- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
പ്രവാസികളുടെ റീ എൻട്രിക്കുള്ള രണ്ട് വർഷത്തെ വിലക്ക് നീക്കി; ഖത്തറിൽ എക്‌സിറ്റ് പെർമിറ്റ് ലഭിക്കാനും ഇനി എളുപ്പം; പാസ്‌പോർട്ട് പിടിച്ചുവെക്കുന്നവർക്ക് 25,000 റിയാൽ പിഴയും ഉറപ്പ്; ഖത്തറിലെ പുതിയ മാറ്റങ്ങൾ ഇവ
ഖത്തറിൽ നിന്ന് ജോലി അവസാനിപ്പിച്ച് പുറത്ത് പോകുന്നവർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് നിലവിൽ ഉള്ള രണ്ട് വർഷത്തെ വിലക്ക് നീക്കിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എന്നാൽ പുതിയ നിയമം നിലവിൽ വന്നതിന് ശേഷംമാത്രമേ ഈ സൗകര്യം പ്രയോജനപ്പെടുത്താനാവൂ. അടുത്ത വർഷം അവസാനത്തോടെയാണ് സ്‌പോൺസർഷിപ്പ് നിയമം പ്രാബല്യത്തിൽ വരിക.
ഖത്തറിൽ നിന്ന് ജോലി അവസാനിപ്പിച്ച് പുറത്ത് പോകുന്നവർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് നിലവിൽ ഉള്ള രണ്ട് വർഷത്തെ വിലക്ക് നീക്കിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എന്നാൽ പുതിയ നിയമം നിലവിൽ വന്നതിന് ശേഷംമാത്രമേ ഈ സൗകര്യം പ്രയോജനപ്പെടുത്താനാവൂ.
അടുത്ത വർഷം അവസാനത്തോടെയാണ് സ്‌പോൺസർഷിപ്പ് നിയമം പ്രാബല്യത്തിൽ വരിക. തൊഴിൽകരാറിന്റെ അടിസ്ഥാനത്തിലായിരിക്കും പുതിയ സ്‌പോൺസർഷിപ്പ് നിയമം നടപ്പാക്കുക. സ്‌പോൺസർ (കഫീൽ) എന്നത് തൊഴിലുടമ എന്ന നിലയിലേക്ക് മാറും. രണ്ടുപേരും തമ്മിൽ ഒപ്പുവെക്കുന്ന കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവർ തമ്മിലുള്ള ബന്ധം.
അതുപോലെ തന്നെ പുതിയ സ്‌പോൺസർഷിപ്പ് നിയമം വരുന്നതോടെ രാജ്യം വിടുന്നതിനുള്ള അനുമതിപത്രം (എക്‌സിറ്റ് പെർമിറ്റ്) എടുക്കുന്നത് എളുപ്പത്തിലാകുമെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതർ വ്യക്തമാക്കി.
അത്യാവശ്യഘട്ടങ്ങളിൽ തൊഴിലുടമയെ അറിയിച്ച് ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയോടെ രാജ്യം വിടാനാകും.സാധാരണ അവസരങ്ങളിൽ രാജ്യം വിടുന്നതിനുള്ള അനുമതിപത്രത്തിനായി മെട്രാഷ് രണ്ടുസംവിധാനത്തിലൂടെ തൊഴിലാളിക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിച്ചാലും തള്ളിയാലും ആ വിവരം എസ്.എം.എസ്സായി ലഭിക്കും. തൊഴിലുടമയെ മൂന്നുദിവസം മുൻകൂറായി അറിയിക്കണമെന്നും അലി അത്തിഖ് പറഞ്ഞു.
തൊഴിലുടമയുമായി പ്രശ്‌നങ്ങൾ ഒന്നുമില്ലെങ്കിൽ വിദേശതൊഴിലാളിയെ രാജ്യം വിടുന്നത് തടയാനാകില്ല. യാത്രാനുമതിപത്രം നൽകുന്നതിന് പ്രശ്‌നം എന്തെങ്കിലുമുണ്ടെങ്കിൽ തൊഴിലാളിക്കും തൊഴിലുടമയ്ക്കും പരാതിപരിഹാരസമിതിയെ സമീപിക്കാം.
ആഭ്യന്തരമന്ത്രാലയം, തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം, വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ടുള്ള മറ്റ് വകുപ്പുകൾ എന്നിവയിലെ പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് പരാതിപരിഹാര സമിതി രൂപവത്കരിക്കുക. മൂന്ന് പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ തീരുമാനം കൈക്കൊള്ളാൻ സമിതിക്ക് കഴിഞ്ഞില്ലെങ്കിൽ അത് കോടതിക്ക് കൈമാറുമെന്നും അസിസ്റ്റന്റ് ഡയറക്ടർ വിശദീകരിച്ചു.
കൂടാതെ തൊഴിലാളിയുടെ പാസ്‌പോർട്ട് തൊഴിലുടമ പിടിച്ചുവെക്കുകയാണെങ്കിൽ പിഴ 10,000 റിയാലിൽനിന്ന് 25,000 റിയാലാക്കി ഉയർത്തി. തൊഴിലാളിയുടെ രേഖാമൂലമുള്ള അപേക്ഷയനുസരിച്ച് മാത്രമേ തൊഴിലുടമ പാസ്‌പോർട്ട് സൂക്ഷിക്കാൻപാടുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.