- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറു മീനുകളെ പിടിച്ചാൽ ഇനി അഴിക്കുള്ളിലാകും; മീനുകളുടെ വംശം 'നിലനിർത്താൻ' പിടിച്ചവയെ തിരികെ വിട്ട് ഉദ്യോഗസ്ഥർ; തീരമേഖലയ്ക്ക് ഇടിത്തീയായി ചെറുമീൻ ബന്ധന നിരോധന നിയമം
ആലപ്പുഴ: മീനാകുമാരി കമ്മീഷനും സെയ്ദാറാവു റിപ്പോർട്ടും തകർത്തെറിഞ്ഞ തീരമേഖലയിലേക്ക് മറ്റൊരു ദുരന്തം കൂടി എത്തുന്നു. ഇനി ആഴക്കടലിലും തീരത്തും മീൻ പിടിക്കാൻ കഴിയില്ല. സർക്കാർ പുറപ്പെടുവിച്ച ചെറുമീൻ ബന്ധന നിരോധന നിയമമാണു മേഖലയ്ക്ക് ഇടിത്തീയാകുന്നത്. ചെറുമീനുകൾ പിടിക്കുന്നതിലൂടെ മൽസ്യങ്ങളുടെ വംശനാശമാണ് സംഭവിക്കുന്നതെന്നാണ് സർ
ആലപ്പുഴ: മീനാകുമാരി കമ്മീഷനും സെയ്ദാറാവു റിപ്പോർട്ടും തകർത്തെറിഞ്ഞ തീരമേഖലയിലേക്ക് മറ്റൊരു ദുരന്തം കൂടി എത്തുന്നു. ഇനി ആഴക്കടലിലും തീരത്തും മീൻ പിടിക്കാൻ കഴിയില്ല. സർക്കാർ പുറപ്പെടുവിച്ച ചെറുമീൻ ബന്ധന നിരോധന നിയമമാണു മേഖലയ്ക്ക് ഇടിത്തീയാകുന്നത്.
ചെറുമീനുകൾ പിടിക്കുന്നതിലൂടെ മൽസ്യങ്ങളുടെ വംശനാശമാണ് സംഭവിക്കുന്നതെന്നാണ് സർക്കാർ ഭാഷ്യം. അതിനാലാണ് നിയമമെന്നാണു വാദം. ഇന്നലെ പിടിച്ച ചെറുമൽസ്യങ്ങളെ കടലിൽ തുറന്നുവിട്ടാണ് ഫിഷറീസ് ഉദ്യോഗസ്ഥർ മൽസ്യങ്ങളുടെ വംശം 'നിലനിർത്തിയത്'.
അമ്പലപ്പുഴ, പുന്നപ്രയിലെ ചാകര പ്രദേശമായ ചള്ളിയിൽ ഏഴു വള്ളങ്ങളിലായി പിടിച്ച ചെറുമൽസ്യങ്ങളാണ് ഉദ്യോഗസ്ഥർ കടലിലേക്ക് തുറന്നുവിട്ടത്. വള്ളങ്ങളിലുണ്ടായിരുന്ന തൊഴിലാളികളെ താക്കീത് നൽകി വിട്ടയക്കുകയും ചെയ്തു. കടലിൽ മത്സ്യസമ്പത്ത് കുറഞ്ഞുവരുന്നതിന്റെ പശ്ചാത്തലത്തിലാണ് ചെറുമൽസ്യം പിടിക്കുന്നത് സർക്കാർ ഉത്തരവിലൂടെ നിരോധനം ഏർപ്പെടുത്തിയത്.
എന്നാൽ യാതൊരു മുന്നറിയിപ്പുമില്ലാതെ വകുപ്പ് ഉദ്യോഗസ്ഥർ തീരത്തെത്തിയത് തൊഴിലാളികൾക്ക് കനത്ത അടിയായി. 45 ദിവസം എന്ന് ട്രോളിങ് നിരോധനം 61 ആക്കി വിദേശ കുത്തകളെ സാഹായിച്ച് സംസ്ഥാനത്തെ മുഴുവൻ മൽസ്യ സമ്പത്തും കവരാൻ സാഹചര്യമൊരുക്കി കൊടുത്ത സർക്കാരാണ് ഇപ്പോൾ പാവങ്ങളുടെ മേൽ കുതിര കയറുന്നത്. ട്രോളിങ് നിരോധനം നട്ടെല്ലൊടിച്ച തീരമേഖല പട്ടിണിയിൽനിന്നും കരകയറിവരുമ്പോഴാണ് അപ്രതീക്ഷിത റെയ്ഡ് നടന്നത്.
കടലിൽനിന്നും തൊഴിലാളികൾ പിടിച്ചുകൊണ്ടുവരുന്ന ചെറിയ മൽസ്യങ്ങൾ കുറഞ്ഞ വിലയ്‌ക്കെടുത്തു ഉണക്കി ഇടനിലക്കാരാണ് ലക്ഷങ്ങൾ സമ്പാദിക്കുന്നതെന്ന ന്യായീകരണമാണ് ഉദ്യോഗസ്ഥർ നൽകിയത്. ചെറുമൽസ്യങ്ങളെ പിടിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ചും ഉദ്യോഗസ്ഥർ തൊഴിലാളികൾക്കു ബോധവത്ക്കരണം നടത്തി. വിലക്ക് ലംഘിച്ച് ചെറിയ മൽസ്യങ്ങൾ പിടിക്കുന്നത് നിയമലംഘനാമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നിയമം ലംഘിച്ചാൽ ഇനി ശിക്ഷാനടപടികൾ ഉണ്ടാകും.
സർക്കാർ ഉത്തരവിനെ തുടർന്ന് കഴിഞ്ഞ ആഴ്ച അർത്തുങ്കലിലും, തോട്ടപ്പളിയിലും പരിശോധന നടത്തിയിരുന്നു. അതേസമയം ചെറുകിട കച്ചവടക്കാർ മൽസ്യതെഴിലാളികളെ ചൂഷണം ചെയ്ത് കയറ്റുമതിക്കാരെയാണ് സഹായിക്കുന്നത്. കേരളത്തിൽനിന്നും ലക്ഷകണക്കിന് ടൺ ഉണക്ക മൽസ്യമാണ് അന്യസംസ്ഥാനങ്ങളിലേക്ക് കയറിപോകുന്നത്. ഇത്തരം കച്ചവടക്കാർക്കെതിരെയും ശിക്ഷാനടപാടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മുന്നറിയിപ്പ് നൽകി.
- സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (15.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല: എഡിറ്റർ