- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കെ.എച്ച്.എൻ.എ മിഷിഗണിന് നവ നേതൃത്വം
ഡിട്രോയിറ്റ്: 2010-ൽ തുടക്കംകുറിച്ച കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ) മിഷിഗൺ വാർഷിക പൊതുയോഗം കാന്റൻ സംഗമ നഗറിൽ പ്രസിഡന്റ് സുരേന്ദ്രൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന് അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. സതി നായർ (പ്രസിഡന്റ്), മനോജ് കൃഷ്ണൻ (വൈസ് പ്രസിഡന്റ്), പ്രസന്നാ മോഹൻ (സെക്രട്ടറി), ശ്രീജാ ശ്രീകുമാർ (ജ
ഡിട്രോയിറ്റ്: 2010-ൽ തുടക്കംകുറിച്ച കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ) മിഷിഗൺ വാർഷിക പൊതുയോഗം കാന്റൻ സംഗമ നഗറിൽ പ്രസിഡന്റ് സുരേന്ദ്രൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന് അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. സതി നായർ (പ്രസിഡന്റ്), മനോജ് കൃഷ്ണൻ (വൈസ് പ്രസിഡന്റ്), പ്രസന്നാ മോഹൻ (സെക്രട്ടറി), ശ്രീജാ ശ്രീകുമാർ (ജോയിന്റ് സെക്രട്ടറി), രാധാകൃഷ്ണൻ നായർ (ട്രഷറർ), അരുൺ കുരുവിള (ജോയിന്റ് ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
വൈവിധ്യമാർന്ന കലാ-സാംസ്‌കാരിക പ്രവർത്തനങ്ങൾ നടത്തിവരുന്ന സംഘടന, തുടർന്ന് അമേരിക്കൻ മുഖ്യധാരയിലെ അവശതയനുഭവിക്കുന്ന വയോജനങ്ങളേയും, രോഗികളേയും സഹായിക്കുന്ന പലവിധ ജീവകാരുണ്യപ്രവർത്തനങ്ങൾക്കും രൂപം നൽകി. മിഷിഗണിലെ വിവിധ സിറ്റി കൗൺസിലുകളുടേയും സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെ 'മീൽസ് ഓൺ വീൽ' പദ്ധതിയുടെ ഭാഗമായി വാർദ്ധക്യസഹജമായ അവശതയനുഭവിക്കുന്ന സഹജീവികൾക്ക് എല്ലാമാസവും ഭക്ഷണം നൽകുന്ന സേവാപ്രവർത്തനം ഏറ്റെടുക്കാൻ തീരുമാനിച്ചു.
ഫെബ്രുവരി 25-ന് പെൻട്രിങ്ടൺ അന്ധവിദ്യാലയത്തിൽ സമൂഹ ശ്രമദാനം നടത്തുന്നതിനും, ഡിട്രോയിറ്റ് മെഡിക്കൽ സെന്ററിലെ കുട്ടികളുടെ ആശുപത്രിയിലെ സന്നദ്ധപ്രവർത്തനങ്ങളിൽ പങ്കാളിയാകാനും തീരുമാനിച്ചു. വിവിധ ജീവകരുണ്യ പ്രവർത്തനങ്ങളുടെ കൺവീനറായി ശ്രീജ ശ്രീകുമാറിനേയും, കാര്യദർശിയായി രാജേഷ് കുട്ടിയേയും ചുമതലപ്പെടുത്തി. സെക്രട്ടറി അനിൽ കോളോത്ത് മുൻ വർഷങ്ങളിലെ പ്രവർത്തന റിപ്പോർട്ടും, രമ്യാകുമാർ വരവുചെലവു കണക്കും അവതരിപ്പിച്ചു. മലയാള മണ്ണിന്റെ കാർഷിക സമൃദ്ധി അയവിറക്കുന്ന വിഷു ദിനവും, കണികാഴ്ചയും ഏപ്രിൽ 18-ന് സമുചിതമായി ആഘോഷിക്കുവാനും തീരുമാനിച്ചു. സുനിൽ പൈങ്ങോൾ, ദേവിക രാജേഷ്, അജി അയ്യമ്പള്ളി, ഗിരീഷ് ശ്രീനിവാസൻ എന്നിവർ ഉൾപ്പെട്ട ഉപസമിതിയേയും നിശ്ചയിച്ചു. രാജേഷ് കുട്ടി രൂപകൽപ്പന ചെയ്ത വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ട്രസ്റ്റി ബോർഡ് അംഗം രാധാകൃഷ്ണൻ നിർവഹിച്ചു.
ഡാളസിൽ നടക്കാൻപോകുന്ന ദൈ്വവാർഷിക കൺവെൻഷനെക്കുറിച്ച് റീജിയണൽ വൈസ് പ്രസിഡന്റ് രാജേഷ് നായർ, കോർഡിനേറ്റർമാരായ ഡോ. ഗീതാ നായർ, സുനിൽ പൈങ്ങോൾ തുടങ്ങിയവർ സംസാരിച്ചു. കൺവെൻഷനിൽ 25-ൽ കുറയാത്ത കുടുംബങ്ങളെ പങ്കെടുപ്പിക്കണമെന്ന തീരുമാനത്തോടെ യോഗം പര്യവസാനിച്ചു. സുരേന്ദ്രൻ നായർ അറിയിച്ചതാണിത്.



