- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാളെ മുതൽ വാഹനവുമായി നിരത്തിലേക്കിറങ്ങുമ്പോൾ സൂക്ഷിച്ചോളൂ; തെറ്റായി പാർക്ക് ചെയ്യുന്നതടക്കം ഗതാഗത നിയമലംഘകർക്ക് കനത്ത പിഴയും തടവ് ശിക്ഷയും വ്യവസ്ഥ ചെയ്യുന്ന നിയമം നാളെ മുതൽ പ്രാബല്യത്തിൽ
മസ്‌കത്ത്: നാളെ മുതൽ വാഹനവുമായി നിരത്തിലേക്കിറങ്ങുമ്പോൾ സൂക്ഷിച്ചോളൂ, തെറ്റായി പാർക്ക് ചെയ്യുന്നതടക്കം ഗതാഗത നിയമലംഘകർക്ക് കനത്ത പിഴയും തടവ് ശിക്ഷയും വ്യവസ്ഥ ചെയ്യുന്ന നിയമം നാളെ മുതൽ പ്രാബല്യത്തിൽ ആവും.കഴിഞ്ഞമാസം ആദ്യത്തിലാണ് ഗതാഗത നിയമ പരിഷ്‌കരണം അംഗീകരിച്ചുള്ള ഉത്തരവ് സുൽത്താൻ പുറപ്പെടുവിച്ചത്. നിലവിലെ ഗതാഗത നിയമത്തിൽ 21 ഭേദഗതികളാണ് വരുത്തിയിട്ടുള്ളത്. തെറ്റുവരുത്തുന്ന വാഹനഡ്രൈവർമാർക്കെതിരെ നടപടിയെടുക്കാൻ ആർ.ഒ.പിക്ക് അധിക അധികാരം നൽകുന്നതാണ് പരിഷ്‌കരിച്ച നിയമം. വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗം, അമിതവേഗം അശ്രദ്ധമായ ഡ്രൈവിങ്, മദ്യപിച്ച് വാഹനമോടിക്കൽ, ഇൻഷുറൻസ് ഇല്ലാതിരിക്കൽ, ഓടുന്ന വാഹനത്തിൽ നിന്ന് ചപ്പുചവറുകൾ വലിച്ചെറിയൽ എന്നീ കുറ്റങ്ങൾക്കുള്ള പിഴ സംഖ്യ വർധിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം, തടവുശിക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. നിയമലംഘനത്തിന്റെ ഗുരുതര സ്വഭാവം അനുസരിച്ച് തടവും പിഴയും ഒരുമിച്ചോ വെവ്വേറെയോ ലഭിക്കും. കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നവർക്ക് കർശന ശിക്ഷയാകും ലഭിക്കുക. ഗതാഗത നിയമങ്
മസ്‌കത്ത്: നാളെ മുതൽ വാഹനവുമായി നിരത്തിലേക്കിറങ്ങുമ്പോൾ സൂക്ഷിച്ചോളൂ, തെറ്റായി പാർക്ക് ചെയ്യുന്നതടക്കം ഗതാഗത നിയമലംഘകർക്ക് കനത്ത പിഴയും തടവ് ശിക്ഷയും വ്യവസ്ഥ ചെയ്യുന്ന നിയമം നാളെ മുതൽ പ്രാബല്യത്തിൽ ആവും.കഴിഞ്ഞമാസം ആദ്യത്തിലാണ് ഗതാഗത നിയമ പരിഷ്‌കരണം അംഗീകരിച്ചുള്ള ഉത്തരവ് സുൽത്താൻ പുറപ്പെടുവിച്ചത്. നിലവിലെ ഗതാഗത നിയമത്തിൽ 21 ഭേദഗതികളാണ് വരുത്തിയിട്ടുള്ളത്. തെറ്റുവരുത്തുന്ന വാഹനഡ്രൈവർമാർക്കെതിരെ നടപടിയെടുക്കാൻ ആർ.ഒ.പിക്ക് അധിക അധികാരം നൽകുന്നതാണ് പരിഷ്‌കരിച്ച നിയമം.
വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗം, അമിതവേഗം അശ്രദ്ധമായ ഡ്രൈവിങ്, മദ്യപിച്ച് വാഹനമോടിക്കൽ, ഇൻഷുറൻസ് ഇല്ലാതിരിക്കൽ, ഓടുന്ന വാഹനത്തിൽ നിന്ന് ചപ്പുചവറുകൾ വലിച്ചെറിയൽ എന്നീ കുറ്റങ്ങൾക്കുള്ള പിഴ സംഖ്യ വർധിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം, തടവുശിക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. നിയമലംഘനത്തിന്റെ ഗുരുതര സ്വഭാവം അനുസരിച്ച് തടവും പിഴയും ഒരുമിച്ചോ വെവ്വേറെയോ ലഭിക്കും.
കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നവർക്ക് കർശന ശിക്ഷയാകും ലഭിക്കുക. ഗതാഗത നിയമങ്ങൾ നടപ്പിൽവരുത്തി സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള അധികാരം ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക്കിന് പകരം ഇനി പൊലീസ് ആൻഡ് കസ്റ്റംസ് ഇൻസ്‌പെക്ടർ ജനറലിന് ആയിരിക്കും. ട്രാഫിക് ലൈറ്റുകളും അടയാളങ്ങളും എവിടെ വേണമെന്ന കാര്യം ഇദ്ദേഹമാകും തീരുമാനിക്കുക. ടാക്‌സി വെയ്റ്റിങ് മേഖല, സ്വകാര്യ കാറുകൾ നിർത്തിയിടാവുന്ന സ്ഥലങ്ങൾ, കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കാവുന്ന സ്ഥലങ്ങൾ എന്നിവ ഇദ്ദേഹത്തിന്റെ അധികാരപരിധിയിൽപെടുന്ന കാര്യങ്ങളായിരിക്കും. നിയമലംഘനങ്ങൾക്കുള്ള പിഴ അടക്കം കാര്യങ്ങളാകും ഡയറക്ടറേറ്റ് ജനറലിന്റെ ചുമതലയിൽ വരുക.
കാറുകളുടെ നിറം മാറ്റുകയോ ചേസിസ് ആൾട്ടർ ചെയ്യുകയോ ചെയ്യുന്നവർ പത്തു ദിവസത്തിനുള്ളിൽ ഡയറക്ടറേറ്റ് ജനറലിനെ വിവരമറിയിക്കണം. വിൽപനക്കുള്ള കാറുകൾ ഗതാഗത സുരക്ഷയെ ബാധിക്കും വിധം പൊതുസ്ഥലങ്ങളിൽ നിർത്തിയിടുന്നതും പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നതും ആർട്ടിക്ക്ൾ 33 നിരോധിക്കുന്നു. ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കാൻ റോയൽ ഒമാൻ പൊലീസിന് അധികാരമുണ്ടായിരിക്കും. 70 സി.സിയിൽ താഴെയുള്ള സ്‌കൂട്ടറുകളും എ.ടി.വി വാഹനങ്ങളും ഇറക്കുമതി ചെയ്യുന്നതിന് വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെയും ആർ.ഒ.പിയുടെയും അനുമതി വേണമെന്നും നിയമം നിഷ്‌കർഷിക്കുന്നു.
മദ്യപിച്ച് വാഹനമോടിക്കുന്നവർക്കുള്ള ശിക്ഷ അപകടമുണ്ടാക്കുകയോ അപകടത്തിൽ ആളുകൾ പരിക്കേൽക്കുകയോ മരിക്കുകയോ ചെയ്താൽ വർധിക്കും. വാഹനപാർക്കിങ്ങിൽ വരുത്തുന്ന പിഴവുകൾക്ക് പോക്കറ്റ് ചോരും വിധമാണ് പിഴ സംഖ്യ വർധിപ്പിച്ചിരിക്കുന്നത്. ആംബുലൻസുകൾക്കും ബസുകൾക്കും ടാകസികൾക്കുമുള്ള സ്ഥലത്ത് വാഹനം പാർക്ക് ചെയ്യുന്നവർ 100 റിയാലാണ് പിഴ നൽകേണ്ടത്. വികലാംഗർക്കായുള്ള സ്ഥലങ്ങളിൽ വാഹനമിട്ടാൽ 20 റിയാലും പിഴ ചുമത്തും.