ടൊറന്റോ: 2015- 16-ലേക്കുള്ള ടൊറന്റോ മലയാളി സമാജത്തിന്റെ പുതിയ ഭാരവാഹികളെ സമാജം ഈസ്റ്റ് സെന്ററിൽ വച്ച് കൂടിയ വാർഷിക പൊതുയോഗത്തിൽ വച്ച് തെരഞ്ഞെടുക്കയുണ്ടായി. ട്രസ്റ്റി ബോർഡ് അംഗങ്ങളായ ജോൺ കണ്ടത്തിൽ, ചെറിയാൻ ഇടച്ചാണ്ടി, ജോൺ പി. ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് ഇലക്ഷൻ നടന്നത്.

പുതിയ ഭാരവാഹികളായി ഷിബു ജോൺ (പ്രസിഡന്റ്), ബിജു കട്ടത്തറ (വൈസ് പ്രസിഡന്റ്), സാബു കാട്ടുക്കുടിയിൽ (സെക്രട്ടറി), സണ്ണി ജോസഫ് (ജോയിന്റ് സെക്രട്ടറി), ജോസി കാരക്കാട്ട് (ട്രഷറർ), ജോസുകുട്ടി ചൂരവടി (ജോയിന്റ് ട്രഷറർ), ജറാൾഡി ജയിംസ് (എന്റർടൈന്മെന്റ് കൺവീനർ), അജീഷ് രാജേന്ദ്രൻ (ജോയിന്റ് എന്റർടൈന്മെന്റ് കൺവീനർ), പ്രസാദ് മാലി (സ്പോർട്സ് കൺവീനർ), ചിന്നു ജോസ് (പി.ആർ.ഒ), ബിജു മാത്യൂസ് (എക്‌സ് ഒഫീഷ്യോ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

പുതിയ കമ്മിറ്റി അംഗങ്ങളായി സനീഷ് ജോസഫ്, ജോസ് പള്ളിക്കുന്നേൽ, സിനോ ജോയ്, സാബു മണിമലേത്ത്, ബിനു പെരുമ്പായിൽ, ബിനു കട്ടത്തറ, ആനി മാത്യൂസ്, ഡിമ്പിൾ കാപ്പിൽ, അലക്‌സാണ്ടർ പി. അലക്‌സാണ്ടർ, അജയ് ഉണ്ണിപ്പള്ളിൽ എന്നിവരും ഇന്റേണൽ ഓഡിറ്റേഴ്‌സായി ഡൊമിനിക് ജോസഫ്, രാജേന്ദ്രൻ തലപ്പാത്ത്  എന്നിവരും ചുമതലയേറ്റെടുത്തു. ജോൺ പി. ജോൺ, ജോൺ കണ്ടത്തിൽ, പയസ് ജോസഫ്, ചെറിയാൻ ഇടച്ചാണ്ടി, റോയ് പൗലോസ്, ജിജി ഉണ്ണിപ്പള്ളിൽ എന്നിവരെ പുതിയ ബോർഡ് ഓഫ് ട്രസ്റ്റിയിലേക്ക് നാമനിർദ്ദേശം ചെയ്തു. യൂത്ത് റെപ്രസന്റേറ്റീവ് ആയി ഹെൽനാ പൊറുത്തൂറിനേയും തെരഞ്ഞെടുത്തു.

നിയുക്ത പ്രസിഡന്റ് ഷിബു ജോൺ, മുൻ പ്രസിഡന്റ് ഷിബു മാത്യൂസിന്റെ സേവനങ്ങളെ സ്‌നേഹത്തോടെ സ്മരിക്കുകയും അനുമോദിക്കുകയും ചെയ്തു. പുതിയ പ്രവർത്തനവർഷത്തിൽ ടി.എം.എസിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രയത്‌നിക്കുമെന്നും അതിനായി എല്ലാവരുടേയും ആത്മാർത്ഥ സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു.