- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭിന്നലിംഗക്കാർക്കും ഒടുവിൽ ടൈറ്റിലായി; മിസിനും മിസ്റ്ററിനും പകരം ഇനി അവരെ വിളിക്കുക മിക്‌സ്
പുരുഷനെ മിസ്റ്ററെന്നും സ്ത്രീയെ മിസ്സെന്നും വിളിക്കുന്ന ലോകം ഇതുവരെ ആലോചിച്ചിരുന്നത് ഭിന്നലിംഗക്കാരെ എന്തുചേർത്ത് വിളിക്കുമെന്നായിരുന്നു. മിസ്റ്റർ എന്ന വിളിയും മിസ് എന്ന വിളിയും പോലെ ഭിന്നലിംഗക്കാർക്കും ആദരസൂചകമായ ടൈറ്റിൽ ഒടുവിൽ കണ്ടെത്തിയിരിക്കുന്നു. പ്രത്യേക ലിംഗ സൂചനകളില്ലാത്ത മിക്‌സ് എന്ന ടൈറ്റിലാണ് ഭിന്നലിംഗക്കാരാ
പുരുഷനെ മിസ്റ്ററെന്നും സ്ത്രീയെ മിസ്സെന്നും വിളിക്കുന്ന ലോകം ഇതുവരെ ആലോചിച്ചിരുന്നത് ഭിന്നലിംഗക്കാരെ എന്തുചേർത്ത് വിളിക്കുമെന്നായിരുന്നു. മിസ്റ്റർ എന്ന വിളിയും മിസ് എന്ന വിളിയും പോലെ ഭിന്നലിംഗക്കാർക്കും ആദരസൂചകമായ ടൈറ്റിൽ ഒടുവിൽ കണ്ടെത്തിയിരിക്കുന്നു. പ്രത്യേക ലിംഗ സൂചനകളില്ലാത്ത മിക്‌സ് എന്ന ടൈറ്റിലാണ് ഭിന്നലിംഗക്കാരായ ആളുകളെ സംബോധന ചെയ്യാൻ ഉപയോഗിക്കുക. 'എംഎക്‌സ്' എന്നാകും ഇതിന്റെ ചുരുക്കരൂപം.
പാശ്ചാത്യ രാജ്യങ്ങളിൽ ഡ്രൈവിങ് ലൈസൻസിലും മറ്റ് ഔദ്യോഗിക രേഖകളിലും വൈകാതെ മിക്‌സ് എന്ന പ്രയോഗം നിലവിൽ വരും. ഏറെക്കാലത്തിനുശേഷമാണ് ടൈറ്റിലുകളിൽ പുതിയതായി ഒരു പ്രയോഗം കടന്നുവരുന്നത്. ഏത് ലിംഗത്തിലുള്ളവരാണെന്ന് വ്യക്തമാക്കാൻ താത്പര്യപ്പെടാത്ത ഭിന്നലിംഗക്കാരാണ് മിക്‌സ് എന്ന ടൈറ്റിൽ ഉപയോഗിച്ചിരുന്നത്.
ഈ പ്രയോഗം സമൂഹത്തിലേക്ക് വേരുറപ്പിക്കുകയാണ് ഇതോടെ. ബ്രിട്ടനിലെ തപാൽ വകുപ്പും ബാങ്കുകളും സർക്കാർ വകുപ്പുകളും ചില യൂണിവേഴ്‌സിറ്റികളും ഇപ്പോൾത്തന്നെ മിക്‌സ് എന്ന ടൈറ്റിൽ അംഗീകരിച്ചിട്ടുണ്ട്. അടുത്ത എഡിഷനിൽ ഈ പ്രയോഗം ഉൾപ്പെടുത്തുന്ന കാര്യം ഓക്‌സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷണറി അധികൃതരും ആലോചിക്കുന്നുണ്ട്.
സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് വികസിക്കാനുള്ള ഇംഗ്ലീഷ് ഭാഷയുടെ ശേഷിയാണ് പുതിയ പ്രയോഗത്തിന്റെ വരവിലൂടെ പ്രകടമാകുന്നതെന്ന് ഡിക്ഷണറിയുടെ അസിസ്റ്റന്റ് എഡിറ്റക് ജോനാഥൻ ഡെന്റ് പറഞ്ഞു. സമീപകാല ചരിത്രത്തിലൊന്നും സാധാരണ പ്രയോഗത്തിലുള്ള ടൈറ്റിലുകളിൽ മാറ്റം വന്നിട്ടില്ലെന്നും അ്‌ദ്ദേഹം പറഞ്ഞു.
ഓക്‌സ്‌ഫോഡ് നിഘണ്ടുവിൽ ഇടം പിടിക്കുന്നതോടെ മിക്‌സ് എന്ന ടൈറ്റിലിന് സാർവലൗകികമായ അംഗീകാരമാകും ലഭിക്കുക. ഇതോടെ, ഭിന്നലിംഗക്കാരുടെ വ്യക്തിത്വത്തിന് വേറിട്ടൊരു അംഗീകാരവും സമൂഹത്തിൽ ലഭിക്കും. പുരുഷനോ സ്ത്രീയോ അല്ലാതെ ഔദ്യോഗിക രേഖകളിൽ വ്യക്തമായ വ്യക്തിത്വത്തോടെ ജീവിക്കാനുള്ള അവകാശമാണ് ഇത് ഇവർക്ക് സമ്മാനിക്കുക.