- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷ്ണു കേസ് അന്വേഷിക്കാൻ പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചു; ഒളിവിലുള്ള പ്രതികളെ രണ്ടാഴ്ചയ്ക്കകം പിടികൂടാനും അട്ടിമറി സാധ്യത പരിശോധിക്കാനും തീരുമാനം; അറസ്റ്റിലേക്കു നയിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം; മഹിജയ്ക്കെതിരായ മർദനത്തിൽ ഭരണവിരുദ്ധ വികാരം ശക്തമായതോടെ മുഖം രക്ഷിക്കാൻ പിണറായി സർക്കാർ
തിരുവനന്തപുരം: പാമ്പാടി നെഹ്രു കോളജിലെ വിദ്യാർത്ഥി ജിഷ്ണു പ്രാണോയ് കോപ്പിയടി ആരോപണത്തെ തുടർന്ന് ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ജിഷ്ണുവിനു നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ മഹിജ ഇന്നലെ നടത്തിയ സമരത്തെ പൊലീസ് അക്രമത്തിലൂടെ നേരിട്ടതിൽ കടുത്ത ഭരണവിരുദ്ധ വികാരം ശക്തമായിരിക്കുന്നതിനിടെയാണ് മുഖം രക്ഷിക്കാനുള്ള പുതിയ നടപടി. ഇന്ന് പൊലീസ് ആസ്ഥാനത്തു ചേർന്ന ഉന്നതതല യോഗത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ തീരുമാനിച്ചത്. ക്രൈംബ്രാഞ്ച് എഡിജിപി നിധിൻ അഗർവാളിനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ മേൽനോട്ടം. ജിഷ്ണു മരണക്കേസിലെ പ്രതികളെ രണ്ടാഴ്ചയ്ക്കകം പിടികൂടുക, കേസ് അട്ടിമറിക്കാൻ എന്തെങ്കിലും ശ്രമം നടന്നോയെന്ന് അന്വേഷിക്കുക എന്നീ രണ്ടു ചുമതലകളാണ് അന്വേഷണ സംഘത്തിനു നല്കിയിരിക്കുന്നത്. കേസിലെ ചില പ്രതികൾ ഒളിവിലാണ്. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്കുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ പ്രഖ്യാപിച്ചു. പ്രതികളുടെ അറസ്റ്റിലേക്കു നയിക്
തിരുവനന്തപുരം: പാമ്പാടി നെഹ്രു കോളജിലെ വിദ്യാർത്ഥി ജിഷ്ണു പ്രാണോയ് കോപ്പിയടി ആരോപണത്തെ തുടർന്ന് ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ജിഷ്ണുവിനു നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ മഹിജ ഇന്നലെ നടത്തിയ സമരത്തെ പൊലീസ് അക്രമത്തിലൂടെ നേരിട്ടതിൽ കടുത്ത ഭരണവിരുദ്ധ വികാരം ശക്തമായിരിക്കുന്നതിനിടെയാണ് മുഖം രക്ഷിക്കാനുള്ള പുതിയ നടപടി.
ഇന്ന് പൊലീസ് ആസ്ഥാനത്തു ചേർന്ന ഉന്നതതല യോഗത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ തീരുമാനിച്ചത്. ക്രൈംബ്രാഞ്ച് എഡിജിപി നിധിൻ അഗർവാളിനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ മേൽനോട്ടം. ജിഷ്ണു മരണക്കേസിലെ പ്രതികളെ രണ്ടാഴ്ചയ്ക്കകം പിടികൂടുക, കേസ് അട്ടിമറിക്കാൻ എന്തെങ്കിലും ശ്രമം നടന്നോയെന്ന് അന്വേഷിക്കുക എന്നീ രണ്ടു ചുമതലകളാണ് അന്വേഷണ സംഘത്തിനു നല്കിയിരിക്കുന്നത്.
