ള്ളപ്പണത്തിന്റെ ഇടപാട് പ്രതിരോധിക്കാനും നികുതിവെട്ടിപ്പുകാരെ കുടുക്കാനും ലക്ഷ്യമിട്ട് ഏപ്രിൽ മുതൽ ആദായനികുതി വകുപ്പ് ചട്ടങ്ങളിൽ മാറ്റം വരുത്തുന്നു. വ്യക്തികൾ നടത്തുന്ന വലിയ ഇടപാടുകൾ ബാങ്കുകൾ സർക്കാരിന് നേരിട്ട് റിപ്പോർട്ട് നൽകുന്നു. വസ്തു കൈമാറ്റവും വിൽക്കൽ വാങ്ങലുമൊക്കെ ഇനി സർക്കാരിന്റെ മേൽനോട്ടത്തിലാകും. നികുതി വകുപ്പ് കൊണ്ടുവരുന്ന പത്ത് പുതിയ മാറ്റങ്ങൾ ഇവയാണ്.

  • 30 ലക്ഷം രൂപയ്ക്ക് മേലുള്ള ഏത് വസ്തു കൈമാറ്റവും ആദായനികുതി വകുപ്പിനെ അറിയിച്ചുകൊണ്ടുവേണം നടത്താൻ. ഇത്തരം ഇടപാടുകൾ രജിസ്ട്രാർ നേരിട്ട് നികുതി വകുപ്പിനെ അറിയിക്കണം.
  • ഒരു സാമ്പത്തിക വർഷം പത്ത് ലക്ഷം രൂപയ്ക്ക് മേലെയുള്ള ഏത് നിക്ഷേപത്തെക്കുറിച്ചും ബാങ്കുകൾ അറിയിച്ചിരിക്കണം. നിക്ഷേപം പുതുക്കുകയാണെങ്കിലും അതിന്റെ വിവരവും ബാങ്കുകൾ കൈമാറണം. ആദായ നികുതി വകുപ്പിനെ അറിയിച്ചിരിക്കേണ്ട കറണ്ട് നിക്ഷേപത്തിന്റെ പരിധി 50 ലക്ഷം രൂപയാണ്.
  • ഒരു സാമ്പത്തിക വർഷം ക്രെഡിറ്റ് കാർഡിൽ ഒരുലക്ഷം രൂപയ്ക്കുമേൽ ചെലവാക്കുകയാണെങ്കിൽ അക്കാര്യവും ബാങ്ക് നികുതി വകുപ്പിനെ അറിയിക്കണം. മറ്റേത് രീതിയിലാണെങ്കിലും പരമാവധി ഇടപാട് തുക 10 ലക്ഷം കവിയാൻ പാടില്ല. ബാങ്ക് ഡ്രാഫ്റ്റ്, റിസർവ് ബാങ്കിന്റെ മറ്റു ബോണ്ടുകൾ എന്നിവയുടെയും പരമാവധി തുക പത്ത് ലക്ഷം രൂപയാണ്.
  • വ്യക്തികൾ പാൻനമ്പർ ഉൾപ്പെടുത്തി സമർപ്പിക്കുന്ന ടാക്‌സ് റിട്ടേണുകളിൽ ഈ ഇടപാടുകളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് നികുതി വകുപ്പിന് പരിശോധിക്കുന്നതിനു വേണ്ടിയാണ് ഈ പുതിയ നിർദ്ദേശങ്ങൾ. നികുതിവെട്ടിപ്പുകാരെ തടയുകയാണ് പുതി നിർദ്ദേശങ്ങളുടെ ലക്ഷ്യം.
  • പത്തുലക്ഷത്തിനുമേൽ വിലയുള്ള വിദേശ കറൻസി വാങ്ങുകയോ വിൽക്കുകയോ ചെയ്യുകയാണെങ്കിലും അക്കാര്യം നികുതിവകുപ്പിനെ അറിയിച്ചിരിക്കണം. ക്രെഡിറ്റ്, ഡെബിറ്റ്, ട്രാവലേഴ്‌സ് ചെക്ക് എന്നിങ്ങനെ ഏത് രൂപത്തിലായാലും വിദേശ കറൻസിയുടെ വിനിമയ പരിധി പത്ത് ലക്ഷം രൂപയായിരിക്കും.
  • ഇത്തരം വലിയ ഇടപാടുകൾ നടക്കുന്നത് നികുതിവകുപ്പിനെ ബാങ്കുകൾ അറിയിക്കുന്നതിന് പുതിയ ഓൺലൈൻ ഫോർമാറ്റും ബാങ്കുകൾ കൊണ്ടുവന്നിട്ടുണ്ട്. ഫോം 61എ എന്ന ഫോമാണ് ഇതിനായി ഉപയോഗിക്കേണ്ടത്.
  • ആദായ നികുതി ജോയന്റ് ഡയറക്ടർ(ഇന്റലിജൻസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ)ക്കാണ് ഫോം 61 എ ധനകാര്യ സ്ഥാപനങ്ങൾ സമർപ്പിക്കേണ്ടത്. മെയ് 31-ന് മുമ്പ് ഓരോ സാമ്പത്തികവർഷത്തെയും ഇടപാടുകളുടെ കണക്കുകൾ സമർപ്പിച്ചിരിക്കണം.
  • ഇത്തരം വലിയ ഇടപാടുകളുടെ വിവരങ്ങൾ ആറുവർഷക്കാലയളവിലേക്ക് ബാങ്കുകൾ സൂക്ഷിക്കണം.
  • ബോണ്ടുകളും കടപ്പത്രങ്ങളും ഓഹരികളും ഇറക്കുന്ന സ്ഥാപനങ്ങളും ഈ ചട്ടങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്. 10 ലക്ഷത്തിന് മേലുള്ള ഇടപാടുകളെക്കുറിച്ച് നികുതിവകുപ്പിനെ അറിയിക്കണം. മ്യൂച്ചൽ ഫണ്ടുകളുടെ കാര്യത്തിലും പരിധി 10 ലക്ഷം രൂപയാണ്.
  • ഇടപാടുകാരുടെ പാൻ നമ്പറുകൾ പരിശോധിക്കേണ്ടത് ബാങ്കുകളുടെ ബാധ്യതയാണ്. പാൻനമ്പർ നൽകാത്തവർ നിശ്ചിത ഫോമിൽ ഡിക്ലറേഷൻ നൽകേണ്ടതാണ്.