- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇന്തോ- അമേരിക്കൻ പ്രസ്‌ക്ലബ് ഡാളസ് ചാപ്റ്ററിനു പുതിയ നേതൃത്വം
ഡാളസ്: ഇന്തോ- അമേരിക്കൻ പ്രസ്‌ക്ലബ് ടെക്‌സസ് ചാപ്റ്ററിന്റെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിനായി ഡാളസിലും ഹൂസ്റ്റണിലും പുതിയ ചാപ്റ്റുകൾ രൂപീകരിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ഡാളസ് കേന്ദ്രമായി പുതിയ ചാപ്റ്റർ രൂപീകരിച്ചു. പുതിയ ഭാരവാഹികളായി സാം മത്തായി (പ്രസിഡന്റ്), പ്രഫ. ജോയി പുല്ലാട്ടുമഠം, ഏലിക്കുട്ടി ഫ്രാൻസിസ്, രാജു തരകൻ (വൈസ് പ്രസിഡന്റുമാർ), ദീപക് കൈതക്കപ്പുഴ (ജനറൽ സെക്രട്ടറി), സാബു ചെറിയാൻ (ജോ. സെക്രട്ടറി), വിൽസൺ തരകൻ (ട്രഷറർ) എന്നിവരേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഷാജി മണിയാട്ട്, മീനാ നിബു, തോമസ് രാജൻ, രവി എടത്വ, സുജൻ കാക്കനാട്, ചെറിയാൻ അലക്‌സാണ്ടർ എന്നിവരെയും തെരഞ്ഞെടുത്തു. ഇർവിങ് പസന്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പുതിയ ചാപ്റ്ററിന്റെ ഉദ്ഘാടനം നാഷണൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. മാത്യു ജോയ്‌സ് നിർവഹിച്ചു. ഡയറക്ടർ ബോർഡ് അംഗം ഷാജി രാമപുരം അധ്യക്ഷതവഹിച്ചു. രണ്ടു മാസത്തിലൊരിക്കൽ സെമിനാറുകളും വർക്‌ഷോപ്പുകളും നടത്തി മാദ്ധ്യമരംഗത്തുള്ളവരെ പ്രോത്സാഹിപ്പിക്കുവാ
ഡാളസ്: ഇന്തോ- അമേരിക്കൻ പ്രസ്‌ക്ലബ് ടെക്‌സസ് ചാപ്റ്ററിന്റെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിനായി ഡാളസിലും ഹൂസ്റ്റണിലും പുതിയ ചാപ്റ്റുകൾ രൂപീകരിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ഡാളസ് കേന്ദ്രമായി പുതിയ ചാപ്റ്റർ രൂപീകരിച്ചു.
പുതിയ ഭാരവാഹികളായി സാം മത്തായി (പ്രസിഡന്റ്), പ്രഫ. ജോയി പുല്ലാട്ടുമഠം, ഏലിക്കുട്ടി ഫ്രാൻസിസ്, രാജു തരകൻ (വൈസ് പ്രസിഡന്റുമാർ), ദീപക് കൈതക്കപ്പുഴ (ജനറൽ സെക്രട്ടറി), സാബു ചെറിയാൻ (ജോ. സെക്രട്ടറി), വിൽസൺ തരകൻ (ട്രഷറർ) എന്നിവരേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഷാജി മണിയാട്ട്, മീനാ നിബു, തോമസ് രാജൻ, രവി എടത്വ, സുജൻ കാക്കനാട്, ചെറിയാൻ അലക്‌സാണ്ടർ എന്നിവരെയും തെരഞ്ഞെടുത്തു.
ഇർവിങ് പസന്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പുതിയ ചാപ്റ്ററിന്റെ ഉദ്ഘാടനം നാഷണൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. മാത്യു ജോയ്‌സ് നിർവഹിച്ചു. ഡയറക്ടർ ബോർഡ് അംഗം ഷാജി രാമപുരം അധ്യക്ഷതവഹിച്ചു. രണ്ടു മാസത്തിലൊരിക്കൽ സെമിനാറുകളും വർക്‌ഷോപ്പുകളും നടത്തി മാദ്ധ്യമരംഗത്തുള്ളവരെ പ്രോത്സാഹിപ്പിക്കുവാനും സമ്മേളനം തീരുമാനിച്ചു.
സമ്മേളനത്തിൽ വിശിഷ്ടാഥിതിയായിരുന്ന വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൺ ചെയർമാൻ ജോൺസൺ തലച്ചെല്ലൂർ, ദീപക് കൈതക്കപ്പുഴ എന്നിവർ പ്രസംഗിച്ചു.



