ഹൂസ്റ്റൺ: സീറോ മലബാർ കാത്തലിക് കോൺഗ്രസ് (എസ്എംസിസി) ഹൂസ്റ്റൺ ചാപ്റ്ററിന്റെ തെരഞ്ഞെടുപ്പും വാർഷിക യോഗവും സെന്റ് ജോസഫ് സീറോ മലബാർ ഫൊറോന പള്ളി പാരീഷ് ഹാളിൽ നടന്നു.

യോഗത്തിൽ 2015-17 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സജി സൈമൺ ഇടപ്പള്ളിക്കുന്നേലിനെ ഹൂസ്റ്റൺ ചാപ്റ്ററിന്റ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഷിക്കാഗോ രൂപത കുടുംബ വർഷമായി പ്രഖ്യാപിച്ച ഈ വർഷം കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ള അജപാലന പ്രവർത്തനങ്ങൾക്ക് എസ്എംസിസി ഹൂസ്റ്റൺ ചാപ്റ്റർ കൂടുതൽ സഹകരിക്കുമെന്നു പ്രഖ്യാപിച്ചു. മുൻ പ്രസിഡന്റ് ടോം കുന്തറ സഹകരിച്ച സഹപ്രവർത്തകർക്കും മറ്റു അംഗങ്ങൾക്കും നന്ദി പറഞ്ഞു.