- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്തെങ്കിലും പറ്റുമോ എന്ന പേടിയാണ്, കടയിൽ നിൽക്കാൻ പറ്റുന്നില്ല മനസ് തളർന്ന് പോകുന്നു' ; വധഭീഷണിയിൽ താൻ ഭയന്നിരിക്കുകയാണെന്ന് സനൽ വധക്കേസിലെ മുഖ്യ സാക്ഷി; രാത്രി 11 വരെ പ്രവർത്തിച്ചിരുന്ന ഹോട്ടലിപ്പോൾ ഉച്ചയ്ക്ക് അടയ്ക്കും; കേസിൽ സസ്പെൻഷനിലായ ഡിവൈഎസ്‌പി ഹരികുമാർ ഉടൻ കീഴടങ്ങിയേക്കുമെന്നും സൂചന; നെയ്യാറ്റിൻകര സബ് ജയിലേക്ക് അയയ്ക്കരുതെന്നും ഉദ്യോഗസ്ഥന്റെ നിബന്ധന
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച സനൽ വധക്കേസിൽ ഇപ്പോൾ പുറത്ത് വരുന്നത് നിർണ്ണായക വിവരങ്ങൾ. തനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയമാണെന്നും കടയിൽ നിൽക്കാൻ സാധിക്കുന്നില്ലെന്നും കേസിലെ മുഖ്യ സാക്ഷിയായ സുൽത്താന ഹോട്ടൽ ഉടമ മാഹിൻ പറയുന്നു. സാധാരണ ഗതിയിൽ രാത്രി 11 വരെയാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്. എന്നാൽ ഇന്നലെ ഉച്ചയോടെ തന്നെ മാഹിൻ കടയടച്ചു. കേസുമായി ബന്ധപ്പെട്ട് ഏതാനും ദിവസം മുൻപാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ മാഹിനിൽ നിന്നും മൊഴിയെടുത്തത്. ഇതിന് പിന്നാലെയാണ് മാഹിന് നേരെ വധഭീഷണി ഉണ്ടായത്. കൊല്ലപ്പെടുന്നതിന് ഏതാനും നിമിഷം മുൻപ് സനൽ ഹോട്ടലിലിരുന്ന് ഭക്ഷണം കഴിച്ചത് മാഹിന്റെ കണ്ണുകളിൽ നിന്നും ഇനിയും മാഞ്ഞിട്ടില്ല. ഭാര്യ നൂർജഹാനും മക്കളും തന്നെ സഹായിക്കാൻ ഹോട്ടലിൽ എത്തുമായിരുന്നു. എന്നാൽ ഭീഷണിക്ക് പിന്നാലെ ഇവരെ ഹോട്ടലിലേക്ക് കൊണ്ടു വരാനും ഭയമാണ്. ഹോട്ടലാണ് ഇവർക്കുള്ള ഏക വരുമാന മാർഗം. എന്നാലിപ്പോൾ ഇത് തുടർന്ന് കൊണ്ടു പോകാൻ സാധിക്കുമോ എന്ന ഭയത്തിലാണിവർ. സനൽ വധക്കേസിലെ മുഖ്യപ്രതി ഡിവൈഎസ്‌പി ഹരിക
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച സനൽ വധക്കേസിൽ ഇപ്പോൾ പുറത്ത് വരുന്നത് നിർണ്ണായക വിവരങ്ങൾ. തനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയമാണെന്നും കടയിൽ നിൽക്കാൻ സാധിക്കുന്നില്ലെന്നും കേസിലെ മുഖ്യ സാക്ഷിയായ സുൽത്താന ഹോട്ടൽ ഉടമ മാഹിൻ പറയുന്നു. സാധാരണ ഗതിയിൽ രാത്രി 11 വരെയാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്. എന്നാൽ ഇന്നലെ ഉച്ചയോടെ തന്നെ മാഹിൻ കടയടച്ചു. കേസുമായി ബന്ധപ്പെട്ട് ഏതാനും ദിവസം മുൻപാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ മാഹിനിൽ നിന്നും മൊഴിയെടുത്തത്.
ഇതിന് പിന്നാലെയാണ് മാഹിന് നേരെ വധഭീഷണി ഉണ്ടായത്. കൊല്ലപ്പെടുന്നതിന് ഏതാനും നിമിഷം മുൻപ് സനൽ ഹോട്ടലിലിരുന്ന് ഭക്ഷണം കഴിച്ചത് മാഹിന്റെ കണ്ണുകളിൽ നിന്നും ഇനിയും മാഞ്ഞിട്ടില്ല. ഭാര്യ നൂർജഹാനും മക്കളും തന്നെ സഹായിക്കാൻ ഹോട്ടലിൽ എത്തുമായിരുന്നു. എന്നാൽ ഭീഷണിക്ക് പിന്നാലെ ഇവരെ ഹോട്ടലിലേക്ക് കൊണ്ടു വരാനും ഭയമാണ്. ഹോട്ടലാണ് ഇവർക്കുള്ള ഏക വരുമാന മാർഗം. എന്നാലിപ്പോൾ ഇത് തുടർന്ന് കൊണ്ടു പോകാൻ സാധിക്കുമോ എന്ന ഭയത്തിലാണിവർ.
