കണ്ണൂർ:പുതിയ പോരാട്ടങ്ങൾക്ക് ഊർജ്ജം പകർന്ന്, പൊരുതുന്ന യുവജന പ്രസ്ഥാനത്തിന്റെ സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം. കണ്ണൂരിൽ മൂന്ന് ദിവസങ്ങളിലായി നടന്ന ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനം എൻ അരുണിനെ പ്രസിഡന്റായും ടി ടി ജിസ്‌മോനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

എ ശോഭ, പ്രസാദ് പറേരി, കെ ഷാജഹാൻ, അഡ്വ. വിനീത വിൻസെന്റ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും അഡ്വ. ശുഭേഷ് സുധാകർ, അഡ്വ. കെ കെ സമദ്, അഡ്വ. ആർ ജയൻ, എസ് വിനോദ് കുമാർ എന്നിവരെ ജോ. സെക്രട്ടറിമാരായും സമ്മേളനം തിരഞ്ഞെടുത്തു. ആർ എസ് ജയൻ, അഡ്വ. വി എസ് അഭിലാഷ്, കെ ആർ റെനീഷ്, ശ്രീജിത്ത് മുടുപ്പിലായി, കെ വി രജീഷ്, ലെനി സ്റ്റാൻലി, ശ്രീജിത്ത് എം, ജെ അരുൺ ബാബു, പി കബീർ എന്നിവരാണ് സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.