- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും ഒമാനിൽ കൊറോണ വൈറസ് ഭീഷണി; ഒരാൾക്ക് കൂടി രോഗം സ്ഥിരികരിച്ചു; ബോധവത്കരണ പരിപാടികളുമായി ആരോഗ്യമന്ത്രാലയം
മസ്‌കത്ത്: ഒമാൻ വീണ്ടും കൊറോണ വൈറസ് ഭീഷണിയിൽ. രാജ്യത്ത് പുതിയതായി ഒരാൾക്ക് കൂടി രോഗം സ്ഥിരികരിച്ചതോടെയാണ് രാജ്യം വൈറസ് ഭീഷണി നേരിടുന്നത്. രാജ്യത്തെ നാലാമത് മെർസ് രോഗബാധയാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം രോഗം ബാധിച്ച് ദാഖിലിയാ ഗവർണറേറ്റിൽ ഒരാൾമരണപ്പെട്ടിരുന്നു. ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ട വ്യക്തിയാണ് പുതിയ രോഗബാധിതന
മസ്‌കത്ത്: ഒമാൻ വീണ്ടും കൊറോണ വൈറസ് ഭീഷണിയിൽ. രാജ്യത്ത് പുതിയതായി ഒരാൾക്ക് കൂടി രോഗം സ്ഥിരികരിച്ചതോടെയാണ് രാജ്യം വൈറസ് ഭീഷണി നേരിടുന്നത്. രാജ്യത്തെ നാലാമത് മെർസ് രോഗബാധയാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം രോഗം ബാധിച്ച് ദാഖിലിയാ ഗവർണറേറ്റിൽ ഒരാൾമരണപ്പെട്ടിരുന്നു. ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ട വ്യക്തിയാണ് പുതിയ രോഗബാധിതനെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗിയുടെ നില മെച്ചപ്പെട്ടുവരുന്നതായും ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു. മെർസ് ബാധിച്ച് രാജ്യത്ത് ഇതിനകം മൂന്ന് മരണമാണ് റിപ്പോർട്ട് ചെയ്തത്. 2013 നവംബർ 10, 2014 ജനുവരി ഒമ്പത് തീയതികളിലാണ് മറ്റു രണ്ട് മെർസ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഒരു വർഷത്തെ ഇടവേളക്കുശേഷം രാജ്യത്ത് വീണ്ടും മെർസ് മരണം റിപ്പോർട്ട് ചെയ്തതോടെ ശക്തമായ ബോധവത്കരണ പരിപാടികൾ
നടത്താൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ ബോധവത്കരണ പരിപാടികൾ നടത്തും.
ഡോക്ടർമാർക്കും നഴ്‌സുമാർക്കും മെർസ്, എച്ച്1എൻ1 തുടങ്ങിയ വൈറസ് രോഗബാധകൾ സംബന്ധിച്ചും ഇത്തരം രോഗികളുടെ
പരിചരണ രീതിയെ കുറിച്ചും വ്യക്തമായ മാർഗനിർദേശങ്ങൾ നൽകും. മൃഗങ്ങളുമായി പ്രത്യേകിച്ച് ഒട്ടകവുമായും ഒട്ടകമാംസവുമായും സമ്പർക്കത്തിൽ ഏർപ്പെടുന്നവർ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
മൃഗങ്ങളുമായി സമ്പർക്കം പുലർത്തുന്നവർ സ്വയം സുരക്ഷ ഉറപ്പാക്കണം. ചുമ, കഫക്കെട്ട് തുടങ്ങിയ രോഗങ്ങൾ ഉള്ളവർ ആരോഗ്യ വിദഗ്ധരെ സമീപിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ജലദോഷം, കഫക്കെട്ട്, വയറിളക്കം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ന്യുമോണിയ അടക്കം രോഗങ്ങളിലേക്ക് വഴിമാറും.