ഷിക്കാഗോ: മെവുഡ്  സേക്രട്ട് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ ഭക്തസംഘടനയായ സെന്റ് വിൻസെന്റ് ഡി പോളിന്റെ മീറ്റിങ് ബഹുമാനപ്പെട്ട വികാരി ഫാ. എബ്രാഹം മുത്തോലത്തിന്റെ അധ്യക്ഷതയിൽ കൂടി. സെന്റ് വിൻസെന്റ് ഡി പോൾ, വയസ്സന്മാരുടെ സംഘടനയല്ലെന്നും, യുവജനങ്ങളുടെയും കൂടിയാണെന്നും, ഈ സംഘടനയിലെ പ്രവർത്തകർ മറ്റുള്ളവർക്ക് മാതൃകയാകണമെന്നും ഫാ. എബ്രാഹം മുത്തോലത്ത് ആഹ്വാനം ചെയ്തു.

പ്രാരംഭപ്രാർത്ഥനയും ബൈബിൾ വായിച്ചു ധ്യാനിച്ചതിനു ശേഷം വൈസ് പ്രസിഡന്റ്  മനീഷ് ഇല്ലിമൂട്ടിൽ റിപ്പോർട്ട് വായിച്ചു പാസ്സാക്കി. തുടർന്ന് പുതിയ ഭാരവാഹികളായി മാത്യു ഇടിയാലിൽ (പ്രസിഡന്റ്), റ്റോമി കുന്നശ്ശേരി (വൈസ് പ്രസിഡന്റ്), ബിനോയി കിഴക്കനടി (സെക്രട്ടറി), തങ്കമ്മ നെടി യകാലായിൽ (ജോയ്ന്റ് സെക്രട്ടറി), കുര്യൻ നെല്ലാമറ്റം (ട്രഷറി) എന്നിവരെ തിരഞ്ഞെടുത്തതിനുശേഷം, സമാപനപ്രാർത്ഥനയോടുകൂടി യോഗം സമാപിച്ചു. ബിനോയി സ്റ്റീഫൻ അറിയിച്ചതാണിത്.