- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിലാളികൾക്കായി പുതിയ തൊഴിൽ നിയമവും ലേബർ കോടതികളും നടപ്പാക്കാൻ ഇന്റർനാഷണൽ ട്രേഡ് യൂണിയൻ സെക്രട്ടറി ജനറലിന്റെ നിർദ്ദേശം
മസ്‌ക്കറ്റ്: തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പുതിയ തൊഴിൽ നിയമം കൊണ്ടുവരണമെന്നും തൊഴിലാളി- തൊഴിലുടമ തർക്കങ്ങൾ പരിഹരിക്കാൻ മാത്രമായി ലേബർ കോടതികൾ സ്ഥാപിക്കണമെന്നും ഇന്റർനാഷണൽ ട്രേഡ് യൂണിയൻ കോൺഫെഡറേഷൻ സീനിയർ ഉദ്യോഗസ്ഥ ചൂണ്ടിക്കാട്ടി. ഒമാനിലെ പുതിയ തൊഴിൽ നിയമങ്ങൾ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിർണ്ണായകമാണ്. എന്നാ
മസ്‌ക്കറ്റ്: തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പുതിയ തൊഴിൽ നിയമം കൊണ്ടുവരണമെന്നും തൊഴിലാളി- തൊഴിലുടമ തർക്കങ്ങൾ പരിഹരിക്കാൻ മാത്രമായി ലേബർ കോടതികൾ സ്ഥാപിക്കണമെന്നും ഇന്റർനാഷണൽ ട്രേഡ് യൂണിയൻ കോൺഫെഡറേഷൻ സീനിയർ ഉദ്യോഗസ്ഥ ചൂണ്ടിക്കാട്ടി. ഒമാനിലെ പുതിയ തൊഴിൽ നിയമങ്ങൾ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിർണ്ണായകമാണ്. എന്നാൽ കാര്യക്ഷമമല്ലാത്ത ഒരു നിയമം കൊണ്ട് യാതൊന്നു നേടാനാവില്ലെന്നും ഐടിയുസി സെക്രട്ടറി ജനറൽ ഷരൺ ബറോ അഭിപ്രായപ്പെട്ടു. ഒമാനിൽ മാനവവിഭവശേഷി മന്ത്രിയെയും മറ്റ് ഗവൺമെന്റ് ഉദ്യോഗസ്ഥരെയും കാണാനാണ് ഷരൺ എത്തിയത്.
തൊഴിൽ കോടതികൾ നിലവിലുള്ള രാജ്യങ്ങളിൽ മാത്രമാണ് തൊഴിലാളിയും എംപ്ലോയറും തമ്മിലുള്ളതൊഴിൽ തർക്കങ്ങൾ കാര്യക്ഷമമായി പരിഹരിക്കപ്പെടുന്നത്. കഫാല സംവിധാനത്തിലും ചില അഴിച്ചുപണികൾ അത്യാവശ്യമാണെന്ന് അവർ പറഞ്ഞു. കുടിയേറ്റക്കാരായ തൊഴിലാളികൾ എംപ്ലോയർമാരുമായി നല്ല ബന്ധം വച്ചുപുലർത്തുന്നകാര്യം ശ്രദ്ധിക്കണമെന്നും അവർ പറഞ്ഞു. കഴിയുന്നത്ര വേഗത്തിൽ തന്നെ പുതിയ തൊഴിൽ നിയമവും ലേബർ കോടതിയും ഒമാനിൽ കൊണ്ടുവരണമെന്ന് അവർ ആവശ്യപ്പെട്ടു.
രാജ്യത്തെ തൊഴിലാളികൾക്കിടയിലും പ്രവാസി തൊഴിലാളികൾക്കിടയിലും നിരവധി തൊഴിൽ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. ഗാർഹിക തൊഴിലാളികളെക്കൂടി പുതിയ തൊഴിൽ നിയമത്തിന്റെ കീഴിൽ കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു. മറ്റു ജിസിസി രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇവിടത്തെ തൊഴിൽ മേഖലകളിൽ സ്വകാര്യമേഖലയിലാണെങ്കിലും യൂണിയൻ പ്രാതിനിധ്യം ഉറപ്പാക്കണം. കുടിയേറ്റക്കാരും സ്വദേശികളും തമ്മിലുള്ള വേർതിരിവ് ഇവിടെ ഏറെ പ്രകടമാകുന്നില്ലെന്നും ബറോ അഭിപ്രായപ്പെട്ടു.