- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂളിൽ കുട്ടികളുടെ അച്ചടക്കം മുതൽ പരീക്ഷ ഫലം വരെ നിങ്ങളുടെ വിരൽതുമ്പിൽ; ഒമാനിൽ പുതിയതായി പുറത്തിറക്കി ആപ്ലിക്കേഷന് രക്ഷിതാക്കളുടെ കൈയടി
ഒമാനിലെ കുട്ടികളുടെ അച്ചടക്കം മുതൽ പരീക്ഷ ഫലം വരെ ഇനി നിങ്ങളുടെ വിരൽതുമ്പിലറിയാം. കുട്ടികളുടെ സ്‌കൂളിലെ പ്രകടനങ്ങൾ വിലയിരുത്തുന്നതിന് പുതിയ ആപ്ലിക്കേഷൻ വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാക്കി. സ്‌കൂളിൽ നിന്ന് വിദ്യാർത്ഥി അവധിയെടുത്ത ദിവസങ്ങൾ , കുട്ടികളുടെ അച്ചടക്കം, പരീക്ഷാ ഫലം എന്നിവ ആപ്ലിക്കേഷൻ വഴി അറിയാനാകും. യൂസർനെയിമും പാസ്
ഒമാനിലെ കുട്ടികളുടെ അച്ചടക്കം മുതൽ പരീക്ഷ ഫലം വരെ ഇനി നിങ്ങളുടെ വിരൽതുമ്പിലറിയാം. കുട്ടികളുടെ സ്‌കൂളിലെ പ്രകടനങ്ങൾ വിലയിരുത്തുന്നതിന് പുതിയ ആപ്ലിക്കേഷൻ വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാക്കി. സ്‌കൂളിൽ നിന്ന് വിദ്യാർത്ഥി അവധിയെടുത്ത ദിവസങ്ങൾ , കുട്ടികളുടെ അച്ചടക്കം, പരീക്ഷാ ഫലം എന്നിവ ആപ്ലിക്കേഷൻ വഴി അറിയാനാകും. യൂസർനെയിമും പാസ് വേർഡും ഉപയോഗിച്ച് ആപ്ലിക്കേഷൻ ലോഗ് ഇൻ ചെയ്യാം.
മന്ത്രാലയത്തിന!റെ എഡുക്കേഷണൽ പോർട്ടലിൽ നിന്ന് യൂസർനെയിമും പാസ് വേർഡും ലഭിക്കും. വാലി അൽ അമ്ര് ആപ്ലിക്കേഷൻ ജനുവരി 13നാണ് ലഭ്യമായി തുടങ്ങിയത്. ആൻഡ്രോയിഡ് ഫോണുകളിൽ സൗജന്യമായി ൗൺലോഡ് ചെയ്യാം. രക്ഷിതാക്കൾക്ക് ആഴ്‌ച്ചയിലെ ടൈംടേബിൾ അടക്കം ആപ്ലിക്കേഷനിലൂടെ ലഭ്യമാകും സ്‌കൂളിലെ പരിപാടികളും സംഭവങ്ങളും അപ്‌ഡേറ്റ് ചെയ്യപ്പെടുന്നതിന് പുറമെയാണിത്.
കുട്ടിയെ സ്‌കൂൾമാറ്റുന്നതിന് സഹായിക്കുന്ന ഭാഗവും ആപ്ലിക്കേഷനിലുണ്ട്.രജിസ്റ്റർ ചെയ്യാൻ രക്ഷിതാവ് അവരുടെ ഐഡി നമ്പർ 90390 എന്ന നമ്പറിലേക്ക് മെസേജ് ചെയ്താൽ മതി. ആപ്ലിക്കേഷൻ പുറത്തിറക്കി രണ്ടാഴ്‌ച്ചമാത്രം കഴിയെ പതിനായിരത്തിലേറെ പേരാണ് ഇത് ഡൗൺലോഡ് ചെയ്തിരിക്കുന്നത്.