ജിദ്ദ: പ്രമുഖ സ്‌പോര്ട്‌സ് കൂട്ടായ്മയായ ടി.സി.എഫ് (ടെലിചേരി ക്രിക്കറ്റ് ഫോറം) ഒൻപതാം വാർഷിക യോഗം രാരാ ആവിസ് റെസ്റ്റോറെന്റ് മീറ്റിങ് ഹാളിൽ ചേർന്നു. ഐ.സി.സി (International Cricket Council) അംഗീകാരം ഉള്ള സൗദി ക്രിക്കറ്റ് സെന്റർ രൂപീകരിച്ച വെസ്റ്റേൺ പ്രൊവിൻസ് സോഫ്റ്റ് ബോൾ ക്രിക്കറ്റ് അസോസിയേഷന്റെ (WPSCA) പ്രഥമ പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത മുഹമ്മദ് ഫസീസിഷിനെ യോഗം അഭിനന്ദിച്ചു. ജിദ്ദയിൽ സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിന്റിനു തുടക്കം കുറിക്കുകയും ക്രിക്കറ്റ് ജനപ്രിയമാക്കുകയും ചെയ്ത ടി.സി.എഫ് സംഘടനക്കുള്ള അംഗീകാരമാണ് ഈ പദവിയെന്ന് യോഗം വിലയിരുത്തി. ടി.സി.എഫ് ന്റെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ചും വെസ്റ്റേൺ പ്രൊവിൻസ് സോഫ്റ്റ് ബോൾ ക്രിക്കറ്റ് അസോസിയേഷന്റെ (WPSCA) പ്രവർത്ത മേഖലയെ കുറിച്ചും മുഹമ്മദ് ഫസീഷ് യോഗത്തിൽ വിശദീകരിച്ചു.

പുതിയ പ്രസിഡന്റ് ആയി ഷഹനാദ് ഒളിയാട്ടിനെയും ജനറൽ സെക്രട്ടറി ആയി സഫീൽ ബക്കറിനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ റിയാസ് ടി.വി (വൈസ് പ്രസിഡന്റ്), അബ്ദുൽ കാദർ മോചെരി (ട്രഷറർ/മീഡിയ), മുഹമ്മദ് ഫസീഷ് (ചീഫ് കോർഡിനേറ്റർ), ഷംസീർ ഒളിയാട്ട് (ടൂർണമെന്റ് കൺവീനർ), തജ്മൽ ബാബു ആദിരാജ, അൻവർ സാദത്ത് വി.പി (പി.ആർ.ഒ), ഫഹീം, അലി സി.സി.ഓ, അൻവർ സാദത്ത് ടി. എം, നബീൽ (രക്ഷധികാരികൾ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. നിർവാഹക സമിതിയിലേക്ക് പുതിയ അംഗങ്ങൾ ആയി റാസിഖ് വി.പി, തൻസീം കെ.എം. എന്നിവരെ തിരഞ്ഞെടുത്തു.

ജിദ്ദയിൽ 2009ൽ ആദ്യമായി ഒരു ക്രിക്കറ്റ് സംഘടന പിറക്കുകയും ഫ്‌ലഡ് ലൈറ്റ് ടൂർണമെന്റിന് ആരംഭം കുറിക്കുകയും ചെയ്ത ടി.സി.എഫ് പിന്നീട് ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ഒരു തരംഗമായി മാറുകയായിരിന്നു. കഴിഞ്ഞ എട്ടു വർഷം തുടർച്ചയായി ഏഷ്യൻ രാജ്യങ്ങളിലെ പ്രമുഖ കളിക്കാരെ പങ്കെടുപ്പിച്ച് ഫെബ്രുവരി മാർച്ച് മാസങ്ങളിൽ നടത്തി വരുന്ന ഫ്‌ലഡ് ലൈറ്റ് ടൂർണമെന്റ് ജിദ്ദ ക്രിക്കറ്റ് പ്രേമികളുടെ ആവേശമാണ്. ഒൻപതാം എഡിഷൻ ടൂർണമെന്റ് കൂടുതൽ നിറപ്പകിട്ടോടെയും കൂടുതൽ വിപുലമായും അവതരിപ്പിക്കുമെന്ന് പുതിയ പ്രസിഡന്റ് ഷഹനാദ് ഒളിയാട്ട് അറിയിച്ചു. ഒൻപതാം എഡിഷൻ ടൂർണമെന്റ് ഫെബ്രുവരി മാസത്തിൽ നടത്തുവാനും തീരുമാനിച്ചു. ക്വാട്ടർ ഫൈനൽ മത്സരങ്ങൾ അടക്കം 31 മത്സരങ്ങൾ ഉണ്ടായിരിക്കും. മുൻ വർഷങ്ങളിൽ നടന്ന ബി.എം ടി ഫ്‌ലഡ് ലൈറ്റ് ഗ്രൗണ്ടിൽ ടൂർണമെന്റ് നടക്കും.

ഒൻപതാം എഡിഷൻ ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ നിർബന്ധമായും tcfsaudi@gmail.com എന്ന ഇ-മെയിൽ വഴി രജിസ്റ്റർ ചെയ്യണമെന്ന് ടൂർണമെന്റ് കൺവീനർ ഷംസീർ ഒളിയാട്ട് അറിയിച്ചു.