ന്യൂയോർക്ക്: ലോംഗ് ഐലന്റ് മലയാളി കൾച്ചറൽ അസോസിയേഷന്റെ (LIMCA) വാർഷിക പൊതുയോഗം  ബ്രെന്റ് വുഡ് പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രസിഡന്റ് റെജി മർക്കോസ് അധ്യക്ഷതവഹിച്ച യോഗത്തിൽ കഴിഞ്ഞ രണ്ടുവർഷത്തെ പ്രവർത്തനങ്ങളെപ്പറ്റി വിവരിക്കുകയും, ആ സംരംഭങ്ങളൊക്കെയും വിജയത്തിലെക്കുവാൻ തന്നോട് സഹകരിച്ച എല്ലാവരോടും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. സെക്രട്ടറി ബോബൻ തോട്ടം അവതരിപ്പിച്ച വാർഷിക റിപ്പോർട്ടും, ട്രഷറർ ജോസ് കളപ്പുര അവതരിപ്പിച്ച വരവു ചെലവു കണക്കുകളും യോഗം പാസാക്കി.

തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ സെബാസ്റ്റ്യൻ തോമസ് (പ്രസിഡന്റ്), ലാലി കളപ്പുരയ്ക്കൽ (വൈസ് പ്രസിഡന്റ്), സനീഷ് തറയ്ക്കൽ (സെക്രട്ടറി), ദിലീപ് നായർ (ജോയിന്റ് സെക്രട്ടറി), തോമസ് കിരിയാന്തൻ (ട്രഷറർ), സിറിയക് ജോർജ് (ജോയിന്റ് ട്രഷറർ) എന്നിവരെ 2015 -16 വർഷത്തെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

കുടാതെ റിജു ഉലഹന്നാൻ, ബോബി ഗ്രിഗറി, ജെയ്ബി അഗസ്റ്റിൻ, ജോസ് ജോൺ, ഷേർളി സെബാസ്റ്റ്യൻ, മാത്യു തോയലിൽ, ബോബൻ തോട്ടം, ജയചന്ദ്രൻ, മലയിൽ മാർക്കോസ് എന്നിവർ അടങ്ങുന്ന യുവജന പ്രധാന്യമുള്ള കമ്മിറ്റിയേയും തെരഞ്ഞെടുത്തു.  പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സെബാസ്റ്റ്യൻ തോമസ് തന്നിൽ വിശ്വാസം അർപ്പിച്ച എല്ലാവർക്കും നന്ദി പറയുകയും വരുംകാല പ്രവർത്തനങ്ങൾക്ക് എല്ലാവരുടേയും ആത്മാർത്ഥമായ സഹകരണംഅഭ്യർത്ഥിക്കുകയും ചെയ്തു. രജി മർക്കോസ് പുതിയ ഭാരവാഹികൾക്ക് ഭാവുകങ്ങളും, ബോബൻ തോട്ടം എല്ലാവരുടേയും പൂർണ്ണ സഹകരണത്തിന് നന്ദിയും അർപ്പിച്ചു.