കേസിലെ ചില പ്രതികൾ ഒളിവിലാണ്. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്കുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ പ്രഖ്യാപിച്ചു. പ്രതികളുടെ അറസ്റ്റിലേക്കു നയിക്കുന്ന വിവരം നല്കുന്നവർക്കാണു പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്. ഒളിവിലുള്ള പ്രതികളെ പിടികൂടാൻ സഹായം അഭ്യർത്ഥിച്ച് മറ്റു സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികൾക്കും ലോകനാഥ് ബഹ്‌റ കത്തയച്ചിട്ടുണ്ട്.
ഇരിക്കാലക്കുട എഡിജിപി കിരണൻ നാരായണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചുവരുന്നത്. കേസിലെ പ്രതിയും നെഹ്രു കോളജ് ചെയർമാനുമായ പി. കൃഷ്ണദാസിനെയും കോളജ് പിആർഒ സഞ്ജിത് വിശ്വനാഥനെയും കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് അരസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇവർക്ക് മുൻകൂർ ജാമ്യം ഉള്ളതിനാൽ ഏതാനും മണിക്കൂറുകൾ ചോദ്യംചെയ്യലിനു വിധേയമാക്കിയശേഷം വിട്ടയയ്ച്ചു. അറസ്റ്റ് നാടകമാണെന്നാണ് ജിഷ്ണുവിന്റെ അമ്മ മഹിജയും ബന്ധുക്കളും ആരോപിച്ചത്.
ജിഷ്ണു പ്രണോയ് മരിച്ച കേസിൽ പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ഡിജിപി ഓഫിസിനു മുന്നിൽ സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ കുടുംബത്തെ പൊലീസ് ഇന്നലെ തടഞ്ഞിരുന്നു. ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റുചെയ്തു നീക്കിയ പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
ജിഷ്ണു പ്രണോയിയെ കോപ്പിയടിച്ചെന്നു രേഖയുണ്ടാക്കി കുടുക്കുകയായിരുന്നുവെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടു നെഹ്റു ഗ്രൂപ്പ് ഓഫ് എജ്യുക്കേഷനൽ ഇൻസ്റ്റിറ്റിയൂഷൻസ് ചെയർമാൻ പി..കൃഷ്ണദാസ് ഉൾപ്പെടെ അഞ്ചു പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണു കേസെടുത്തിരിക്കുന്നത്.
കൃഷ്ണദാസാണു കേസിലെ ഒന്നാംപ്രതി. നെഹ്റു കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. എൻ.കെ. ശക്തിവേൽ, കോളജ് ആഭ്യന്തര ഇൻവിജിലേറ്റർ അസിസ്റ്റന്റ് പ്രഫസർ സി.പി.പ്രവീൺ, പിആർഒ സഞ്ജിത് വിശ്വനാഥൻ, കോളജിലെ പരീക്ഷാ ചുമതലയുള്ള അദ്ധ്യാപകൻ ദിപിൻ എന്നിവർ രണ്ടു മുതൽ അഞ്ചു വരെ പ്രതികളാണ്. ഇതിൽ, കേസിലെ മറ്റു പ്രതികൾ ഒളിവിൽ പോയപ്പോൾ പി.കൃഷ്ണദാസും സഞ്ജിത്തും മുൻകൂർ ജാമ്യം നേടുകയായിരുന്നു.
ഇന്നലത്തെ പൊലീസ് നടപടിയെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മഹിജ നിരാഹാരം തുടരുകയാണ്. അതേസമയം, എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുന്നതുവരെ നിരാഹസമരം തുടരുമെന്ന് ജിഷ്ണുവിന്റെ കുടുംബം പ്രതികരിച്ചു. മരണംവരെ നിരാഹാര സമരം നടത്തുമെന്ന് ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്ത് പറഞ്ഞു. അന്വേഷണ സംഘത്തിൽ കാര്യമില്ലെന്നും നടപടിയാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.