- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ ഞായറാഴ്‌ച്ച മുതൽ രാജ്യവ്യാപകമായി പരിശോധന; പ്രവാസികൾ പുറത്തിറങ്ങുമ്പോൾ രേഖകൾ കൈവശം കരുതുക; വ്യവസ്ഥാപിതരാവുക കാമ്പയിന് തുടക്കം
റിയാദ്: രാജ്യത്തെ നിയമ ലംഘകരെ കണ്ടെത്താനായി ഞായറാഴ്‌ച്ച മുതൽ രാജ്യവ്യാപകമായി പരിശോധന നടത്താൻ അധികൃതർ തീരുമാനിച്ചു. തൊഴിൽ, താമസ നിയമലംഘനങ്ങൾ തടയുന്നതിനുള്ള പരിശോധനയാണ് എട്ടാം തീയതി മുതൽ ആരംഭിക്കുക. ഈ പരിശോധന വിജയമാക്കുന്നതിന് പ്രവാസികളുടെയും സ്വദേശികളുടെയും സഹകരണം സൗദി തൊഴിൽ മന്ത്രാലയ തേടിയിട്ടുണ്ട്. നിയമങ്ങൾ കൃത്യമായി പാലിക
റിയാദ്: രാജ്യത്തെ നിയമ ലംഘകരെ കണ്ടെത്താനായി ഞായറാഴ്‌ച്ച മുതൽ രാജ്യവ്യാപകമായി പരിശോധന നടത്താൻ അധികൃതർ തീരുമാനിച്ചു. തൊഴിൽ, താമസ നിയമലംഘനങ്ങൾ തടയുന്നതിനുള്ള പരിശോധനയാണ് എട്ടാം തീയതി മുതൽ ആരംഭിക്കുക. ഈ പരിശോധന വിജയമാക്കുന്നതിന് പ്രവാസികളുടെയും സ്വദേശികളുടെയും സഹകരണം സൗദി തൊഴിൽ മന്ത്രാലയ തേടിയിട്ടുണ്ട്.
നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും മതിയായ രേഖകളും അനുമതിപത്രങ്ങളും കൂടാതെയുള്ള പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും സൗദി തൊഴിൽമന്ത്രി ആദിൽ ഫക്കീഹ് പറഞ്ഞു. നിയമലംഘകരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നപക്ഷം സ്വദേശികളും വിദേശികളും അധികൃതരെ അറിയിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. പരിശോധന കർശനമാക്കുന്ന പശ്ചാത്തലത്തിൽ പ്രവാസിസകൾ പുറത്തിറങ്ങുമ്പോൾ രേഖകൾ കൈവശം കരുതുന്നത് നന്നായിരിക്കുമെന്നും ഇതു സംബന്ധിച്ച അറിയിപ്പിൽ പറയുന്നു
നിയമലംഘകരെ പിടികൂടാനായി സൗദി ആഭ്യന്തര, തൊഴിൽ മന്ത്രാലയങ്ങൾ സംയുക്തമായി നടത്തുന്ന 'വ്യവസ്ഥാപിതരാവുക' കാമ്പയിന് തുടക്കമായി. തൊഴിൽ, ഇഖാമ നിയമലംഘനവുമായി ബന്ധപ്പെട്ട ബോധവത്കരണത്തിന് മന്ത്രാലയം വിവിധ മാദ്ധ്യമങ്ങൾ വഴി പരസ്യം ചെയ്ത് സ്ഥാപനങ്ങളോടും സ്വദേശികളും വിദേശികളുമായ വ്യക്തികളോടും നിയമാനുസൃതമായി മാറാൻ അഭ്യർത്ഥിക്കുകയും ചെയ്തു. വിവിധ നിയമലംഘനത്തിന് നൽകുന്ന പിഴയും ശിക്ഷയും മന്ത്രാലയത്തിന്റെ ബഹുവർണ പരസ്യത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
നുഴഞ്ഞുകയറ്റക്കാരെ ജോലി ചെയ്യിക്കുന്ന സ്ഥാപനത്തിന് 50,000 റിയാൽ പിഴയും സ്ഥാപനത്തിന് റിക്രൂട്ടിങ് വിലക്കും ഏർപ്പെടുത്തും. ഇഖാമയോ രേഖകളോ ഇല്ലാത്തവരെയോ സ്‌പോൺസർഷിപ്പിലല്ലാത്തവരെയോ ജോലി ചെയ്യിക്കുന്ന സ്ഥാപനത്തിന് 25,000 റിയാൽ പിഴയും റിക്രൂട്ടിങ് വിലക്കുമാണ് ശിക്ഷ. ഹജ്ജ്, ഉംറ, വിസിറ്റ് വിസകളിൽ രാജ്യത്തത്തെിയ തീർത്ഥാടകർ വിസ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുപോയിട്ടില്‌ളെങ്കിൽ വിവരം നൽകാത്ത ഏജൻസിക്ക് 25,000 റിയാൽ പിഴ ചുമത്തും. കുറ്റം ആവർത്തിക്കുന്ന സാഹചര്യത്തിൽ പിഴയും ശിക്ഷയും ഇരട്ടിക്കും.
നിയമാനുസൃതമായി രാജ്യത്ത് തങ്ങാൻ ഇഖാമയുള്ള വിദേശികൾ സ്‌പോൺസറുടെ കീഴിലല്ലാതെ ജോലി ചെയ്യുകയോ സ്വന്തമായി ബിസിനസ് നടത്തുകയോ ചെയ്താൽ 10,000 റിയാൽ പിഴ ചുമത്തി നാടുകടത്തും. ഇത്തരത്തിൽ നാടുകടത്തപ്പെടുന്നവർക്ക് സൗദിയിലേക്ക് തിരിച്ചുവരുന്നതിന് ചുരുങ്ങിയത് രണ്ട് വർഷം വിലക്ക് ഏർപ്പെടുത്തും. വിസ കാലാവധി തീർന്നിട്ടും രാജ്യം വിടാത്തവർക്ക് 15,000 റിയാൽ പിഴ ചുമത്തി നാടുകടത്താനാണ് നിയമം അനുശാസിക്കുന്നത്. നുഴഞ്ഞുകയറ്റക്കാർ പിടിക്കപ്പെട്ടാൽ 15,000 റിയാൽ പിഴ ചുമത്തി ചുരുങ്ങിയത് ഒരു മാസത്തെ തടവിന് ശേഷം നാടുകടത്തും.
നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്നവർക്കും നിയമാനുസൃതമല്ലാതെ തൊഴിലെടുക്കുന്നവർക്കും താമസം, തൊഴിൽ, വാഹനസൗകര്യം എന്നിവ നൽകുന്നതും കുറ്റകരമാണ്. 25,000നും 15,000 നുമിടക്ക് ഇത്തരക്കാർക്ക് പിഴ ചുമത്തും. അഭയം നൽകിയത് വിദേശിയാണെങ്കിൽ നാടുകടത്തുകയും ചെയ്യും. ഈ ഗണത്തിലും കുറ്റം ആവർത്തിക്കുന്നവർക്ക് ശിക്ഷയും പിഴയും ഇരട്ടിയാക്കുമെന്ന് മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.