- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
നാമത്തിന് നവ നേതൃത്വം
സമാനതകളില്ലാത്ത പ്രവർത്തന ശൈലിയിലൂടെ വളരെ ചുരുങ്ങിയ കാലംകൊണ്ട് ന്യൂജേഴ്‌സിയിലെ ഇന്ത്യൻ സാംസ്‌കാരിക ഭൂപടത്തിൽ സുപ്രധാന ഇടം കണ്ടെത്താൻ കഴിഞ്ഞ 'നാമം' പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കൊണ്ട് 2015ലെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നു എന്ന് സ്ഥാപകനേതാവായ മാധവൻ നായർ അറിയിച്ചു. നാമത്തിന്റെ പുതിയ സാരഥികൾ ഇവരാണ്.പ്രസ
സമാനതകളില്ലാത്ത പ്രവർത്തന ശൈലിയിലൂടെ വളരെ ചുരുങ്ങിയ കാലംകൊണ്ട് ന്യൂജേഴ്‌സിയിലെ ഇന്ത്യൻ സാംസ്‌കാരിക ഭൂപടത്തിൽ സുപ്രധാന ഇടം കണ്ടെത്താൻ കഴിഞ്ഞ 'നാമം' പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കൊണ്ട് 2015ലെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നു എന്ന് സ്ഥാപകനേതാവായ മാധവൻ നായർ അറിയിച്ചു. നാമത്തിന്റെ പുതിയ സാരഥികൾ ഇവരാണ്.
പ്രസിഡന്റ്- ഡോ ഗീതേഷ് തമ്പി
വൈസ് പ്രസിഡന്റ്- വിനീത നായർ
സെക്രട്ടറി- അജിത് പ്രഭാകർ
ജോയിന്റ് സെക്രട്ടറി- സജിത്ത ഗോപിനാഥ്
ട്രഷറർ- അപർണ്ണ അജിത് കണ്ണൻ
പി ആർ ഒ- രാജശ്രീ പിന്റോ
കൾച്ചറൽ സെക്രട്ടറി- മാലിനി നായർ
ചാരിറ്റി പ്രോഗ്രാം കോർഡിനേറ്റർ- സഞ്ജീവ് കുമാർ
ഫെബ്രുവരി 27 വെള്ളിയാഴ്ച വൈകീട്ട് 7.30 - 10.30 പി എം വരെ ' ക്രൗൺ ഓഫ് ഇന്ത്യ' ഫ്‌ലെയൻസ്ബറേയിൽ നടക്കുന്ന സ്ഥാനാരോഹണ ചടങ്ങിൽ പുതിയ ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേല്ക്കും. മലയാളികളിൽ മാത്രം ഒതുങ്ങാതെ ഇന്ത്യൻ സമൂഹത്തെ ആകെ ഒന്നിപ്പികക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ നാമം എന്നും മുൻപന്തിയിലായിരുന്നു. ഭാരതീയ മൂല്യങ്ങൾ മുറുകെ പിടിച്ചുകൊണ്ട് തന്നെ അമേരിക്കൻ സമൂഹത്തിൽ ജീവിക്കുവാൻ യുവതലമുറയെ പ്രപാതരാക്കുന്നതിൽ നാമം വഹിച്ച പങ്ക് ചെറുതല്ല. വ്യത്യസ്തമേഖലകളിൽ മികവ് തെളിയിച്ചവരെ അംഗീകരിക്കുന്നതിന് നാമം ഏർപ്പെടുത്തിയിട്ടുള്ള Namam Excellence Award ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.
ആത്മീയവും സാംസ്‌കാരികവും ധാർമ്മികവുമായ അടിത്തറയിലൂന്നിയുള്‌ല പരിപാടികൾ ആവിഷ്‌കരിക്കുന്നതിൽ മുൻപന്തിയിലായിരുന്ു നാമം 2014ൽ സംഘടിപ്പിച്ച സപ്താഹയജ്ഞം അത്യപൂർവ്വമായ അനുഭവമായിരുന്നുവെന്ന് അതിലെ ജനപങ്കാളിത്തം തന്നെ സാക്ഷിയാക്കുന്നു. സാമൂഹിക പ്രതിബദ്ധതയ്ക്ക് മറ്റൊന്നിനെക്കാളും മുൻതൂക്കം നൽകുന്ന നാമം മുൻകൈയെടുത്ത് നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ നിരവധിയാണ്. നാമത്തന്റെ വരുംകാല പ്രവർത്തനങ്ങൾ പൂർവ്വാധികം ഭംഗിയായി നടത്താനുതകുന്ന ഒരു കമ്മിറ്റിയാണ് രൂപം നൽകിയിരിക്കുന്നതെന്ന് മാധവൻ നായർ പറഞ്ഞു. പുതിയ കമ്മിറ്റിയുടെ വരുംകാല പ്രവർത്തനങ്ങൾക്ക് എല്ലാ ഭാവുകങ്ങളും ആശംസിച്ചു.



