ന്യൂഡൽഹി: പുതിയതായി തെരഞ്ഞെടുത്ത രാജ്യസഭ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു.കേരളത്തിൽ നിന്ന് സിപിഎം പ്രതിനിധി എ എ റഹീം, സിപിഐ അംഗം പി സന്തോഷ് കുമാർ, കോൺഗ്രസിന്റെ ജെബി മേത്തർ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. പി സന്തോഷ് കുമാർ മലയാളത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

രാവിലെ 11 മണിയോടെയാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിച്ചത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പത്ത് പ്രതിനിധികളും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. പഞ്ചാബിൽ അധികാരത്തിലെത്തിയ എഎപിയുടെ രാജ്യസഭ അംഗങ്ങളുടെ എണ്ണം വർധിച്ചു. അഞ്ചുപേർ എഎപിയുടെ എംപിമാരായി സത്യപ്രതിജ്ഞ ചെയ്തു.

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ, രാജ്യസഭയിൽ പ്രതിപക്ഷം പ്രതിഷേധം നടത്തി. ഇന്ധന വിലവർധനവിന് എതിരെയായിരുന്നു പ്രതിഷേധം. പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭ ഉച്ചയ്ക്ക് 12 മണിവരെ നിർത്തിവച്ചിരുന്നു.