ്റൈറ്റ് നിറഞ്ഞിടത്തായിരുന്നു. ഹെർമിറ്റൈറ്റ് കണ്ടെത്തിയ ഇടം പണ്ട് തടാകമോ സമുദ്രമോ ഉണ്ടായിരുന്നിടമാകാം എന്നാണ് ശാസ്ത്രജ്ഞന്മാർ അനുമാനിക്കുന്നത്. സ്പിരിറ്റിന്റെ പ്രവർത്തനരഹിതമായെങ്കിലും ഓപ്പർച്ച്യൂണിറ്റി ഇപ്പോഴും സജീവം

2005 ഓഗസ്റ്റ് 12 ന് മാർസ് റികൺസൈസെൻസ് ഓർബിറ്റർ നാസ വിക്ഷേപിച്ചു. അത് ചൊവ്വയിലെ പ്രതലത്തിൽ 74 സെ.മീ താഴെയായി കിലോമീറ്ററുകളോളം നീളമുള്ള ഹിമാനികൾ കണ്ടെത്തി. ലാൻഡറുകളുടെയും റോവറുകളുടേയും ചിത്രങ്ങളും നാസയിലേക്ക് അയച്ചു. ഇപ്പോഴും ചൊവ്വയെ വലം വക്കുന്നുണ്ട്.

2007 ഓഗസ്റ്റ് 4 നാണ് ഫിയോൺക്‌സ് എന്ന ലാൻഡർ വിക്ഷേപിച്ചത്. ധ്രൂവ പ്രദേശത്തിറങ്ങിയ ആദ്യ വാഹനവും ജലത്തിനെ തനതു രൂപത്തിൽ കണ്ടെത്തിയ ആദ്യ പദ്ധതിയും ഇതായിരുന്നു. 2001 നവംബർ 6 ന് നാസ ക്യുരിയോസിറ്റി റോവറെ ചൊവ്വയിലേക്ക് അയച്ചു. ഒരു ചെറു കാറിനോളം വലിപ്പമുള്ള ഒരു ടൺ ഭാരമുള്ള ഒരു റോവറാണിത്. ബില്യൺ വർഷങ്ങൾക്ക് മുമ്പ് ചൊവ്വയിൽ സൂക്ഷ്മ ജീവികളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു എന്നുള്ള തെളിവുകൾ ഇത് നൽകി. ഒരു ക്യുബിക് അടി ചൊവ്വ മണ്ണിൽ നിന്ന് ഒരു ലിറ്റർ ജലം ലഭിക്കും എന്നും റോവർ തിരിച്ചറിഞ്ഞു.

നാസയ്ക്ക് ഒപ്പം യൂറോപ്യൻ സ്‌പെയ്‌സ് ഏജൻസിയുടെ മാർസ് എക്സ്‌പ്രസും വിജയം നേടി. നാസയുടെ മാവൻ രണ്ട് ദിസവസം മുമ്പ് ചൊവ്വയുടെ ഭ്രമണപഥത്തലെത്തി. ചൊവ്വയുടെ അന്തരീക്ഷം, കാലാവസ്ഥ, ജലസാന്നിദ്ധ്യം എന്നിവ പഠിക്കുകയും ചൊവ്വ എന്തുമാത്രം മനുഷ്യവാസയോഗ്യമാണ് എന്ന് വിലയിരുത്തുകയുമാണ് മാവന്റെ ദൗത്യം.