- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാൾ മരിച്ചാൽ കൊള്ളാവുന്ന അവയവങ്ങൾ ഒക്കെ സർക്കാർ എടുക്കും; അവയവ ദാനത്തിന് സമ്മതം അല്ലാത്തവർ മുൻകൂട്ടി അറിയിച്ചില്ലെങ്കിൽ സമ്മതമില്ലാതെ തന്നെ എടുക്കും; നൂലാമാലകൾ ഒഴിവാക്കാൻ സുപ്രധാന നിയമപരിഷ്ക്കാരവുമായി ബ്രിട്ടൻ; അവയവദാനം ആശുപത്രികളുടെ പബ്ലിസിറ്റി സ്റ്റണ്ടാകുന്ന ഇന്ത്യയിലും പരീക്ഷിക്കാമോ ഈ ബ്രിട്ടീഷ് മാതൃക?
ലണ്ടൻ: അവയവദാനത്തിന് താൽപ്പര്യം പ്രകടിപ്പിക്കുന്നവരുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കയാണ് എന്നാണ് അടുത്തിടെ കേരളത്തിൽ നിന്നും പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നത്. അവയവദാനം നിയമത്തിലെ നൂലാമാലകൾ കാരണം ഏറെ ബുദ്ധിമുട്ടുള്ള കാര്യമായി മാറുന്നു എന്നതു കൊണ്ടാണ് അവയവദാനത്തിന് സന്നദ്ധത അറിയിക്കുന്നവരുടെ എണ്ണത്തിലു കുറവുവന്നത്. ഇത് കേരളത്തിലെ മാത്രം പ്രശ്‌നമല്ല. അവയവദാനത്തിന് താൽപ്പര്യം ഇല്ലാത്ത വലിയൊരു ജനത തന്നെയുണ്ട്. ബ്രിട്ടനിൽ ഇത്തരമൊരു സാഹചര്യം ഒഴിവാക്കാൻ വേണ്ടി പുതിയ നിയമം കൊണ്ടുവന്നിരിക്കയാണ്. ആവശ്യത്തിന് അവയവം ലഭിക്കാത്തതിനാൽ നിരവധി പേരാണ് ബ്രിട്ടനിൽ ട്രാൻസ്പ്ലാന്റ് ലിസ്റ്റിൽ മറ്റുള്ളവരുടെ ദയവ് കാത്ത് കെട്ടിക്കിടക്കുന്നത്. ഈ വിഷമാവസ്ഥ ഒഴിവാക്കാൻ വിപ്ലവകരമായ ഒരു നീക്കവുമായി പ്രധാനമന്ത്രി തെരേസ മെയ് രംഗത്തെത്തി. ഇതനുസരിച്ച് നിങ്ങൾ മരിച്ചാൽ കൊള്ളാവുന്ന അവയവങ്ങൾ ഒക്കെ ഇനി സർക്കാർ എടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അവയവദാനത്തിന് സമ്മതം അല്ലാത്തവർ മുൻകൂട്ടി അറിയിച്ചില്ലെങ്കിൽ സമ്മതമില്ലാതെ തന്നെ എടുക്കു
ലണ്ടൻ: അവയവദാനത്തിന് താൽപ്പര്യം പ്രകടിപ്പിക്കുന്നവരുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കയാണ് എന്നാണ് അടുത്തിടെ കേരളത്തിൽ നിന്നും പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നത്. അവയവദാനം നിയമത്തിലെ നൂലാമാലകൾ കാരണം ഏറെ ബുദ്ധിമുട്ടുള്ള കാര്യമായി മാറുന്നു എന്നതു കൊണ്ടാണ് അവയവദാനത്തിന് സന്നദ്ധത അറിയിക്കുന്നവരുടെ എണ്ണത്തിലു കുറവുവന്നത്. ഇത് കേരളത്തിലെ മാത്രം പ്രശ്‌നമല്ല. അവയവദാനത്തിന് താൽപ്പര്യം ഇല്ലാത്ത വലിയൊരു ജനത തന്നെയുണ്ട്. ബ്രിട്ടനിൽ ഇത്തരമൊരു സാഹചര്യം ഒഴിവാക്കാൻ വേണ്ടി പുതിയ നിയമം കൊണ്ടുവന്നിരിക്കയാണ്.