സനൽ വധക്കേസിലെ മുഖ്യപ്രതി ഡിവൈഎസ്‌പി ഹരികുമാർ പൊലീസിന്റെ പിടിയിലായിട്ടില്ലെങ്കിലും സാക്ഷികളെ വധിക്കുമെന്നു ഭീഷണിപ്പെടുത്താൻ ഗുണ്ടകളെ ഇറക്കിയതിനു പിന്നിൽ അയാളുടെ സ്വാധീനമുണ്ടെന്നു വ്യക്തമാക്കുന്നതാണു കൊടങ്ങാവിളയിൽ രണ്ടു ദിവസമായി നടക്കുന്ന സംഭവങ്ങൾ. ഒറ്റയായും സംഘമായും രണ്ടു തവണയാണു മാഹിനെയും ഭാര്യയെയും ഗുണ്ടകളെത്തി ഭീഷണിപ്പെടുത്തിയത്. പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിരിക്കുകയാണ് ഇവർ. പരാതി നൽകിയാൽ സുരക്ഷ നൽകാമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
സുൽത്താനയിൽ നിന്നു സനൽ ഭക്ഷണം കഴിക്കുന്നതിനിടെയാണു റോഡിൽ പാർക്ക് ചെയ്ത വാഹനത്തെച്ചൊല്ലി ഡിവൈഎസ്‌പി ഹരികുമാറുമായി വാക്കേറ്റമുണ്ടായത്. കാർ അവിടെ നിന്നു നീക്കുന്നതിനിടെ സനലിനെ ഹരികുമാർ അടിക്കുകയും താക്കോൽ ഊരിയെടുക്കാൻ ശ്രമിക്കുകയും ചെയ്തതിനു മാഹിൻ സാക്ഷിയായിരുന്നു. ഇക്കാര്യം ഇദ്ദേഹം മാധ്യമങ്ങളോടു പറയുകയും ചെയ്തു. കഴിഞ്ഞ ദിവസം നാലു പേരെത്തിയാണു വിരട്ടിയത്. 'ഇനി വൈകിട്ടു വരെ തുറന്നിരിക്കാൻ വയ്യ, ഇരുട്ടത്ത് എന്തെങ്കിലുമുണ്ടായാൽ ആരാണ്, എന്താണ് എന്നു പോലും അറിയില്ല' മാഹിൻ പറഞ്ഞു. നൂർജഹാനു നേരെ കഴിഞ്ഞ ദിവസം അസഭ്യം വിളിയുമുണ്ടായി.
ഡിവൈഎസ്‌പി ഉടൻ കീഴടങ്ങിയേക്കും നെയ്യാറ്റിൻകര ജയിലിലേക്ക് അയയ്ക്കരുതെന്ന് ആവശ്യം
സനൽ വധക്കേസിൽ ഡിവൈഎസ്‌പി പി. ഹരികുമാർ ഉടൻ കീഴടങ്ങിയേക്കും. ഇടനിലക്കാർ ചില ഭരണകക്ഷി നേതാക്കളുമായും പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ ജില്ലാ നേതാവുമായും ബന്ധപ്പെട്ടതായി സ്‌പെഷൽ ബ്രാഞ്ചിനു സൂചന ലഭിച്ചു. മുൻകൂർ ജാമ്യാപേക്ഷ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി 14 ലേക്ക് മാറ്റിയതാണു ഹരികുമാറിനെ വെട്ടിലാക്കിയത്.
പൊലീസ് ഒത്താശയില്ലാതെ ഇത്രയും ദിവസം മുങ്ങിനടക്കാൻ കഴിയില്ലെന്ന സാഹചര്യത്തിലാണു കീഴടങ്ങൽ ആലോചന. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് എസ്‌പി കെ. എം.ആന്റണിയുടെ സംഘം ഹരികുമാറിന്റെയും സുഹൃത്ത് ബിനുവിന്റെയും ബന്ധുവീടുകളിൽ വ്യാപക തിരച്ചിൽ തുടരുകയാണ്. പ്രതിയെ സംരക്ഷിക്കാൻ സാധ്യതയുള്ള ചില ക്വാറി ഉടമകളും നിരീക്ഷണത്തിലാണ്.
കീഴടങ്ങുമ്പോൾ നെയ്യാറ്റിൻകര ജയിലിലേക്കു റിമാൻഡ് ചെയ്താൽ അവിടെ ഡിവൈഎസ്‌പിയുടെ ശത്രുക്കൾ ഏറെയുണ്ടെന്നാണ് അടുപ്പക്കാരുടെ ഭയം. അതിനാൽ കൊല്ലം ജില്ലയിൽ കീഴടങ്ങാനാണ് ആലോചന. അതിനു മുൻപേ ഇയാളെ അറസ്റ്റ് ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന നിർദ്ദേശം. പ്രതി തമിഴ്‌നാട്ടിലുണ്ടെന്നാണു സംശയം.
നിലവിൽ ഹരികുമാർ മാത്രമാണു കേസിൽ പ്രതി. കൊലക്കുറ്റമാണു (302) ചുമത്തിയിട്ടുള്ളത്. സനലിനെ ഇടിച്ചു തെറിപ്പിച്ച കാറിന്റെ ഡ്രൈവർ കേസിൽ സാക്ഷിയാകാനാണു സാധ്യതയെന്നു പൊലീസ് പറഞ്ഞു. സനലിനെ ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഴ്ച വരുത്തിയ പൊലീസുകാർ ഉൾപ്പെടെ പ്രതികളാകുമോയെന്നതു ഹരികുമാറിന്റെ അറസ്റ്റിനു ശേഷമേ തീരുമാനിക്കൂ.