കുവൈറ്റ് സിറ്റി: വാഹനവുമായി നിരത്തിലിറങ്ങുന്നവർ ഒന്ന് കരുതിയിരുന്നൊളൂ. ഗതാഗത നിയമലംഘകരെ പിടികൂടാൻ പുതിയ സംവിധാനങ്ങളുള്ള ക്യാമറകൾ സ്ഥാപിച്ചിരിക്കുകയാണ് ഗതാഗത വകുപ്പ്. ഷെയ്ഖ് സയിദ് ബിൻ സുൽത്താൻ റോഡിൽ ആണ് പുതിയ ട്രാഫിക് ക്യാമറകൾ സ്ഥാപിച്ചത്. ഒരേസമയത്ത് ഗതാഗതനിയമ ലംഘനങ്ങൾ നടത്തുന്ന നിരവധി വാഹനങ്ങളുടെ ചിത്രം പകർത്താൻ കഴിവുള്ളതാണ് പുതിയ ട്രാഫിക് ക്യാമറകൾ. ഗതാഗത കാര്യങ്ങൾക്കുള്ള അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുള്ള അൽമുഹന്ന അറിയിച്ചതാണ് ഇക്കാര്യം.

ഗുണനിലവാരത്തിലും കാര്യനിർവ്വഹണത്തിലും മികച്ച നിലവാരം പുലർത്തുന്നവയാണ് ഈ ക്യാമറകൾ. കൂടാതെ നിശ്ചിത സമയത്തല്ലാതെ റോഡ് ഉപയോഗപ്പെടുത്തുന്ന ട്രക്കുകളുടെ വിവരവും കൃത്യായി നല്കുമെന്ന് ഗതാഗത വകുപ്പ് അണ്ടർ സെക്രട്ടറി മേജ ജന അബ്ദുള്ള അൽ മുഹന്ന വ്യക്തമാക്കി. പരീക്ഷണം വിജയകര മാകുകയാണെങ്കിൽ രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ റോഡുകളിലും ഇത്തരം ക്യാമറകൾ സ്ഥാപിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.