- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏകീകൃത തൊഴിൽ കരാർ അടുത്ത വർഷം മുതൽ: കുറഞ്ഞ കാലാവധി ഒരുവർഷം, പരമാവധി കാലാവധി അഞ്ചു വർഷം
കുവൈറ്റ് സിറ്റി: സ്വകാര്യമേഖലയിൽ ഏകീകൃത തൊഴിൽ നിയമം അടുത്ത വർഷം പ്രാബല്യത്തിൽ വരുമെന്ന് മാൻപവർ പബ്ലിക് അഥോറിറ്റി നിയമകാര്യ ഡയറക്ടർ ജനറൽ ഡോ. മുബാറക് അൽ ജാഫർ. 2016-ൽ നടപ്പാക്കുന്ന പുതിയ തൊഴിൽ കരാർ അനുസരിച്ച് കരാർ കാലാവധി കുറഞ്ഞത് ഒരു വർഷവും പരമാവധി അഞ്ചു വർഷവുമായിരിക്കും. വകാര്യ തൊഴിൽ മേഖലയിലെ ചൂഷണങ്ങളും പരാതികളും ഒഴിവാക്കാനാണ് പുതി
കുവൈറ്റ് സിറ്റി: സ്വകാര്യമേഖലയിൽ ഏകീകൃത തൊഴിൽ നിയമം അടുത്ത വർഷം പ്രാബല്യത്തിൽ വരുമെന്ന് മാൻപവർ പബ്ലിക് അഥോറിറ്റി നിയമകാര്യ ഡയറക്ടർ ജനറൽ ഡോ. മുബാറക് അൽ ജാഫർ. 2016-ൽ നടപ്പാക്കുന്ന പുതിയ തൊഴിൽ കരാർ അനുസരിച്ച് കരാർ കാലാവധി കുറഞ്ഞത് ഒരു വർഷവും പരമാവധി അഞ്ചു വർഷവുമായിരിക്കും.
വകാര്യ തൊഴിൽ മേഖലയിലെ ചൂഷണങ്ങളും പരാതികളും ഒഴിവാക്കാനാണ് പുതിയ ഏകീകൃത തൊഴിൽ നിയമം നടപ്പിലാക്കുന്നത്. ശമ്പളവർദ്ധനയുടെ കാര്യത്തിലും ധാരാളം മാറ്റങ്ങൾ കരാർ വഴി വരുത്തുന്നുണ്ട്. 600 ദിനാറിൽ കുറവ് ശമ്പളമുള്ളവർക്ക് പ്രതിവർഷം 50 ദിനാറിൽ കൂടുതൽ ശമ്പളവർദ്ധനവിന് പുതിയ കരാർ പ്രകാരം സാധ്യമാകുകയില്ല. എന്നാൽ രണ്ടു വർഷം കൂടുമ്പോൾ നൂറു ദിനാർ വർധിപ്പിക്കുന്നതിന് തടസമില്ലെന്നും പുതിയ കരാർ വ്യക്തമാക്കുന്നു. സ്വകാര്യമേഖലയിൽ മൂന്നു വർഷം പൂർത്തിയായവർക്ക് ഇഖാമ മാറ്റം അനുവദിക്കും. മൂന്നു മാസത്തെ നോട്ടീസ് കാലാവധി ഉണ്ടായിരിക്കും. എന്നാൽ കരാർ കാലാവധി ബാക്കിയുണ്ടെങ്കിൽ ഈ കാലാവധി പൂർത്തിയാക്കിയ ശേഷം മാത്രമേ ഇഖാമ മാറ്റം അനുവദിക്കുകയുള്ളൂ എന്നാണ് റിപ്പോർട്ട്.
കൃഷി, മത്സ്യമേഖല, കാലിവളർത്തൽ തുടങ്ങിയ മേഖലകളിലേക്കുള്ള വീസയിൽ എത്തിയവർക്ക് ഒരുവർഷം പൂർത്തിയാക്കിയ ശേഷം അതേ മേഖലയിൽ ജോലിമാറ്റം അനുവദിക്കും. തൊഴിലാളിക്കെതിരായ സ്‌പോൺസറുടെ ഒളിച്ചോട്ട പരാതി ഇരുകൂട്ടരും തമ്മിലുള്ള ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ വേണമെങ്കിൽ പിൻവലിക്കാം. ഒളിച്ചോട്ട പരാതികളുടെ നിജസ്ഥിതി ഉദ്യോഗസ്ഥർ തൊഴിൽ സ്ഥാപനങ്ങളിൽ പരിശോധന നടത്തി ഉറപ്പ് വരുത്തണം. ശരിയെന്നു തെളിഞ്ഞാൽ പരാതി ലഭിച്ച് 90 ദിവസത്തിനുശേഷം തൊഴിൽ വകുപ്പ് ആഭ്യന്തരമന്ത്രാലയത്തിനു തുടർനടപടിക്ക് അനുമതി നൽകും.