- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തമിഴ്നാടിന്റെ ആരോഗ്യം ശക്തമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; 11 മെഡിക്കൽ കോളേജുകൾ 12ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ന്യൂഡൽഹി : തമിഴ്‌നാട്ടിലെ ആരോഗ്യമേഖലയിൽ കൂടുതൽ വികസനം കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സർക്കാർ. സംസ്ഥാനത്ത് 11 മെഡിക്കൽ കോളേജുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കും. ജനുവരി 12 ന് 4 മണിക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടന പരിപാടി നടക്കുക.
ചെന്നൈയിൽ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ ക്യാമ്പസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വിരുദുനഗർ, നാമക്കൽ, നീലഗിരി, തിരുപ്പൂർ, തിരുവള്ളൂർ, നാഗപട്ടണം, ദിണ്ടിഗൽ, കള്ളകുറിച്ചി, അരിയാലൂർ, രാമനാഥപുരം, കൃഷ്ണഗിരി എന്നീ ജില്ലകളിലാണ് പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കുന്നത്.
4000 കോടി രൂപ ചെലവിലാണ് തമിഴ്‌നാട്ടിൽ 11 മെഡിക്കൽ കോളേജുകൾ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ 2145 കോടി രൂപ കേന്ദ്ര സർക്കാരും ബാക്കി തുക തമിഴ്‌നാട് സർക്കാരും നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മെഡിക്കൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യ രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ നിരന്തര ശ്രമത്തിന്റെ ഭാഗമായാണ് ഈ മെഡിക്കൽ കോളേജുകൾ ആരംഭിക്കുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു .
'ജില്ലാ ആശുപത്രികളോട് അനുബന്ധിച്ച് പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കൽ' എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക് കീഴിലാണ് 1450 സീറ്റുകളുള്ള മെഡിക്കൽ കോളേജുകൾ തുടങ്ങുന്നത്. പദ്ധതി പ്രകാരം, സർക്കാർ അല്ലെങ്കിൽ സ്വകാര്യ മെഡിക്കൽ കോളേജുകൾ ഇല്ലാത്ത ജില്ലകളിലാണ് മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