ആവശ്യത്തിന് അവയവം ലഭിക്കാത്തതിനാൽ നിരവധി പേരാണ് ബ്രിട്ടനിൽ ട്രാൻസ്പ്ലാന്റ് ലിസ്റ്റിൽ മറ്റുള്ളവരുടെ ദയവ് കാത്ത് കെട്ടിക്കിടക്കുന്നത്. ഈ വിഷമാവസ്ഥ ഒഴിവാക്കാൻ വിപ്ലവകരമായ ഒരു നീക്കവുമായി പ്രധാനമന്ത്രി തെരേസ മെയ് രംഗത്തെത്തി. ഇതനുസരിച്ച് നിങ്ങൾ മരിച്ചാൽ കൊള്ളാവുന്ന അവയവങ്ങൾ ഒക്കെ ഇനി സർക്കാർ എടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അവയവദാനത്തിന് സമ്മതം അല്ലാത്തവർ മുൻകൂട്ടി അറിയിച്ചില്ലെങ്കിൽ സമ്മതമില്ലാതെ തന്നെ എടുക്കുന്ന തരത്തിൽ ബ്രിട്ടൻ നിയമം മാറ്റിയിട്ടുമുണ്ട്.
ഇത് പ്രകാരം അവയവങ്ങൾ മരണാനനന്തരം ശരീരത്തിൽ നിന്നും എടുക്കുന്നതിന് പ്രത്യേകം സമ്മതം വേണ്ടാത്ത വിധത്തിലാണ് നിയമഭേദഗതി വരുത്തുന്നത്. വെയിൽസിൽ ഇത്തരത്തിൽ നേരത്തെ തന്നെ നിയമം നിലവിലുണ്ടെങ്കിലും ഇംഗ്ലണ്ടിൽ ഇപ്പോഴുള്ള നിയമം അനുസരിച്ച് ഓരോരുത്തരുടെയും സമ്മതം ഉണ്ടെന്ന് എഴുതി ഒപ്പിട്ട് കൊടുത്തിട്ടുണ്ടെങ്കിൽ മാത്രമേ അവയവം എടുക്കാൻ സാധിക്കുകയുള്ളൂ. അതാണ് ഭേദഗതി ചെയ്യാൻ പോകുന്നത്. ഇതുമായി ബന്ധപ്പെട്ട നിയമം ഉടച്ച് വാർക്കുന്നതിനെ സംബന്ധിച്ച് കൺസൾട്ടേഷൻ ഉടൻ നടത്തുമെന്നാണ് തെരേസ മെയ് പറയുന്നത്.
ഇതിലൂടെ നിരവധി ജീവനുകൾ രക്ഷിക്കാൻ സാധിക്കുമെന്നാണ് ഈ നീക്കത്തെ പിന്തുണയ്ക്കുന്നവർ പറയുന്നത്. എന്നാൽ മരണനാനന്തരം അവയവങ്ങൾ എടുക്കുന്നതിനോട് യോജിക്കാത്തവരുടെ അവയവങ്ങൾ സമ്മതമില്ലാതെ എടുക്കുന്നത് തെറ്റാണെന്നാണ് വിമർശകർ മുന്നറിയിപ്പേകുന്നത്. മാഞ്ചസ്റ്ററിൽ വച്ച് നടക്കുന്ന കൺസർവേറ്റീവ് കോൺഫറൻസിൽ വച്ചാണ് തെരേസ തന്റെ പുതിയ നീക്കത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധരാകുന്നവരുടെ എണ്ണം കുറവായതിനാൽ അവയവങ്ങൾ മാറ്റി വച്ച് ജീവൻ രക്ഷിക്കുന്നതിനുള്ള കഴിവ് പരിമിതപ്പെട്ടിരിക്കുന്നുവെന്നും ഇതിന് മാറ്റം വരുത്താൻ കൂടുതൽ അവയവങ്ങൾ ട്രാൻസ്പ്ലാന്റിനായി ലഭ്യമാക്കിയേ മതിയാവൂ എന്നുമാണ് തെരേസ വിവരിക്കുന്നത്.
