മൂന്ന് വർഷത്തിലേറെയായി രാജ്യത്ത് വിവിധ കാരണങ്ങളാൽ ഭാഗികമായി നിർത്തിവച്ചിരുന്ന വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ഇന്നലെ മുതൽ പുനരാരംഭിച്ചു. എന്നാൽ വിദേശികളുടെ ഒഴുക്ക് തടയാനായി പുതിയതായി വിസ ലഭിക്കുന്നവർക്ക് നിലവില വൈദ്യ പരിശോധനകൾക്ക് പുറമേ പുതിയായി ചില മെഡിക്കൽ ടെസ്റ്റുകൾ കൂടി നടത്താൻ തീരുമാനിച്ചതായി ജിസിസി ആരോഗ്യ വകുപ്പ് മേധാവി ഡോ തൗഫിഖ് ബിനുഖോജ് അറിയിച്ചു.

പകർച്ചവ്യാധി, മാറാവ്യാധി, മാനസിക അസ്വാസ്ഥ്യം, കാഴ്‌ച്ചശക്തി തുടങ്ങിയ വിഷയങ്ങളിലാണ് പുതിയതായി അധിക വൈദ്യ പരിശോധനകൾ ഏർപ്പെടുത്തുക.കൂടാതെ വൈദ്യപരിശോധനയിൽ കൃത്രിമ്ത്വം കാണിക്കുന്ന വിദേശ രാജ്യങ്ങളിലെ മെഡിക്കൽ സെന്ററുകൾക്ക് പിഴ അടക്കമുള്ള ശിക്ഷാ രീതികൾ അധികരിപ്പിക്കാനും ആലോചനയുള്ളതായി ബിൻ ഖോജ വ്യക്തമാക്കി.

ദുഃഖ വെള്ളിയാഴ്ച പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