അതിനാൽ ഈ വെല്ലുവിളി നേരിടുന്നതിനായി അവയവങ്ങൾ സ്വീകരിക്കുന്നതിന് നിലവിലുള്ള സിസ്റ്റം മാറ്റാൻ ആലോചിക്കുന്നുവെന്നും തെരേസ പറയുന്നു. ഇതുമായി ബന്ധപ്പെട്ട നിയമത്തിൽ വെൽഷ് ഗവൺമെന്റ് മാറ്റം വരുത്തിയത് 2015 ഡിസംബറിലായിരുന്നു. ഇതനുസരിച്ച് 18 വയസിന് മേൽ പ്രായമുള്ളവരുടെ അവയവങ്ങൾ അവരുടെ മരണശേഷം അവരുടെ അനുമതിയില്ലെങ്കിൽ പോലും ഡോക്ടർമാർക്ക് നീക്കം ചെയ്ത് മറ്റുള്ളവർക്ക് ട്രാൻസ്പ്ലാന്റ് ചെയ്യാൻ സാധിക്കും. എന്നാൽ ബന്ധുക്കൾക്ക് ഇത്തരത്തിൽ അവയവങ്ങൾ എടുക്കുന്നതിനെ എതിർക്കാൻ സാധിക്കുമെങ്കിലും അവർക്ക് ഇതിനായി ബന്ധപ്പെടാനായിട്ടില്ലെങ്കിൽ ട്രാൻസ്പ്ലാന്റുമായി അധികൃതർക്ക് മുന്നോട്ട് പോകാൻ സാധിക്കും. സ്‌കോട്ട്ലൻഡിൽ പ്രത്യേക സമ്മതമില്ലാതെ അവയവങ്ങൾ ട്രാൻസ്പ്ലാന്റ് ചെയ്യാൻ സാധിക്കില്ല.
പുതുതായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സമ്പ്രദായം ഓപ്റ്റ്ഔട്ട് ഓർഗൻ ഡോണർ സിസ്റ്റം എന്നാണറിയപ്പെടുന്നത്. ഇന്നലെ ഇത് സംബന്ധിച്ച രൂപരേഖ ടോറി പാർട്ടി കോൺഫറൻസിൽ വച്ച് തെരേസ വിവരിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് രോഗികൾ മരിക്കുമ്പോൾ അവർ ഓട്ടോമാറ്റിക്കായി അവയവദാതാക്കളായി മാറുന്ന സംവിധാനമാണിത്. ഡോണർമാരായി മാറാൻ താൽപര്യമില്ലാത്തവരും ഇതിൽ ഓട്ടോമാറ്റിക്കായി ഭാഗഭാക്കാകുമെന്ന് ചുരുക്കം. ലഭ്യമാകുന്ന അവയവങ്ങളുടെ എണ്ണം വർധിപ്പിക്കാൻ ഇത്തരത്തിലൊരു സംവിധാനം നടപ്പിലാക്കണമെന്ന് ഇംഗ്ലീഷ് കാംപയിനർമാർ വർഷങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണ്.
നിലവിൽ 6500 പേരാണ് അവയവങ്ങൾ മാറ്റി വയ്ക്കുന്നതിനുള്ള വെയിറ്റിങ് ലിസ്റ്റിലുള്ളത്. ഇത്തരം ലിസ്റ്റുകൾ അഞ്ച് വർഷത്തോളം നീളാറുണ്ട്. അതിനിടെ ആവശ്യത്തിന് അവയവങ്ങൾ ലഭിക്കാത്തതിനാൽ നിരവധി പേർ മരിക്കുന്നുമുണ്ട്. അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറുള്ളവരുടെ കുറവ് കാരണം ഇത്തരം ലിസ്റ്റിൽ നിന്നും കഴിഞ്ഞ വർഷം 457 പേരായിരുന്നു മരിച്ചിരുന്നതെന്ന് എൻഎച്ച്എസ് കണക്കുകൾ വെളിപ്പെടുത്തുന്നു.